തിക്കിയും തിരക്കിയും ഒരു വിധം വരിയില്‍ പിടിച്ച നില്‍കുമ്പോള്‍ ആണ് പുന്നാര പെങ്ങളുടെ വിളി , " നീ അളിയന്റെ മൊബൈലിലേക്ക് ഒരു 200 രൂപ recharge ചെയ്യു" എന്ന് പറഞ്ഞു. ഇപ്പോ തന്നെ വേണോ ? ഞാന്‍ ചോദിച്ചു , ആ ഇപ്പോ തന്നെ വേണം , അളിയന് അറബിക്ക് വിളിക്കാന്‍ ആണ്..
നിനക്ക് കുറച്ച മുന്പ് വിളിക്കാമായിരുന്നില്ലേ ? ഞാന്‍ കുറച്ച ആശ്വസ്തനായി........
അതിനു കാരണവും ഉണ്ട് , ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു കൊടുന്നതാണ് സിറാജിനെ , ആ പഹയനു സിനിമ ഒന്നും കാണാനുള്ള താല്പര്യം ഇല്ല , അവന്‍ എന്റെ പിന്നിലായി വരിയില്‍ ബുദ്ധിമുട്ടി ആണ് നില്‍കുന്നത് , അവന്റെ മുഖം കണ്ടാല്‍ അറിയാം എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്ന് , ഇനി അവനോടു എങ്ങനെ പറയും എന്റെ റബ്ബേ ? ഞാന്‍ മനസ്സില്‍ കരുതി ..എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്നു കരുതി ഞാന്‍ കാര്യം പറഞ്ഞു ,
ഞാന്‍ ഇപ്പോ വരാം , അളിയനു മൊബൈല്‍ ഒന്ന് ഈസി racharge ചെയ്തു കൊടുക്കണം , വരുന്നത് വരെ നീ വരിയില്‍ നിന്ന് ടിക്കെറ്റ് എടുക്കു , കാര്യം പറഞ്ഞു ഞാന്‍ തിയറ്ററില്‍ നിന്നും പുറത്ത് കടന്നു .
ഓടിക്കിതച്ചു ഞാന്‍ മൊബൈല്‍ കടയില്‍ കയറി recharge ചെയ്തു വീണ്ടും തിയറ്ററില്‍ കയറിപ്പറ്റി , സിറാജ് ടിക്കറ്റ് ഒക്കെ എടുത്ത് അവിടെ തന്നെ നില്പുണ്ട് , അങ്ങനെ സിനിമ തുടങ്ങി , ആ പഹയന്‍ ടിക്കെട്ടും എടുത്ത് സിനിമക്ക് കയറി നല്ല ഒന്നാം തരം ഉറക്കമായി , ഞാന്‍ കരുതി ഉറങ്ങട്ടെ , ഇനി സിനിമ കാണുന്നില്ലേ എന്നും പറഞ്ഞു അവനെ ശല്യം ചെയ്യണ്ട ..
സിനിമ ഒരു അര മണിക്കൂര്‍ ആയി കാണും അപ്പോള്‍ ഉണ്ട് പെങ്ങളുടെ വിളി വീണ്ടും " നീ ചെയ്തില്ലേ ? അളിയന്‍ അതും കാത്തിരിക്കുകയാ" ........
ഞാന്‍ അത് അപ്പോള്‍ തന്നെ ചെയ്തല്ലോ,..... കിട്ടിയില്ലേ ?..
ഇല്ലടാ... ഇവിടെ കിട്ടിയിട്ടില്ല, നീ ഒന്ന് കൂടി നോക്ക് . അവള്‍ പറഞ്ഞു , ഈശ്വരാ ...എനിക്ക് വയ്യ ..
ഞാന്‍ ഇപ്പോ സിനിമ കാണുകയാണ് , ഇവിടെ നിന്നും ഇനി ഇത് കയിഞ്ഞാല്‍ മാത്രമേ ഇറങ്ങാന്‍ കഴിയു , ഇറങ്ങിയിട്ട് നോക്കാം.... അളിയനോട് പറയു, എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ആക്കി . സിനിമ കാണുമ്പോഴും എന്റെ ചിന്ത ആ 200 എവിടെ പോയി എന്നാണ് , കടക്കാരന്‍ ഓക്കേ പറഞ്ഞതാണല്ലോ ? എന്തായാലും വേണ്ടില്ല സിനിമ കയിയട്ടെ എന്നു ഞാനും കരുതി ..
സിനിമ കയിഞ്ഞു ഞാന്‍ മൊബൈല്‍ കടയില്‍ കയറി കാര്യം പറഞ്ഞു , " നേരത്തെ ചെയ്താ ഈസി കയറിയിട്ടില്ല " , കടക്കാരന്‍ മൊബൈല്‍ എടുത്ത് മെസ്സേജ് നോക്കിയിട്ട് പറഞ്ഞു , അത് ഓക്കേ ആണല്ലോ കയറിയിട്ടുണ്ടല്ലോ,. ഞാന്‍ അളിയന് ഒന്ന് കൂടി വിളിച്ചു ,
ഇല്ല..... കിട്ടിയിട്ടില്ല ,.........
കടക്കാരന്‍ ഞാന്‍ എഴിതി കൊടുത്ത നമ്പര്‍ എനിക്ക് ഒന്ന് കൂടി കാണിച്ചു തന്നു , ഇതല്ലേ നമ്പര്‍ എന്നും ചോദിച്ചു , ഞാന്‍ നമ്പര്‍ ഒന്ന് ചെക്ക് ചെയ്തു , എന്റെ റബ്ബേ നമ്പര്‍ മാറിയിരിക്കുന്നു , 3032 നു പകരം 3230 ആണ് കൊടുത്തിരിക്കുന്നത് , " ഇനി ഇപ്പോ എന്തു ചെയ്യും " ഞാന്‍ കടക്കാരനോട് തിരക്കി ,തിരിച്ചെടുക്കാന്‍ പറ്റുമോ അത് ? ഇല്ല പറ്റില്ല , കടക്കാരന്‍ കൈ ഒഴിഞ്ഞു , ഇനി ഒരു മാര്‍ഗമുണ്ട് ഈ നമ്പറില്‍ വിളിച്ചു നിങ്ങള്‍ക്ക് ആ 200 recharge ചെയ്തു തരാന്‍ പറയു ...
അങ്ങനെ ഞാന്‍ ആ നമ്പറില്‍ വിളിച്ചു , വടകര ആണ് സ്ഥലം , ഞാന്‍ കാര്യം പറഞ്ഞു , ഞാന്‍ വേറെ ഒരാള്‍ക്ക് ചെയ്തു കൊടുത്ത recharge , നമ്പര്‍ മാറി നിങ്ങള്‍ക്ക് വന്നിട്ടുണ്ട് , അത് ഒന്ന് എനിക്ക് തന്നെ തരിച്ചു ചെയ്തു തരുമോ എന്നു ," ഞാന്‍ ഇപ്പോള്‍ പുറത്താണ് എന്റെ കയ്യില്‍ കാശ് ഇല്ല ഞാന്‍ വീട്ടില്‍ എത്തിയിട്ട് അയക്കാം എന്നു പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയ്തു ..
പിറ്റേന്ന് കൂട്ടുകാരൊക്കെ കൂടി എന്നെ കളിയാക്കി ,...
" ആ 200 ഗോപി ആയി മോനെ"...... ഇനി അത് കിട്ടില്ല , അവന്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറും നീ കണ്ടോ , ഇല്ലടാ, ചെയ്തു തരാം എന്നു പറഞ്ഞിട്ടുണ്ട് ,.... നമുക്ക് ഇന്ന് കൂടി കാക്കാം , അല്ലെങ്കില്‍ എന്തെങ്കിലും "തരികിട " ഒപ്പിക്കും ഞാന്‍ നിങ്ങള്‍ കണ്ടോ എന്നൊക്കെ പറഞ്ഞു ഞാനും വീമ്പിളക്കി. വൈകിട്ട് ഞാന്‍ ഒന്ന് കൂടി വിളിച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുക്കുന്നില്ല , ഞാന്‍ ഒരുപാട് വിളിച്ചു നോക്കി ഇല്ല എടുക്കുന്നില്ല , നാളെ ആകട്ടെ എന്നു ഞാനും കരുതി .
പിറ്റേന്ന് ഞാന്‍ ഒരു തിരക്കഥ തന്നെ തയ്യാറാക്കി ആണ് അവനെ വിളിച്ചത് , എന്തെങ്കിലും പറഞ്ഞു ഒഴിയനാണ് അവന്റെ ഭാവമെങ്കില്‍ പ്രയോഗിക്കാന്‍ എന്തൊക്കെ എങ്ങനെ പറയണം എന്നൊക്കെ തയ്യാറാക്കി ഞാന്‍ അവന്റെ നമ്പര്‍ dail ചെയ്തു ...
ഫോണ്‍ എടുത്ത ഉടനെ ഞാന്‍ ചോദിച്ചു , നിങ്ങള്‍ ആ recharge ചെയ്തോ എന്നു , അപ്പോയും അവന്‍ പറഞ്ഞു ഇല്ല എന്നു ,
നിങ്ങള്‍ അത് ഇന്ന് തന്നെ ചെയ്തു തരണം, പ്ലീസ് .... ഞാന്‍ വേറെ ഒരാള്‍ എന്നോട് recharge ചെയ്തു കൊടുക്കാന്‍ പറഞ്ഞപ്പോള്‍ എന്റെ കയ്യിലെ കാശ് എടുത്ത് ചെയ്തതാണ് , recharge കിട്ടിയില്ല എന്നു പറഞ്ഞു അയാള്‍ എനിക്ക് കാശ് തരുന്നില്ല , നിങ്ങള്‍ അത് ദയവു ചെയ്തു എനിക്ക് recharge ചെയ്തു തരണം ,ഇനി അവനോടു കാര്യം പറഞ്ഞിട്ട കാര്യമില്ല എന്നു എനിക്ക് തോന്നി , ഞാന്‍ എന്റെ തരികിടയുടെ ഭാണ്ഡം കെട്ടയിച്ചു.....
എനിക്ക് 200 രൂപ, രണ്ടു ദിവസം അടുപ്പിച്ചു വീല്‍ ചെയര്‍ ഉരുട്ടിയാലും കിട്ടില്ല ,
നിങ്ങള്‍ക്ക് എന്താ പണി ? അവന്‍ എന്നോട് ചോദിച്ചു , ഞാന്‍ ഒന്ന് കൂടി സഹതാപത്തില്‍ പറഞ്ഞു ,
എനിക്ക് ലോട്ടറി കച്ചവടം ആണ് , വേറെ പണിക്ക് ഒന്നും പോകാന്‍ പറ്റില്ല , ഇപ്പോള്‍ 200 രൂപ കുറഞ്ഞതിനാല്‍ ഇന്ന് എനിക്ക് എജെന്റുമാര്‍ ലോട്ടറി തന്നില്ല ,
നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ എന്റെ കുട്ടികള്‍ പട്ടിണി ആകും , നിങ്ങള്‍ ഇന്ന് തന്നെ അത് ചെയ്തു തരണം പ്ലീസ് ,
എന്റെ അഭിനയം ഫലം കണ്ടു എന്നതിന് സൂചകമായി അവന്‍ ഇങ്ങനെ പറഞ്ഞു ..
ഞാന്‍ ഇന്ന് തന്നെ ചെയ്യാം , എന്റെ അടുത്ത കാശ് ഇല്ലാഞ്ഞിട്ടായിരുന്നു , recharge ചെയ്യാന്‍ വൈകിയത്, sorry , എന്നും പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ആക്കി ,
താമസിയാതെ എന്റെ മൊബൈല്‍ ചിലച്ചു ......
ഹല്ലോ ഹല്ലോ മൊബൈല്‍ ഒന്ന് എടുത്തു നോക്കണേ ..... ഒരു മെസ്സേജ് വന്നിട്ടുണ്ട് കെട്ടാ.....
ഞാന്‍ മെസ്സേജ് തുറന്നു നോക്കി ....
your account has been successfully recharged rs 2oo.......................
===========================================================================
===========================================================================
അയാളുടെ ഫോണിലേക്ക് വൈറസ് വിടാന്‍ ഉള്ള പ്ലാനാന്നാ ഞാന്‍ കരുതിയത്. അതിനേക്കാള്‍ വലിയ 'വൈറസ്' ആണല്ലോ കൊടുത്തത്!
ReplyDeleteഹി ഹി ഹി അതല്ലേ മുനീറിന്റെ തരികിട .................ഇപ്പൊ മനസിലായില്ലേ മുനീര്‍ ഒരു തരികിട ആണ് എന്ന്
ReplyDeleteyou are not tharikida, are you a good man ..i like you
ReplyDelete