ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു .........സ്കൂള്‍ വിട്ടു വന്ന ഒരു സായാഹ്നം .......
സിംഹം , കടുവ , ആന , കരിമ്പുലി തുടങ്ങി വന്യ ജീവികള്‍ വസിക്കുന്ന കാട്ടിനുള്ളിലേക്ക് നിങ്ങളെയും കൊണ്ട് ഇതാ ഒരു യാത്ര ..വരുവിന്‍ വരുവിന്‍ , നിങ്ങളും ഒരു ടിക്കെറ്റ് സ്വന്തമാകൂ "... "വിലയോ തുച്ചം ഗുണമോ മെച്ചം .ഇന്ന് തന്നെ സന്ദര്‍ശിക്കുവിന്‍ , ടിക്കെറ്റ് വില അമ്പത് പൈസ മാത്രം". അനൌണ്‍സ്മെന്റ് ചെയ്യാന്‍ സലാമിനെ വെല്ലാന്‍ ഒരാളും ഇത് വരെ ജനിച്ചിട്ടില്ല , അത്രക്ക് സ്വരശുധിയില്‍ ആണ് വച്ചു കാച്ചുന്നത് , .
ടിക്കറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി . നല്ല ഒന്നാം തരം ലോട്ടറി ടിക്കറ്റ് , അമ്പത് പൈസക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ടിക്കറ്റ് , ഡേറ്റ് കയിഞ്ഞ ലോട്ടറി ടിക്കെറ്റ് അല്ലാതെ മറ്റു എന്താണ് . അങ്ങനെ ഞാനും അനിയനും മൃഗ ശാലയിലേക്ക് കയറി . വിറകു പുരയ്ക്ക് ഉള്ളില്‍ കൂട് പോലെ ഉണ്ടാകി അതില്‍ ചെറിയ ആനയും സിംഹവും [ കളിപ്പാട്ടങ്ങള്‍ ] വെച്ചിട്ടുണ്ട് . കുറെ മരച്ചില്ലകളും മറ്റും വെച്ച് കാട് പോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു , ഓരോ കൂടിലേയും കാഴ്ചകള്‍ കാണുന്നതിനു ഇടയിലാണ് ഷമീറിന്റെ വല്യുമ്മ " എന്താടാ ഇതിനുള്ളില്‍ പണി " എന്ന് ചോദിച്ചു വന്നത് . വല്യുമ്മാനെ കണ്ടതും ഷമീര്‍ ജാഗരൂഗനായി , വല്യുമ്മ ഇതെല്ലം തട്ടി മറിചിടുമോ എന്നാ പേടി അവനുണ്ട് ," ആ ബല്ലിമ്മ ബരിന്‍ , ഇങ്ങക്ക് ടിക്കറ്റ് ഫ്രീ ആണ് ,മൃഗ ശാല കണ്ടോളു" എന്നും പറഞ്ഞു ഷമീര്‍ പുറത്ത് വന്നു . ഒന്ന് ഇരുത്തി മൂളിയിട്ട് വല്യുമ്മ അകത്തേക്ക് കയറി ,
കാഴ്ചകള്‍ കണ്ടു വല്യുമ്മയും ഞങ്ങളും അകത്തേക്ക് നടന്നു , അവസാനത്തെ കൂട്ടിലേക്ക് നോക്കിയ ഞങ്ങള്‍ വീണ്ടും ഞെട്ടി , സുന്ദരനെയും അസാദിനെയും ഒരേ കൂട്ടില്‍ അടച്ചിരിക്കുന്നു ., ആസാദിനെ നാവ് കൊണ്ട് നക്കി സുന്ദരന്‍ ഇങ്ങനെ നിക്കണ്.. " എന്താടാ നിങ്ങള്‍ക്ക് അതിനുള്ളില്‍ പണി " വല്യുമ്മ ആക്രോശിച്ചു , ഷമീര്‍ ഓടി വന്നു സുന്ദരനെ ചൂണ്ടി ഇങ്ങനെ പറഞ്ഞു , അത് " കരിമ്പുലി" ആണ് ബല്ലിമ്മ , അപ്പോള്‍ അതിനടുത്തുല്ലതോ ? വല്യുമ്മ ആസാദിനെ ചൂണ്ടി കാണിച്ചു " അത് കരിമ്പുലിയുടെ കുട്ടിയാണ് . ഷമീര്‍ പറഞ്ഞു .
ഷമീറിന്റെ മറുപടി കേട്ട് ചാടി കടിക്കാന്‍ നിന്ന വല്യുമ്മ പൊട്ടിച്ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി ...
പോസ്റ്റ് വായിച്ചു കയിഞ്ഞു കമന്റ്സ് ഇടാന്‍ മറക്കല്ലേ ..നിങ്ങളുടെ വിലപ്പെട്ട അപിപ്രയവും നിര്‍ദേശവും ആണ് എന്റെ ശക്തി ...........
=========================================================================
ഒരു ചെറിയ വിഷയത്തെ ഇത്ര തന്മയതോടും നര്‍മ്മതോടും അവതരിപ്പിച്ചത് അഭിനന്ധനമര്‍ഹിക്കുന്നു.നന്നായിട്ടുണ്ട്.
ReplyDeleteഎല്ലാ കൂട്ടുകാരുടെയും അപിപ്രായങ്ങല്ക് നന്ദി ....
ReplyDeletevery good, we will hope another
ReplyDeletenanayada kutta nannayi
ReplyDeletenostalgic feeling, gud.
ReplyDelete