Thursday, March 10, 2011

1:10 PM
               
                  ഒരു  കാലത്ത്  നമ്മുടെ  നാട്ടില്‍  സുലഭമായി  നമുക്ക്  കാണാന്‍  കഴിഞ്ഞിരുന്ന  ഒരു  പരസ്യ ഉപാദിയാണ്   ബാന്നെറുകള്‍ . ഇന്ന്  അവ  കാണാന്‍  തന്നെ  പ്രയാസമായിരിക്കുന്നു.


ഒരു  തിരഞ്ഞെടുപ്പോ  , ഉത്സവമോ  , അല്ലെങ്കില്‍  ഒരു  കടയുടെ  ഉത്ഘാടനമോ  മറ്റോ  ഉണ്ടെങ്കില്‍ ആദ്യം നമ്മള്‍  ബാന്നെര്‍  എഴുതിക്കുകയാണ്   ചെയ്യാറ്.  എന്നാല്‍ ഇന്ന്  ഈ ബാന്നെറുകള്‍  കാലഹരണപ്പെട്ടു  കൊണ്ടിരിക്കുന്നു , ഇപ്പോള്‍  പേരിനു മാത്രം ഒന്നോ രണ്ടോ  ബാന്നെര്‍  കാണാന്‍  കഴിഞ്ഞാല്‍ ആയി . വെള്ള  ശീലയിലോ , മറ്റു  ഏതെങ്കിലും   വര്‍ണം ഉള്ള  ശീലകളില്‍   പെയിന്റ്  ഉപയോഗിച്ച്   കലാകാരന്റെ  ഭാവനക്ക്  അനുസരിച്  അതിമനോഹരമായി  എഴുതി  പ്രദര്‍ശിപ്പിച്ചിരുന്ന  ഇത്തരം ബാന്നെരുകലയിരുന്നു  അടുത്ത കാലം വരെ നമ്മുടെ നാട്ടിലെ  താരം .
എന്നാല്‍ കമ്പ്യൂട്ടര്‍ , ഡിജിറ്റല്‍ പ്രിന്റിംഗ്  , തുടങ്ങിയവയുടെ വരവോടെ  ഇത്തരം  ബാന്നെറുകള്‍  flex ബോര്‍ഡിനു  വഴിമാറിയിരിക്കുന്നു . ഒരു  കാലത്ത്  ബാന്നെര്‍  എഴുത്തുകാര്‍ക്ക്  നില്‍കാന്‍  സമയമില്ലാത്ത  അവസ്ഥ ആയിരുന്നു . എന്തിനും ഏതിനും  ബാന്നെര്‍  ആയിരുന്നു  പരസ്യ മാര്‍ഗമായി ഉപയോഗിച്ചിരുന്നത് .

ആളുകള്‍ക് ഇപ്പോള്‍ പ്രിയം കണ്ണഞ്ചിപ്പിക്കുന്ന   vinyl  പ്രിന്റിങ്ങിനോടും  മറ്റും ആണ് ,  ഇത്തരം  flex  ബോര്‍ഡുകളുടെ  വരവോടെ  ബാന്നെര്‍ എഴുത്ത്   മേഖല  മൊത്തത്തില്‍  ഇല്ലാതായി കൊണ്ടിരിക്കുകയാണ്  . ബാന്നെറുകള്‍  കൊണ്ട് പരിസ്ഥിതിക്ക്  കോട്ടം  തട്ടിയിരുന്നില്ല , എന്നാല്‍  flex  ബോര്‍ഡ്‌ കൊണ്ട്  പരിസ്ഥിതിക്ക്  കോട്ടം  തട്ടുന്ന വിധം  ആണ്   ബോര്‍ഡുകളുടെ പ്രവാഹം .എന്തിനും flex  അടിക്കുക , എന്നാല്‍  അതിന്റെ ആവശ്യം കഴിഞ്ഞാല്‍  അത്  യഥാസ്ഥാനത്  മാറ്റാതെയും അല്ലെങ്കില്‍  എവിടെയെങ്കിലും  കൊണ്ട് തള്ളിയും  പരിസ്ഥിതിക്ക്  പ്രശ്നമാകുന്ന വിധം ആണ്  ബോര്‍ഡുകള്‍  കൊടുന്നു വെക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് .കാലം മാറുമ്പോള്‍  കോലവും മാറണം  , പക്ഷെ  അത്  നമ്മുടെ  പരിസ്ഥിതിക്കും  സംസ്കാരത്തിനും  കോട്ടം തട്ടാത്ത  വിധം ആയിരിക്കണം എന്ന് നാം  ഓരോരുത്തരും  ചിന്തിച്ചാല്‍  ഭാവിയില്‍  വരാനിരിക്കുന്ന  വലിയ ഒരു ദുരന്തത്തിന്  ഇന്ന് തന്നെ നമുക്ക്  തടയിടാം .
             നമുക്കിപ്പോള്‍  ശുദ്ധ വായു , ശുദ്ധ  ജലം , തുടങ്ങി  ശുദ്ധമായി കിട്ടികൊണ്ടിരിക്കുന്ന ഓരോന്നും  നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് , അറിഞ്ഞോ അറിയാതെയോ നാമെല്ലാം ഇതിനു ഉത്തരവാദികള്‍ ആണ്  . നമ്മള്‍ ചെയ്യുന്ന ഓരോ  പ്രവര്‍ത്തിയിലും  നന്മയും  സത്യസന്തതയും  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന കാലം  .  
           ഇനി തെരഞ്ഞെടുപ്പ്  കൂടി  വരാന്‍  പോകുന്നു , ഇനി flex  ബോര്‍ഡുകളുടെ  ഒരു നീണ്ട  നിര തന്നെ നമുക്ക് വഴിയോരങ്ങളില്‍ കാണാന്‍ കഴിയും , തെരഞ്ഞെടുപ്പ് കഴിഞ്ഞാലും  ആ  ബോര്‍ഡുകള്‍ അവിടെ തന്നെ ഉണ്ടാകും . അത്  അവിടെ  വെച്ച  താല്പര്യം  അത് എടുത്ത്  മാറ്റാനും നിങ്ങള്‍ കാണിക്കണം . 
======================================================================
======================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...