Tuesday, January 4, 2011

                          ഒറ്റ നോട്ടമേ ഞാന്‍ അവളെ കണ്ടുള്ളൂ .ഹോ എന്താ ഭംഗി അവളെ കാണാന്‍ .  നനുത്ത രോമങ്ങള്‍ എഴുനേറ്റു നില്‍കുന്ന അവളുടെ കവിള്‍ത്തടങ്ങള്‍ ,വരഞ്ഞു വെച്ച പോലെ അധരങ്ങള്‍,കണ്ണുകളിലെ തീവ്രത അത് പറയാന്‍ വാക്കുകള്‍ ഇല്ല . ഞാന്‍ ആശിച്ചു പോയി." ഇവളെ സ്വന്തമായി കിട്ടിയിരുന്നെങ്കില്‍"  എന്ന് .  കൂടുതല്‍ എനിക്ക് അവളെ നോക്കാനും വയ്യ ,കാരണം അടുത്ത തന്നെ ഉമ്മ ഇരിപ്പുണ്ട് ,എങ്കിലും ഇടക്കിടക്ക് അവളെ നോക്കാന്‍,അവളെ എപ്പോയും കാണാന്‍ എന്റെ മനസ് വെമ്പി .
                             എന്റെ +2 പ്രവേശനത്തിന് സ്കൂളില്‍ വന്നപ്പോള്‍ ആണ് അവളെ ആദ്യമായി കണ്ടത് ,ഞാന്‍  അഡ്മിഷന്‍ കിട്ടണമേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു , പഠിക്കാനുള്ള മോഹം കൊണ്ടല്ല അവളെ കാണാല്ലോ എന്ന് കരുതിയാണ് . അവള്‍ക് അഡ്മിഷന്‍ കിട്ടി .എന്നെ ആണെങ്കില്‍ വിളിക്കുന്നുമില്ല .എനിക്ക്  ടെന്‍ഷന്‍ ആയി , ഇനി 
അഡ്മിഷന്‍ കിട്ടില്ലേ ?..ഇനി ഒന്നോ രണ്ടോ ആളുകള്‍ക് മാത്രമേ അഡ്മിഷന്‍ ഉള്ളു ,ഒടുവില്‍ എന്റെ പേര്  വിളിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി .അഡ്മിഷന്‍ കിട്ടിയല്ലോ എന്നത് കൊണ്ടല്ല ദിവസവും അവളെ കാണാം എന്ന  മോഹം കൊണ്ടാണ്  . ഇനി എന്ന് കാണും എന്ന്  മനസ്സില്‍ കരുതി സ്കൂളില്‍ നിന്നും യാത്രയായി .എന്തായാലും ഒന്നുരണ്ടു ആഴ്ചകള്‍ക്കുള്ളില്‍ സ്കൂള്‍ തുറക്കും .അത്  വരെ കാത്തിരിക്കാം എന്ന് കരുതി .

                                      അങ്ങനെ എണ്ണി എണ്ണി ആ ദിവസവും വന്നെത്തി ..ഏത് ദിവസം എന്നാവും നിങ്ങള്‍ കരുതുന്നത് ,സ്കൂള്‍ തുറക്കുന്ന നാള്‍ ....രാവിലെ തന്നെ കുളിച് പൊട്ടും തൊട്ടു കുട്ടപ്പനായി ഞാന്‍ സ്കൂളിലേക്  പുറപ്പെട്ടു .ആദ്യ ദിവസം എന്നതിലുപരി അവളെ കാണാല്ലോ എന്ന് കരുതി ആണ്  യാത്ര ,"അവള്‍ അവള്‍ ‍" എന്ന് എഴുതുമ്പോള്‍ വിഷമമുണ്ട് പിന്നെ എന്ത് ചെയ്യും പേര് എനിക്കറിയില്ലല്ലോ . എന്തായാലും ഇന്ന് അതെല്ലാം കണ്ടു പിടിക്കും ഞാന്‍ .ബസ്സിലാണ്  എന്റെ യാത്ര .തിക്കി തിരക്കി ബസ്സില്‍ ഒരു വിധം കയറിപ്പറ്റി സ്കൂളില്‍ എത്തി . . എവിടെയാണ്  ക്ലാസ്സ്‌  എന്ന് ഒരു ഐഡിയയും  ഇല്ല .ഓഫീസിനു അടുത്ത നില്‍കുന്ന മസ്റ്റെരോട്  തന്നെ തിരക്കി "എവിടെയാ ഹുമാനിടീസ് ക്ലാസ്സ്‌ ".ഒരു പഴയ കെട്ടിടത്തിന്റെ ലാസ്റ്റ് ക്ലാസ്സ്‌ ചൂണ്ടി കാണിച്ചു തന്നു  .അങ്ങനെ ഞാന്‍ ക്ലാസ്സില്‍ കയറി മൂന്നാമത്തെ ബഞ്ചില്‍ തന്നെ ഇടം നേടി .അധികം വൈകാതെ  തന്നെ എനിക്ക് നല്ലൊരു കൂട്ടുകാരനെയും കിട്ടി. അവനുമായി സംസാരിക്കുന്നതിനിടയിലും എന്റെ ചിന്ത മുഴുവന്‍ എന്റെ സ്വപ്ന സുന്ദരിയെ കുറിച്ചായിരുന്നു .അവളെ ഞാന്‍ ക്ലാസ്സില്‍ മുഴുവന്‍ നോക്കി .പക്ഷെ ആ സുന്ദര മുഖം അവിടെ ഒന്നും കണ്ടില്ല  .വരുമായിരിക്കും എന്ന് കരുതി ഞാന്‍ സമാദാനിച്ചു.ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്പ് തന്നെ അവള്‍ വന്നു .കൂടെ അവളുടെ കുട്ടുകാരിയും ഉണ്ട് .
                                        ഇനി അവളെ എങ്ങനെ ഒന്ന് പരിജയപ്പെടും ?.

                                       
സീനത്ത് എന്നാണ് അവളുടെ പേര്. സ്കൂളിനു അടുത്ത തന്നെ ആണ് അവളുടെ വീട് , വീട്ടില്‍ ഉമ്മയും ഉപ്പയും അനിയനും പിന്നെ സീനത്തും മാത്രം , ഉപ്പ ഗള്‍ഫില്‍ ആണ് ,  അവളെയും മനസ്സില്‍ പേറി  ഞാന്‍ മാസങ്ങളോളം  നടന്നു . ഞങ്ങള്‍ ഇപ്പോള്‍ നല്ല കൂട്ടുകാരാണ് . ബട്ട്‌ എന്റെ ഇഷ്ടം മാത്രം അവളോട്‌ ഞാന്‍ പറഞ്ഞില്ല ,അതിനു എനിക്ക്  ദൈര്യം വന്നില്ല  .അവളുടെ പ്രതികരണം  എന്താകും എന്നത് തന്നെ കാരണം ,.അവസാനം  ആ ദൌത്യം എന്റെ കൂട്ടുകാരന്‍ ഏറ്റെടുത്തു ,.
                                         അങ്ങനെ ഉച്ച ഉണിനു  ശേഷം അവളെ കാണാന്‍ അവന്‍ പോയി . ഞാന്‍ ഒരു വലിയ തൂണിന്റെ മറവില്‍ അവരെയും നോക്കി നിന്നു. അവന്‍ അവളോട്‌ എന്തൊക്കെയോ പറയുന്നു ,ചിരിക്കുന്നു , അത് കണ്ടപ്പോള്‍ എനിക്ക്  " സന്തോഷം കൊണ്ട്  എനിക്ക്  ഇരിക്കാന്‍ വയ്യേ ... ഞാനിപ്പം ഞാനിപ്പം വലിഞ്ഞു  കേറും " എന്ന് പറഞ്ഞ പോലെ ആയി . ബൈ  പറഞ്ഞു അവന്‍ തിരിച്ചു  വരുന്നതും കാത്ത്  ഞാന്‍ നിന്നു .
                                       അവന്റെ തല താഴ്ത്തി  ഉള്ള വരവ്  കണ്ടപ്പോള്‍ തന്നെ എന്തോ അപകടം എനിക്ക് മണത്തു . " എന്ത് പറഞ്ഞടാ അവള്‍ " ഞാന്‍ ചോദിച്ചു ,." ഞാന്‍ അവനെ അങ്ങനെ കണ്ടിട്ടില്ല എന്ന് " അവളുടെ മറുപടി അവന്‍ എന്നോട് പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് " ഒന്നും തോന്നിയില്ല " എന്ന് പറയുന്നത് ചിലപ്പോള്‍ തെറ്റാകും .. സങ്കടവും  ദേഷ്യവും എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയാണ് എനിക്ക് അനുഭവപെട്ടത് .അവസാനം "സ്നേഹിച്ച പെണ്ണിനെ പെങ്ങളായി കാണുക " എന്ന ഒരു പുതിയ തിയരിയിലേക്  ഞാന്‍ മാറി ..
                                        ബസ്‌ കയറാന്‍ നില്‍കുമ്പോള്‍  എന്റെ പ്രിയ  കൂട്ടുകാരന്‍ എന്നോട് ചോദിച്ചു " നിനക്ക് വിഷമം ഉണ്ടോ അവള്‍ അങ്ങനെ പറഞ്ഞതില്‍ എന്ന് ".
                                            " കിട്ടാത്ത  മുന്തിരി പുളിക്കും " എന്ന് പറയുന്നതിന് പകരം " എനിക്ക് നഷ്ടപ്പെട്ടത്  എന്നെ ഒട്ടും സ്നേഹിക്കാത്ത അവളെ ആണ് . ബട്ട്‌  അവള്‍ക് നഷ്ടപ്പെട്ടത്  അവളെ ജീവന് തുല്യം സ്നേഹിക്കുന്ന എന്നെയും " എന്ന ഡയലോഗും  കാച്ചി  ബസ്സില്‍ കയറുമ്പോള്‍ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ അവന്‍ കാണാതിരിക്കാന്‍  ഞാന്‍ ടവ്വല്‍ കൊണ്ട് മുഖം മറച്ചു ...

പോസ്റ്റ്‌ വായിച്ചു കയിഞ്ഞു കമന്റ്സ്  ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും  നിര്‍ദേശവും  ആണ്  എന്റെ ശക്തി .....


                                                              

13 comments:

 1. നന്നായിട്ടുണ്ട് ഇനിയും നന്നായി എഴുതാനുള്ള കഴിവ് ഉണ്ടാവട്ടെ എന്നാ പ്രാര്‍ത്ഥനയോടെ സ്വന്തം അസ്കര്‍ അലി

  ReplyDelete
 2. എന്റെ പ്രിയ കൂട്ടുകാരന്റെ വിലയേറിയ അപിപ്രായത്തിനു മുന്നില്‍ വിനയത്തോടു കൂടിയ കൂപ്പു കൈ .....

  ReplyDelete
 3. നന്നായിട്ടുണ്ട്
  ഇനിയും എഴുതുക നാട്ടുകാരാ...
  എഴുതി തെളിയുക.
  ഭാവുകങ്ങള്‍

  സസ്നേഹം
  ഇസ്മായില്‍ കുറുമ്പടി
  ദോഹ ഖത്തര്‍
  shaisma.co.cc

  ReplyDelete
 4. idokke cheyyunnad nee thane, nee alu kollamalloda?

  ReplyDelete
 5. ha ha.... Awesome da..!!
  Valare nannayittundu.. Nalla pranaya kadha..!!

  ReplyDelete
 6. വിജയിച്ച പ്രണയം മാത്രമല്ല "പ്രണയം " ,,, പൊളിഞ്ഞ പ്രണയവും " പ്രണയം " തന്നെ ആണ് ......
  നമ്മുടെ ഇഷ്ടം മറ്റുള്ളവര്‍ക്ക് ഉണ്ടാകണം എന്നില്ല ,,അങ്ങനെ നമ്മുടെ ഇഷ്ടവും അവരുടെ ഇഷ്ടവും ഒന്നാകുമ്പോള്‍ ആണ് വിജയിച്ച പ്രണയം ഉണ്ടാകുന്നത്

  ReplyDelete
 7. Masha Allah....Enikku Ishtappettuu...Nice one...

  ReplyDelete
 8. ente jeevithatilum ethu pole undayitundu avalude kallynam kayichu enne villichirunu njan poyilaaaaaaaaaa nigal para njan pokanamayiruno 9995655522

  ReplyDelete
 9. very good.............keep it up.....

  ReplyDelete
 10. nannayittund nallad pradeeekshikkunnu

  ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...