Friday, March 4, 2011

11:49 AM
3


"എന്നും നാട്ട്ക്ക്   ബുല്ച്ചാന്നു   പറഞ്ഞാ  നടക്ക്ണ കാര്യല്ല     " മുഹമ്മദ്‌  ഇക്കയുടെ  വ്യാകുലത  കേട്ട് കൊണ്ടാണ്  ഹബീബ്  ഉറക്കമുണര്‍ന്നത്.
ഹും  എന്ത് പറ്റി . ഹബീബ്   പുതപ്പു മാറ്റി  എണീക്കുന്നതിനോപ്പം  ചോദിച്ചു .
ഒന്നും പറയണ്ട   ന്റെ ഹബീബേ . മോള്‍  പെറ്റ്    കേട്ക്കല്ലേ   , അപ്പോ  ഒന്ന് വിളിക്കാമെന്ന്  ബെച്ചതാ   , ബുല്ച്ചപ്പം   അല്ലെ കുടുങ്ങിയത് ,   ബീട്   ഫുള്‍  ബിരുന്നുകാര്‍      , അവരോടൊക്കെ  ഒന്നോ രണ്ടോ പറയാതെ എങ്ങനെ  ഫോണ്‍  ബെക്കും  . ബിളിച്ചു  ബിളിച്ചു    എന്റെ രണ്ടു കാര്‍ഡ്‌   തീര്‍ന്നു . എന്നിട്ടും ബര്‍ത്താനം   തീര്‍ന്നില്ല .
ഹ ഹ ഹ . ഞാന്‍ പറഞ്ഞില്ലേ  മുഹമ്മദ്‌  ഇക്ക  നമുക്കെല്ലാവര്‍ക്കും  കൂടി   ഒരു  കമ്പ്യൂട്ടര്‍ വാങ്ങാം എന്ന് . ഇങ്ങക്ക്  അത് പറ്റൂല്ലല്ലാ  .
മോനെ  പത്താം ക്ലാസ്സും  ഗുസ്തിയുമായി  ജീവിതം നന്നാക്കാന്‍  ഇബടെ  ബന്നതാ  , ഈ  കുന്ത്രാണ്ടം  ഒന്നും ഞമ്മക്ക്  അറീല്ല  എന്ന്  അനക്കും  അരീല്ലേ ബലാലെ... എന്നിട്ടാണ്ട  ഇജ്ജ്   ഞമ്മളോട്   കമ്പ്യൂട്ടര്‍  ബാങ്ങാന്‍  പറയണത് , നല്ല ചെയ്തായി പോയി , ഈ ബയസാം   കാലത്ത്  ഇഞ്ഞു  അയിന്റെ  കൊറവും  കൂടി  ഉള്ളു .
അല്ല  നിങ്ങള്‍  വീട്ടിലേക്ക്  വിളിക്കാന്‍ മാത്രം  അതിന്റെ മുന്നില്‍  ഇരുന്നാല്‍ മതിയല്ലോ . ഇപ്പോഴും  നിങ്ങള്‍ അതിന്മേല്‍  ഇരിക്കണ്ട .
അ അ  അതോണ്ട്  നാട്ട്ക്ക്  ബുല്ചാനും  പറ്റോ ?
പിന്നെ  35  ദിര്‍ഹം  ഉണ്ടെങ്കി  ഇങ്ങക്ക്  10  മണിക്കൂര്‍  പെണ്ണുങ്ങളോട്  വര്‍ത്തമാനം  പറയാലോ.
അള്ളാ . അങ്ങനാനെങ്കില്‍  ഞമ്മക്ക്  ഒന്ന് ബാങ്ങട്ടാ. ഇത്പ്പോ  എത്തിസലാത്ത്  ഒരുപാട്  കായി കൊണ്ടോയി  തിന്നല്ലോ  റബ്ബേ ...
ഇജ്ജ്  ഇന്ന്  തന്നെ  ഒന്ന് ഒപ്പിക്കണം ട്ടാ  ഹബീബേ .മുഹമ്മദ്‌ ഇക്കാക്  ആവേശം കയറി .
എങ്ങനെ  കയറാതിരിക്കും  നാട്ടിലേക്ക്  Du  വില്‍  നിന്നും എതിസലത്തില്‍  നിന്നും  എത്ര ദിര്‍ഹം ആണ് ആകുന്നത് എന്ന് ഒരു കണക്കും ഇല്ല [ Du  എന്നതും  etisalat  എന്നതും UAE  യിലെ  മൊബൈല്‍  കമ്പനികള്‍  ആണ് ].
ഒരു  കമ്പ്യൂട്ടറും  വാങ്ങി  ഒരു  നെറ്റും [ഇന്റര്‍നെറ്റ്‌ ] സങ്കടിപ്പിച്ചാല്‍  voip calling  കാര്‍ഡുകള്‍  ആയിരണ്ണം കിട്ടും   ഇവിടെ . അത് ഉണ്ടെങ്കില്‍  മാസാമാസം    വീട്ടിലേക്ക്  വിളിക്കാന്‍  ചിലവാകുന്ന  പൈസയില്‍  ഒരുപാട്  മിച്ചം  വെക്കാം .
കുളി  കഴിഞ്ഞു  വന്നു  ഹബീബ്  മുഹമ്മദ്‌  ഇക്കാന്റെ  അടുത്തേക്ക്   പോയി , "എന്താ ഇക്ക  തിന്നാനുള്ളത് "
ആ എന്ത്  എന്നത്തേയും  പോലെ  ഇന്നും ഉണ്ടെടാ .
ഉള്ളത് കൊണ്ട് ഓണം  പോലെ .
ഇക്ക നിങ്ങള്‍  മറ്റുള്ളവരോട് കൂടി  കമ്പ്യൂട്ടര്‍ വാങ്ങാന്‍ കാശ്  ചോദിക്കണം കേട്ടോ ?
ചോറും  കറിയും  എടുക്കുന്നതിനു ഇടയില്‍  ഹബീബ്  മുഹമ്മദ്‌ ഇക്കാനോട് പറഞ്ഞു.
അല്ല മോനെ അയിനു  ഒട്ടു കായി  ആവോ ?
ആ നല്ല ഒന്ന് കിട്ടണമെങ്കില്‍  500  അല്ലങ്കില്‍  600  ദിര്‍ഹം ആകും .
എന്നെ കൊണ്ട്  കയിച്ചാ കയിനത്  ഞാന്‍ തരാം .
മറ്റുള്ളവരോട്    ഞാന്‍   പറയാം ,  നിങ്ങളും   കൂടി ഒന്ന് പറയണം .
ഹും  ഐക്കോട്ടേ,  ഞമ്മള്  പറഞ്ഞോളാ...


അങ്ങനെ  എല്ലാവരും  കൂടി  ഒരു  കമ്പ്യൂട്ടര്‍  തരപ്പെടുത്തി .....
അന്ന്  മുതല്‍  മുഹമ്മദ്‌ ഇക്ക  കമ്പ്യൂട്ടറില്‍  ഇരിപ്പായി . "ഇതൊന്നും  ഞമ്മക്ക്   പറ്റൂല്ല"  എന്ന് പറഞ്ഞ കക്ഷി  സ്ഥിരം  കമ്പ്യൂട്ടറിന്റെ  മുന്നില്‍ തന്നെ .
രണ്ടു മാസത്തിനു ശേഷം  മുഹമ്മദ്‌ ഇക്കാടെ  റൂമിലെ  സംസാരം ......
മുഹമ്മദ്‌ ഇക്ക  നിങ്ങള്‍ ഒന്ന്  എണീറ്റ്‌ തരു , എനിക്ക് വീട്ടിലേക്കൊന്നു  വിളിക്കണം .
ഇജ്ജ്  അവ്ടെ നിക്ക്  ബലാലെ , ഞമ്മള്   തരികിട  നോക്കട്ടെ , ഞമ്മളെ  മുനീറിന്റെ  തരികിടെന്നു   പഠിക്കാന്‍  ഒരുപാട് ഉണ്ടെട , ഞമ്മളെ  പോലത്തെ   ഗുസ്ഥിക്കര്‍ക്ക്  കമ്പ്യൂട്ടര്‍  പഠിക്കണമെങ്കില്‍   ഇങ്ങനെ എന്തോങ്കിലൊക്കെ  കിട്ടണം .
ഹും , എനിക്ക് ഇതൊന്നും പറ്റൂലാന്ന്‍   പറഞ്ഞ നിങ്ങള്‍  ഇപ്പോള്‍ ഫുള്‍ ടൈം   കമ്പ്യൂട്ടറില്‍ തന്നെ ഇരിപ്പായല്ലോ ... എന്നും പറഞ്ഞു ഹബീബ് കുളിക്കാന്‍ പോയി .

ഇജ്ജ്  പോയി  കുളിച്ചു   വാ  ബലാലെ , ഞമ്മള്    facebook  ഒന്ന്  നോക്കട്ടെ , പെരുത്ത്   കമന്റ്‌  വന്നിട്ടുണ്ട്  മോളെ  കുട്ടിടെ ഫോട്ടോക്ക് , അതൊക്കെ  ഒന്ന് നോക്കട്ടെ  ഞമ്മള് .
ഒന്ന്  ഇരുത്തി  മൂളി  ഹബീബ്  കുളിമുറിയില്‍ കയറി .
ഹല്ലോ  ഹല്ലോ  എന്ന്  ഉറക്കെ  വിളിക്കുന്നത് കേട്ടപ്പോള്‍ തന്നെ  ഹബീബിന് മനസിലായി മൂപ്പര്  വീട്ടിലേക് വിളിതുടങ്ങി എന്ന് .
കുളി കഴിഞ്ഞു പുറത്ത്  ഇറങ്ങിയ  ഹബീബ്  കമ്പ്യൂട്ടര്‍ നു   മുന്നില്‍ ഇരുന്നു  കണ്ണ് തുടക്കുന്ന  ഇക്കയെ കണ്ടപ്പോള്‍  എന്ത് പറ്റി എന്ന്   തിരക്കി .
ഒന്നുല്യ , പെണ്ണുങ്ങള്‍  ഓരോന്ന്  പറഞ്ഞപ്പോ  അറിയാതെ...

മുഹമ്മദ്‌ ഇക്ക  വീണ്ടും ഒന്ന് തേങ്ങി .
ഇങ്ങള്  പറയിം..
അതല്ല  ഇപ്പോ ബന്നിട്ട്  3 കൊല്ലം കഴിഞ്ഞില്ലേ , മോളെ  കല്യാണത്തിന്  ഒന്ന് കൂടാന്‍ കയിഞ്ഞില്ല , ഇങ്ങള് മോളെ  കുട്ടിനെ  കാണാനെങ്കിലും  ബരണം എന്ന്  ഓള് പറഞ്ഞപ്പോള്‍  അറിയാതെ  കരഞ്ഞു പോയതാ .ഇനി  ഇജ്ജ്  ബിലിച്ചോ,   ഞാന്‍  ഒന്ന്  കെട്ക്കട്ടെ .
എന്നും പറഞ്ഞു കണ്ണ് തുടച്ചു  മുഹമ്മദ്‌ ഇക്ക  എണീറ്റു.

ഒന്ന് നെടുവീര്‍പ്പിട്ട്  കൊണ്ട്  ഹബീബ്  ഹെഡ് സെറ്റ്  കയ്യിലെടുത്തു .
ഹല്ലോ   ഹല്ലോ  ഉമ്മ  ഞാന്‍  ഹബീബ്  ആണ് , സുഖമല്ലേ ?
പിന്നെ  കുറച്ച സമയത്തേക്ക്   ഒച്ച  ഒന്നും കേള്‍കാതെ  ആയപ്പോള്‍  മുഹമ്മദ്‌ ഇക്ക  പുതപ്പ് പൊക്കി  ഹബീബിനെ നോക്കി .
പിന്നെ ഇങ്ങനെ   പറയുന്നത് കേട്ടു.....
"  കഴിഞ്ഞ  ആഴ്ച  അല്ലെ പൈസ അയച്ചു തന്നത് , അത് ഇത്ര പെട്ടെന്ന്  തീര്‍ത്തോ?"

അത് കേട്ടപ്പോള്‍  തന്നെ  മുഹമ്മദ്‌ ഇക്ക  വീണ്ടും പുതപ്പ്   മുഖത്ത്  കൂടി മൂടി . 
===================================================================
===================================================================

3 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...