നാം ദിവസവും ഉപയോഗിക്കുന്ന ഇമെയില്‍ സേവനത്തില്‍ ഒന്നാണ് ഗൂഗിള്‍ ജിമെയില്‍ .
ഡെയിലി നൂറുകണക്കിനു മെയിലുകള്‍ ആണ് നമുക്ക് വന്നുകൊണ്ടിരിക്കുന്നത് .
അതില്‍ തന്നെ spam മെയിലുകള്‍ കുറെ ഉണ്ടാകും .
പിന്നെ ഇപ്പോള്‍ ഒരുപാട് ഗൂഗിള്‍ മെയില്‍ ഗ്രൂപ്പുകള്‍ ഉണ്ട് . അതില്‍ നിന്നും ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് മെയിലുകള്‍ ആണ് നമ്മുടെ ഇന്‍ബോക്സില്‍ വന്നു കിടക്കുന്നത് .
ഇങ്ങനെ spam മെയിലായും മറ്റും നമ്മുടെ ജിമെയില്‍ നിറഞ്ഞു കവിഞ്ഞു houseful എന്ന ഒരു ബോര്‍ഡ് വെക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകും .
നമുക്ക് ജിമെയില്‍ നല്‍കിയിട്ടുള്ള saving capacity 8 GB ആണ് . ഇത് ഇത്തരം മെയിലുകള്‍ കൊണ്ട് പെട്ടെന്ന് തന്നെ ഫുള്‍ ആകും .
അത് കൊണ്ട് തന്നെ നമുക്ക് ഒരു പാട് മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരും . ചിലപ്പോള്‍ അതില്‍ നമുക്ക് ആവശ്യമുള്ള മെയിലുകള്‍ കണ്ടു പിടിച്ചു ആവശ്യമില്ലാത്തത് മാത്രം ഡിലീറ്റ് ചെയ്യുക എന്നത് പ്രയാസമാണ് എന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ .
അങ്ങനെ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ജിമെയില്‍ നമുക്ക് ഒരുപാട് സേവനങ്ങള്‍ നല്‍കുന്നുണ്ട് അതില്‍ ഒന്നാണ് labels എന്നത് .
നമുക്ക് ജിമെയില്‍ settingsഇല്‍ പോയി ആവശ്യമുള്ള അത്ര labels ഉണ്ടാക്കാവുന്നതാണ് .
നമ്മുടെ ജിമെയില്‍ ലാബെലില്‍ already system labels എന്ന പേരില്‍ ഒരുപാട് labels ഉണ്ട് , in-box . priority in-box , buzz ,starred , important ,chats , sent mail , draft , all mail , spam , trash എന്നിവ ആണ് ഈ ലബെലുകള്‍ .
ഇതിനു പുറമേ നമുക്ക് ആവശ്യമുള്ള പേരില്‍ ലബെലുകള്‍ നിര്‍മിക്കാനും കഴിയും .
ഉദാഹരത്തിനു നമ്മുടെ office സമ്പന്തമായ ഒരു മെയില്‍ നമുക്ക് വന്നാല്‍ അത് ഇന്‍ബോക്സില്‍ തന്നെ സൂക്ഷിക്കാതെ office എന്ന പേരില്‍ ഒരു label create ചെയ്താല്‍ നമുക്ക് ആ മെയില്‍ ആ ലബെളിലെക്ക് move ചെയ്യാന്‍ കഴിയും .അങ്ങനെ നമ്മള്‍ക് വന്ന office അവശ്യ മെയിലുകള്‍ എല്ലാം ഈ ലബെളിലെക്ക് move ചെയ്യിപ്പിച്ചാല്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും ഈ ലാബെലില്‍ പോയാല്‍ ആ മെയിലുകള്‍ കാണാവുന്നതാണ് .ഇങ്ങനെ office , personal , family , തുടങ്ങി പേരുകളില്‍ ലബെല്സ് ഉണ്ടാക്കിയാല്‍ അതിലേക്ക് ആവശ്യമുള്ള മെയിലുകള്‍ മാത്രം add ചെയ്യാവുന്നതാണ് .
ഇങ്ങനെ ഉണ്ടാക്കുന്ന ലബെലുകള്‍ നമുക്ക് hide ചെയ്യാനും കഴിയും .
ഇങ്ങനെ നാം ആവശ്യമുള്ള മെയിലുകള്‍ മാത്രം ലബെലിലെക്ക് അപ്പപ്പോള്‍ തന്നെ മാറ്റുകയാണെങ്കില്‍ നമ്മുടെ ജിമെയില്‍ capacity എന്നും നല്ലപോലെ keep ചെയ്തു കൊണ്ട് പോകാന്‍ കഴിയും .
ഇനി ജിമെയില്‍ വഴി നമുക്ക് കിട്ടുന്ന അവശ്യ മെയില്‍ സൂക്ഷിച്ചു ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യാവുന്നതാണ് .
ഇങ്ങനെ നാം ഡിലീറ്റ് ചെയ്താലും ആ മെയിലുകള്‍ നമ്മുടെ ജി മെയിലില്‍ തന്നെ ഉണ്ടാകും trash എന്ന ലാബെലില്‍ .
അങ്ങനെ ഡിലീറ്റ് ചെയ്ത മെയിലുകള്‍ ട്രാഷില്‍ പോയി കിടന്നാലും നമ്മുടെ ജിമെയില്‍ capacity കുറയും . അത് കൊണ്ട് തന്നെ ഇടയ്ക്കിടെ ട്രാഷ് ലബേല്‍ തുറന്നു അവിടെ ഉള്ള മെയിലുകളും ഡിലീറ്റ് ചെയ്യണം .empty trash now എന്നത് പ്രസ് ചെയ്താല്‍ എല്ലാ ട്രാഷ് മെയിലുകളും ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ആകും . അത് പോലെ തന്നെ സ്പാം എന്ന ലബെലിലും ഉള്ള മെയിലുകള്‍ delete all spam messages now എന്നതില്‍ ക്ലിക്കി ഫുള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ് .
അത് പോലെ തന്നെ നാം ഡെയിലി ചാറ്റ് ചെയ്യുന്നവരാണല്ലോ . അപ്പോള്‍ നാം ചാറ്റ് ചെയ്യുന്നതെല്ലാം "chats " എന്ന ലാബെലില്‍ ഒരു chat history ആയി സൂക്ഷിക്കുന്നുണ്ട് . അതും ആവശ്യമില്ലെങ്കില്‍ delete ചെയ്യാവുന്നതാണ് . ഇനി chat history തീരെ ആവശ്യമില്ല എങ്കില്‍ chat history save ചെയ്യുന്നത് ഒഴിവാക്കാം ,നമ്മുടെ ജിമെയില്‍ settings ഇല്‍ പോയി ചാറ്റ് എന്നത് select ചെയ്തു അതില്‍ My chat history എന്നതില്‍
Save chat history , Never save chat history എന്നത് ആക്കി save changes കൊടുക്കുകയാണെങ്കില്‍ പിന്നെ ഒരിക്കലും chat save ആകുകയില്ല .
Save chat history , Never save chat history എന്നത് ആക്കി save changes കൊടുക്കുകയാണെങ്കില്‍ പിന്നെ ഒരിക്കലും chat save ആകുകയില്ല .
ഇന്‍ബോക്സില്‍ നിന്നും ആവശ്യമില്ലാത്ത മെയിലുകള്‍ മുഴുവനും ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത് . മെയില്‍ ഓപ്പണ്‍ ചെയ്തു നോക്കുമ്പോള്‍ തന്നെ ഇങ്ങനെ തരം തിരിക്കുയാണെങ്കില്‍ എല്ലാം വളരെ എളുപ്പമാകുകയും ചെയ്യും , ജിമെയില്‍ എന്നും നല്ലപോലെ സ്പീഡിലും കപ്പാസിറ്റിയിലും കൊണ്ട് പോകാനും കഴിയും .
അനാവശ്യ മെയിലുകളില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം ഇതിനു മുന്‍പ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു .അത് വായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി .
========================================================================
========================================================================
തികച്ചും ഉപകാരപ്രദം.
ReplyDeleteഒരു സംശയം. നാം ഡിലീറ്റ് ചെയ്യുന്ന മെയിലുകള്‍ സ്പാമിലെക്കാണോ പോവുക അതോ ട്രാഷിലെക്കോ ? ലേഖനത്തില്‍ എന്തോ അവ്യക്തത ഉള്ളപോലെ .
ആശംസകള്‍
ഇസ്മില്‍ ഭായ് ടെ അഭിപ്രായം ശരിയാണ് . അത് ടൈപ്പിങ്ങില്‍ വന്ന പിശകാണ് , തിരുത്തിയിട്ടുണ്ട് .
ReplyDeleteഡിലീറ്റ് മെയില്‍ ട്രഷിലെക്ക് , അനാവശ്യ മൈല്‍സ് ജിമെയില്‍ തന്നെ തിരഞ്ഞു പിടിച്ചു സ്പമിലേക്.