Friday, January 21, 2011

12:05 PM
1


 മറ്റുള്ളവര്‍ക്ക്  ജീവിതം സമ്മാനിക്കാനുള്ള ബന്ധപ്പാടില്‍ സ്വന്തം  ജീവിതം മറന്നു പോകുന്ന തമാശ  ഗള്‍ഫില്‍ പാതിയോളം വരുന്നവരുടെ  ഭൂമിശാസ്ത്രമാകുന്നു,.രക്തസമ്മര്‍ദം  ഇല്ലാത്തവര്‍ ചുരുക്കം , മെലിഞ്ഞവന്‍ തടിക്കുന്നു ,മുടി നരക്കുന്നു ,കഷണ്ടി  ആകുന്നു , കുടവയരന്മാരാകുന്നു .പുറമേ കാണുന്നവര്‍ക്ക്  ഗള്‍ഫിന്റെ  സമ്പന്നത, പദവി  മുതലായവ ,മുഴുവനും രോഗമാനിതില്‍ , കേരളീയ  ബലഹീനതയുടെ   എല്ലിനും  തോലിനും  മുകളില്‍ ഉള്ള  വെച്ചുകെട്ടലുകള്‍ .
                           നാളെ നാട്ടില്‍ പോയി സുഖമായി  ജീവിക്കാം എന്നാണ് നമ്മളില്‍  ഓരോരുത്തരുടെയും മോഹം ,ഇന്നില്ലതവന് എന്ത് നാളെ ,നാളെ നാളെ  എന്ന് നീട്ടി പത്തിരുപതു  കൊല്ലം ജീവിതത്തിന്റെ വസന്തം  മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ചു  ഗള്‍ഫുകാരന്‍ എന്താണ് നേടുന്നത് ,രോഗം നിറഞ്ഞ  ശരീരവും മനസും അല്ലാതെ..............
                          നാളെ ജീവിക്കാം എന്ന സ്വപനവുമായി ഗള്‍ഫില്‍ കഴിയുന്നവന്‍ വര്‍ഷങ്ങള്‍ക് ശേഷം  വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവനെ സ്വീകരിക്കുന്നത്  ജീവിതത്തിന്റെ പച്ചപ്പുകളോ   ഒറ്റപ്പെട്ടവന്റെ  വ്യഥകളോ... ?.നാല്പതാം  വയസില്‍  ഗള്‍ഫിനോട്  വിട പറഞ്ഞു നാട്ടില്‍ എത്തിയവന്‍  നാല്പത്തിരണ്ടാം  വയസില്‍  ഗള്‍ഫിലേക്  തന്നെ തിരിച്ചു  വരുന്ന  ഫലിതം ....
                          വര്‍ഷങ്ങളോളം  ഗള്‍ഫില്‍ കയിഞ്ഞതിന്റെ  മിച്ചം  സ്വന്തം പേരില്‍ ഒരു  കോണ്‍ഗ്രീറ്റ്  കൊട്ടാരം മാത്രം , വയസു കാലത്ത്   കോണ്‍ഗ്രീറ്റ്  കൊട്ടാരത്തില്‍ മലര്‍ന്നു കിടന്നു  പൊള്ളുന്ന ചൂട്  ഏറ്റു വാങ്ങി  അവന്‍ ചോദിക്കുന്നു ......
                         " എവിടെയാണ്  എനിക്ക് ജീവിതം ?...."


                          അത് കേള്‍ക്കാന്‍ ,അതിന്റെ  തീക്ഷ്ണത  ഏറ്റു  വാങ്ങി  പകരം മനസ്സില്‍  സ്നേഹത്തിന്റെ അമൃത്  പകരാന്‍  മക്കള്‍ ഉണ്ടാകുമോ അരികില്‍ ....?
                          ഒരു പക്ഷെ  ഭാര്യ ഉണ്ടായേക്കാം , ദീര്‍ഗനിശ്വാസമുതിര്‍ത്തു കൊണ്ട്  ഒരു തൂവല്‍  സ്പര്‍ശനത്തിന്റെ   സാന്ത്വനവുമായി ........
ഒരു നേരം  ഭര്‍ത്താവിനോടായി   അവരും  ചോദിക്കും ........
                            " ഇക്കണ്ട കാലം  മുഴുവന്‍  നിങ്ങളെ  ഭാര്യയായി  കഴിഞ്ഞിട്ട്   നിങ്ങള്‍  എന്താണ് എനിക്ക് തന്നത് ?....

                              "കണ്ണീരില്‍  കുതിര്‍ന്ന  കുറെ അക്ഷരങ്ങള്‍  അല്ലാതെ ....?"
=======================================================================

1 comments:

  1. പ്രവാസിയുടെ നൊമ്പരങ്ങള്‍ പറഞ്ഞാലും എഴുതിയാലും കണ്ടാലും കേട്ടാലും ചിന്തിച്ചാലും തീരില്ല.
    എല്ലാം ശരിയാവും.

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...