Sunday, March 27, 2011

11:58 PM
14

ഇന്റര്‍നെറ്റില്‍ ഖുറാന്‍ പാരായണം ചെയ്യാം , കേള്‍ക്കാം , മലയാളത്തില്‍  അര്‍ത്ഥം വായിക്കാം , ആവശ്യമുള്ള  സൂറത്ത് [ പാഠം] തിരഞ്ഞെടുക്കാം , മുഴുവനായി  തന്നെ  മലയാളം ആയി  വായിക്കാം , ഖുറാന്‍ ഡൌണ്‍ലോഡ്  ചെയ്യാം , എല്ലാം  ചെയ്യാവുന്ന  ഒരു  വ്യത്യസ്തമായ  ഒരു  സൈറ്റ്  ആണ് ഇന്ന് ഞാന്‍  പരിചയപ്പെടുത്തുന്നത് .
പല  കൂട്ടുകാര്‍ക്കും  ഈ  സൈറ്റിനെ  കുറിച്ച  അറിയാം , അറിയാത്തവര്‍ക്ക് വേണ്ടി  മാത്രമാണ്  ഇങ്ങനെ ഒരു  പോസ്റ്റ്‌ .


ആദ്യം  http://tanzil.net/#1:1   എന്ന  സൈറ്റ് ഓപ്പണ്‍ ചെയ്യുക .


 
ഇതില്‍ നമുക്ക്  ഖുറാന്‍ പാരായണം  ചെയ്യാവുന്നതാണ് , ഇനി  ഖുറാന്‍  പാരായണം കേള്‍ക്കണം എന്നുണ്ടെങ്കില്‍  ഇടത് ഭാഗത്തായി  കാണുന്ന സെര്‍ച്ച്‌  ബാറില്‍  കുറെ option  കാണാം ,അതില്‍ നിന്നും നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ് .
താഴെ  ഉള്ള  ചിത്രത്തില്‍ അത് വ്യക്തമാക്കുന്നു .

1- നമുക്ക്  ഏത് സൂറത്ത്  ആണ്  ആവശ്യമെങ്കില്‍   ഇവിടെ  സേര്‍ച്ച്‌ എന്നുള്ളിടത്ത്  ആ സൂറത്തിന്റെ പേര്  ടൈപ്  ചെയ്തു  തിരഞ്ഞെടുക്കാം .

2-നാം  ഒരു സൂറത്ത്  തിരഞ്ഞെടുത്ത്  ആ സൂറത്തിന്റെ  ഏതെങ്കിലും  പ്രത്യേക  ആയത് , juzua , അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക പേജ്  ആവശ്യമെങ്കില്‍  ഇതില്‍ സെര്‍ച്ച്‌  ചെയ്യാം .

3-ഖുറാന്‍  പാരായണം  ശ്രവിക്കാന്‍  ഇവിടെ  play  കൊടുത്താല്‍  കേള്‍ക്കാം . ചിലപ്പോള്‍  flash player  ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും .

4-ഇനി  ഈ ഓപ്ഷനില്‍  ഏത് ഭാഷയിലെ  translate  ആണോ ആവശ്യം അത് തിരഞ്ഞെടുക്കാം .മലയാളം ആണെങ്കില്‍  മലയാളം തിരഞ്ഞെടുക്കാം .
fixed translation box എന്നത് ടിക്ക്  ഇട്ടാല്‍  ഖുറാന്‍  പാരായണം  കേള്‍ക്കുന്നതോട് കൂടെ ,അല്ലെങ്കില്‍  പാരായണം ചെയ്യുന്നതിനോട്  കൂടെ  മലയാളത്തില്‍ , അല്ലെങ്കില്‍ വേറെ  നാം ഉദ്ദേശിക്കുന്ന ഭാഷയില്‍  അതിന്റെ അര്‍ത്ഥം  കൂടി  കാണാന്‍ കഴിയും .


ഇനി  ഖുറാന്‍  പൂര്‍ണമായി മലയാളത്തില്‍ കാണാന്‍ മുകളില്‍ കാണുന്ന translation  എന്നതില്‍ ക്ലിക്ക്  ചെയ്യുക 

ഇനി  എല്ലാ  കൂട്ടുകാര്‍ക്കും  ഓണ്‍ലൈന്‍ ആയി  തന്നെ ഖുറാന്‍ പാരായണം ചെയ്യാം ,കേള്‍ക്കാം , അര്‍ത്ഥം  നോക്കാം .ഡൌണ്‍ലോഡ് ചെയ്യുകയുമാവാം .
=====================================================================
കൂടുതല്‍  മതപരമായ  കാര്യങ്ങള്‍  അറിയാനും  ഡൌണ്‍ലോഡ്  ചെയ്യാനും ISLAMIC ZONE   എന്ന  പേജ്  കാണുക .
=====================================================================



14 comments:

  1. good ....keepitup......
    itharam pravarthi iniyum pratheekshikkunnu allahu anugrahikkatte..ameen...

    ReplyDelete
  2. കൂട്ടുകാരന്റെ അഭിപ്രായത്തിനു നന്ദി.

    ReplyDelete
  3. nalla kaaryam. pakshe Qurante screen shot-nte purath valiya aksharathil THARIKIDA ennezhuthiyathu sariyaayilla.

    ReplyDelete
  4. അനോണിയുടെ അപിപ്രയം മാനിക്കുന്നു , അത് മാറ്റുന്നതാണ് .

    ReplyDelete
  5. മുനീര്‍ മോന്‍,ഇനിയും ഒരു പാട് നല്ലത് ചെയ്യാന്‍ നിനക്ക് കഴിയും.എല്ലാ വിധ ആശംസകളും

    ReplyDelete
  6. മുനീര്‍ തരികിടയിലൂടെ പുതിയ അറിവുകള്‍ നേടാന്‍ കഴിയുന്നുണ്ട് അല്ലഹുഅനുഗ്രഹിക്കട്ടെ

    ReplyDelete
  7. പരശുദ്ധ ഖുറാനെ, ഇസ്ലാമിനെ അറിയാനും പഠിക്കാനും വളരെ ഉപകാരമാകുന്ന ഈ സൈറ്റ് പരചയപ്പെടുത്തിയത് ഉപകാരമായി. പരമകാരുണികനായ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

    ReplyDelete
  8. ഇനിയും ഇത്തരത്തിലുള്ള നല്ല പ്രവർത്തികൾ പ്രതീക്ഷിക്കുന്നു....അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ...ആമീൻ...

    ReplyDelete
  9. How can i download Quran MP3 with Malayalam translation. Advice plz....

    ReplyDelete
  10. മുനീർ ഭായ്, കുത്തികുറിചതിനെന്താ മറുപടി തരാത്തെ....?

    ReplyDelete
    Replies
    1. ente islamic zon enna page nokkumo ? malayalam artham athil undaakilla... mp3 namukk shariyaakkam .. njan ivide thanne idaam .. ok ..

      Delete
    2. OK, thank u vry much muneer bhai.
      i will waiting for your post at the earliest...!!!

      Delete
  11. മുനീറിക്കാ നല്ല ഒരു സൈറ്റ് പരിചയപ്പെടുത്തി തന്നതിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.





    http://snehapoorvvam-shoukkathali.blogspot.com

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...