Tuesday, January 25, 2011

11:28 PM
4
           "അയ്യോ  നിന്നെക്കൊണ്ടു  തോറ്റല്ലോ  മുനീറെ.  നിനക്ക്  വേറെ  ഒരു പണിയുമില്ലേ ? നിന്റെ മെയില്‍  വന്നു എന്റെ inbox   ഇപ്പൊ പോട്ടിപോകും  എന്ന അവസ്തയിലായിരിക്കുന്നു".
                              ഞാന്‍  ഇടക്ക്  എന്റെ   കൂട്ടുകാരില്‍  നിന്നും  കേള്‍കാറുള്ള   ഒരു   ഡൈലോഗ്   ആണ്  ഇത് .  അതിനു  കാരണവും  ഉണ്ട്  ട്ടോ  ,  അങ്ങനെ പറയാന്‍ .  ഞാന്‍  ഡെയിലി   ഒരുപാട്  മെയില്‍  അയക്കാറുണ്ട്  എന്റെ കൂട്ടുകാര്‍ക്ക് ,  ചിലര്‍ക്ക്   അത്  ഇഷ്ടമാകും   എന്നാല്‍  മറ്റു ചിലര്‍ക്ക്   അത്   ശല്യമാകും ,  എന്നാല്‍   നമുക്ക്   ഏറ്റവും  അടുത്ത  കൂട്ടുകരനാനെങ്കില്‍  നമുക്ക്  പറയാം "നീ  എന്നെ  വെറുതെ  വിടടാ"  എന്ന് , എന്നാല്‍ മറ്റുള്ളവരോട്   ചിലപ്പോള്‍ പറയാന്‍ മടിയാകും .  
                              അത്തരം  സന്ദര്‍ഭങ്ങളില്‍   നിങ്ങള്‍ക്ക്   അവന്റെ  മാത്രം  മെയില്‍  അല്ലെങ്കില്‍  ഇത് പോലെ  ഉള്ള  മറ്റൊരു  ഏത്  ആളുടെയും  മൈല്‍സ്  നമുക്ക്  ബ്ലോക്ക്‌   ചെയ്യാം  , അത് എങ്ങനെ എന്ന് നോക്കാം .
                     ആദ്യമായി   ആരുടെ   മെയില്‍  ആണോ  നമുക്ക്   ബ്ലോക്ക്‌   ചെയ്യേണ്ടത്  ആ വ്യക്തിയുടെ   ഒരു  മെയില്‍   ഓപ്പണ്‍   ചെയ്യുക ..
എന്നിട്ട്  താഴെ ഉള്ള  ചിത്രത്തില്‍ കാണിച്ച പോലെ  reply   എന്നുള്ളതിന്  അടുത്തുള്ള   ബട്ടണ്‍  അമര്‍ത്തുക ..

                    
എന്നിട്ട്  അതില്‍  നിന്നും " filter  messages  like  this "  എന്നത്  select   ചെയ്യുക ..


അപ്പോള്‍  ഒരു  പുതിയ   വിന്‍ഡോ  ഓപ്പണ്‍  ആകും  അതില്‍ നിന്നും "  next  step "   എന്നുള്ളത് സെലക്ട്‌ ചെയ്യുക ..
അപ്പോള്‍  വരുന്ന  വിന്‍ഡോയില്‍   നിന്ന്   delete  it   എന്നതും   താഴെ   "apply  also filter to......" എന്നതും   സെലക്ട്‌  ചെയ്തതിനു   ശേഷം  "create filter  " എന്നത് അമര്‍ത്തുക .


ഇപ്പോള്‍   ഒരു   ന്യൂ   വിന്‍ഡോ  ഓപ്പണ്‍  ആയി കാണും ..  ഇനി  ഈ   filter  ചെയ്താ   id  യില്‍  നിന്നും  ഉള്ള മെയിലുകളുടെ ശല്യത്തില്‍ നിന്നും   നമുക്ക്   രക്ഷ  നേടാം ....


ഇങ്ങനെ   delete  ആയ  [  filter   ചെയ്ത ]   മെയിലുകള്‍ എല്ലാം  " bin " എന്ന പേരുള്ള  folder  ഇല്‍  ഉണ്ടാകും , ഇടയ്ക്കിടെ  അത്   ഓപ്പണ്‍   ചെയ്തു നമുക്ക്      മെയിലുകള്‍  select   ചെയ്തു  delete   ചെയ്യാം ...
ഇത്  പോലെ      വരുന്ന  അനാവശ്യ  മെയില്‍  id  കള്‍  മുഴുവന്‍  നമുക്ക്   ബ്ലോക്ക്‌  ചെയ്യാവുന്നതാണ് ..
===========================================================


4 comments:

  1. തികച്ചും ഉപകാരപ്രദം..
    ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. ആദ്യം, ഇത് പഠിപ്പിച്ച ഉസ്താദിന്റെ മെയില്‍ തന്നെയാവട്ടെ!

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...