Friday, January 28, 2011

5:58 AM
2
 "മനസ്സിലുണ്ടൊരു  പെണ്ണ്.........  ഒരു തൊട്ടാല്‍ വാടി പെണ്ണ് "..... ഉമ്മെറുട്ടി  നല്ല ഒന്നാംതരം  പാട്ടും  പാടി  ആണ്  വരുന്നത് , അത് കണ്ടപ്പോള്‍   അനീസ്‌  പറഞ്ഞു  , ഇന്ന്  നല്ല  സന്തോഷത്തില്‍  ആണല്ലോ  വരവ് , എന്തോ തടഞ്ഞ മട്ടുണ്ട്, ഹും   ശരിയാ  താളത്തില്‍     ചുമലും ആട്ടി  പാട്ടും  മൂളി ഉള്ള   വരവ് കണ്ടാല്‍ അറിയാം  കാര്യമായി എന്തോ  സംഭവിച്ചു  എന്ന് .

                     "എന്താടാ  ഒരു പാട്ട് " ഞാന്‍ ചോദിച്ചു ,     "ഹേയ്  ഒന്നുമില്ലടാ .. വെറുതെ ... ..."

അങ്ങനെ  വെറുതെ  നീ   പാട്ടും പാടി  നടക്കില്ല  എന്തോ ഉണ്ട് . ഞങ്ങളെല്ലാവരും കൂടി  നിര്‍ബന്ധിച്ചപ്പോള്‍  അവന്‍ കാര്യം പറഞ്ഞു , മൊബൈല്‍ എടുത്ത്   ഒരു  ഫോട്ടോ   അവന്‍ കാണിച്ചു തന്നു , അവന്റെ പെണ്ണിന്റെ  ഫോട്ടോ ആണ് ,  നാലഞ്ചു  മാസമായി  പ്രണയം തുടങ്ങിയിട്ട്  , ഇപ്പോ   അവള്‍  ഫോട്ടോ  കൊടുത്തു അതിന്റെ സന്തോഷമാണ്   പുള്ളിക്കാരന് , നിന്റെ  ഭാഗ്യം , നീ  ആള്  പുലിയാ , എന്നൊക്കെ പറഞ്ഞു ഞങ്ങള്‍  അവനെ കളിയാക്കി , 
                      ഇനി ഇതൊന്നു  കമ്പ്യൂട്ടറില്‍ ഒളിപ്പിക്കണം , എന്തെങ്കിലും വഴി ഉണ്ടോ  മുനീരെ ? അവന്‍  ചോദിച്ചു ,   പിന്നെ  പണി ഇല്ലാതെ .. ഒരു  invisible  folder   ഉണ്ടാക്കി അതില്‍  ഒളിപ്പിക്കാം , ഞാന്‍  പറഞ്ഞു , 
                           അത് എങ്ങനെ  ആണെടാ ?
                           അതിനൊക്കെ  വഴി ഉണ്ട് , വാ  നമുക്ക് നിന്റെ വീട്ടില്‍ പോകാം ..
                           കമ്പ്യൂട്ടറില്‍   എങ്ങനെ  ഒരു   invisible   folder  ഉണ്ടാക്കുക എന്ന് അവനു  ഞാന്‍ കാണിച്ചു കൊടുത്തു .

ആദ്യം ഒരു  new  folder   ഉണ്ടാക്കുക , എന്നിട്ട്   അത്  rename  ചെയ്യുക , rename  കൊടുക്കുമ്പോള്‍  പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം , rename  എന്ന്  കൊടുത്ത്   new   folder    എന്ന്  ഉള്ളത്  മായിച്ചു   കളഞ്ഞതിന് ശേഷം [ bake space  കൊടുത്താല്‍ മതി ]  alt  key  press  ചെയ്തു  പിടിച്ചു കൊണ്ട് വേണം  0160  എന്ന്  key  പാഡില്‍  ടൈപ്പ്  ചെയ്യാന്‍ ,   
അങ്ങനെ  ഒരു  folder   ഉണ്ടാക്കിയതിനു ശേഷം  ആ  folder  ന്റെ  right  button  ക്ലിക്ക്  ചെയ്തു  properties  എടുകുക ....
അതില്‍  നിന്നും  customize  സെലക്ട്‌ ചെയ്യുക ...

ഈ വിന്‍ഡോ യില്‍  നിന്നും change icon  സെലക്ട്‌ ചെയ്യുക ...

എന്നതിന് ശേഷം invisible  folder  icon  സെലക്ട്‌ ചെയ്യുക  ok  കൊടുക്കുക ...


ഇപ്പോള്‍  നിങ്ങള്‍കും ഒരു  invisible   folder  കിട്ടിയില്ലേ ?  ഇനി  ഫോട്ടോയോ , ഇനി  അതല്ല  വേറെ  എന്തൊക്കെ ഉണ്ടെങ്കിലും   ഒളിപ്പിച്ചോ  ആരും  കാണില്ല...
===============================================================
=================================================================

2 comments:

  1. മുനീര്‍ .. സംഗതി കൊള്ളാം
    "ഒരരിശത്തിനു കിണറ്റില്‍ ചാടി. ഏഴരിശത്തിനു കേറാന്‍ മേല" എന്ന് പറഞ്ഞ പോലെ ആകാതിരിക്കണമെങ്കില്‍ , ഇനി ആ ഫോള്‍ഡര്‍ പിന്നീട് കാണാനുള്ള വഴികൂടെ പറഞ്ഞു കൊടുക്കണ്ടേ .

    (folder lock മുതലായ free soft wears ന്റെ ഉപയോഗം കൂടി ഇതിനോടൊപ്പം ചേര്‍ത്താല്‍ ഉപകാരമാവും എന്ന് തോന്നുന്നു)

    ReplyDelete
  2. ath kandethan valare simple...conrol A press cheyy ...
    allenkil...mousinte left button clikk chaithu pidich kondu mukalil ninnum adiyilekk mouse move cheyyu,,, appol kaanum...

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...