രാവിലെ തന്നെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതും നോക്കി വെള്ളമിറക്കി കലുങ്കില്‍ ഇരിക്കുമ്പോള്‍ ആണ് നമ്മുടെ കിനാനത്തിന്റെ വരവ് [ "കിനാനത് " നൗഫലിന്റെ ഒരു ഇരട്ടപേരാന്നു] . മുഖത്ത് ആ സ്ഥിരം വളിച്ച ചിരിയും കൊണ്ടാണ് കക്ഷി കലുങ്കിനു അടുത്തേക്ക് വന്നത് .
" എന്തുവാടൈ ഇന്ന് ഇങ്ങോട്ട് കണ്ടില്ലല്ലാ " ഞാന്‍ ചോദിച്ചു , എന്തു പറയാനാണ് മക്കളെ ഇനി ഇപ്പോ കുട്ടികളെ കാണല്‍ ഒന്നും നടക്കും എന്ന് തോന്നുന്നില്ല , "ഹും എന്തു പറ്റി" സക്കീര്‍ ആരാഞ്ഞു, നമ്മുടെ പ്രിയപ്പെട്ട കൂടപ്പിറപ്പ് എവിടെ നിന്നോ ഒരു വിസ സങ്കടിപ്പിച്ചു എന്ന് ഇന്ന് വിളി വന്നു . " ഹും അവനു അത് അടിച്ചു വാരുമ്പോള്‍ കിട്ടിയതായിരിക്കും , എന്ന് ഇസ്മില്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു . എങ്ങനെ ആയാലും നമ്മളെ ആപ്പീസ് പൂട്ടി എന്ന് പറഞ്ഞാല്‍ പോരെ , നൗഫല്‍ ഒരു ദീര്‍ഗനിശ്വാസം വിട്ടു .
കിട്ടിയ വിസക്ക് വേഗം സ്ഥലം കാലിയാക്കാന്‍ നോക്കെടാ ഇവിടെ കുട്ടികളെയും പഞ്ചാര അടിച്ചു തേരാ പാര നടക്കുന്നതിനെക്കാളും നല്ലത് അത് തന്നെ ആണ് ,
എന്താ ഇനി അടുത്ത പ്രോഗ്രാം .? ചിലവില്ലേ ഒബാമ ചോദിച്ചു " നിനക്ക് പിന്നെ ഫുള്‍ ടൈം തീറ്റി തീറ്റി ഈ ഒരു ചിന്ത അല്ലെ ഉള്ളു " നൌഫലിന് അത് അങ്ങ് പിടിച്ചില്ല , അതൊന്നും പറഞ്ഞാല്‍ പറ്റില്ല ഒബാമ പറഞ്ഞതാണ് ശരി ചെലവ് കിട്ടണം എല്ലാവരും കൂടി ഒറ്റ സ്വരത്തില്‍ പറഞ്ഞു , " തരാം മക്കളെ " ഇതൊന്നു ശരിയാക്കട്ടെ " നൗഫല്‍ പറഞ്ഞു .. എന്ന പിന്നെ വേഗം നോക്കെടാ . നവാസിന് ഇരിക്കപ്പോരുതി ഇല്ല. അതിനു മക്കളെ ആദ്യം ഒരു cv ഉണ്ടാക്കി അയക്കണം , എവിടുന്നു ഉണ്ടാക്കും , "അങ്ങാടിയില്‍ ഒരു ടൈപ്പിംഗ് സെന്റെര്‍ ഉണ്ടെട അവിടെ പോകാം " സിറാജ് പറഞ്ഞു , അതൊന്നും വേണ്ട എന്റെ അടുത്ത ഉണ്ട് cv ഉണ്ടാക്കുന്നതിന്റെ മോഡല്‍ , വരൂ നമുക്ക് എന്റെ വീട്ടില്‍ പോകാം ഞാന്‍ പറഞ്ഞു .ok എന്നാല്‍ പിന്നെ അങ്ങനെ ചെയ്യാം , എല്ലാവരും കൂടി എന്റെ വീട്ടിലേക്ക് കെട്ടിയെടുത്തു .
വീട്ടിലെത്തിയ ഉടനെ ഉമ്മാക്ക് വെള്ളത്തിന് ഓര്‍ഡര്‍ കൊടുത്ത് ഞങ്ങള്‍ എന്റെ റൂമിലേക്ക് ചേക്കേറി . റൂമില്‍ എത്തിയ ഉടനെ ഒബാമക്ക് ആക്രാന്തം കൂടി " എടുക്ക് cv , എടുക്ക് cv എന്നും പറഞ്ഞു അവന്‍ കമ്പ്യൂട്ടറില്‍ സ്ഥാനം പിടിച്ചു .ഡാ ആ d ഡ്രൈവില്‍ നോക്ക് 30 ഇല്‍ കൂടുതല്‍ cv മോഡല്‍ ഉണ്ട് അതില്‍ ഞാന്‍ പറഞ്ഞു , " എവിടെ മോനെ കാണാനില്ലല്ലോ " എന്റെ റബ്ബേ " ഈ ഒബാമയെ കൊണ്ട് തോറ്റല്ലോ ? ഇതാ ചെങ്ങായി നോക്ക് ഇവിടെ ........
എവിടെ ? ദാ ഇവിടെ
====================================================================
ഇഷ്ടയാല്‍ thanx തരു ട്ടോ .... മറക്കരുത് ......
ഇത് win7 ല്‍ open ആകുന്നില്ല
ReplyDelete