Friday, March 25, 2011

6:58 AM


നഷ്ടപ്പെട്ട ലാപ്‌ടോപ്പുകള്‍ കണ്ടെത്താനുള്ള ലാപ്‌ടോപ്പ് ട്രാക്കര്‍ സേവനം രാജ്യത്തെ പ്രമുഖ ആന്‍റി വൈറസ് സൊലൂഷന്‍ ദാതാവായ ക്വിക്ക് ഹീല്‍ ടെക്‌നോളജീസ് കൊച്ചിയിലുമെത്തിച്ചു.

ക്വിക്ക് ഹീലിന്റെ www.trackmylaptop.net എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലാപ്‌ടോപ്പ് നഷ്ടമായാല്‍ എവിടെയെന്ന് കണ്ടെത്താന്‍ അതിലെ മാക്-ഐഡിയും ഐ പി വിലാസവും സഹായിക്കും. ഇതിലൂടെ പോലീസിന് ലാപ്‌ടോപ് കണ്ടെത്തി തിരിച്ചെടുക്കാന്‍ കഴിയും.


 
ഈ സേവനം ലാപ്‌ടോപ് ഉടമകള്‍ക്ക് മാത്രമല്ല, ക്രമസമാധാന ഏജന്‍സികള്‍ക്കും സഹായകമാകുമെന്ന് കമ്പനിയുടെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്‍റ് എം.ജെ. ശ്രീകാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്‍ഡോര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഇതിനകം ഈ സേവനം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലും ലാപ്‌ടോപ്ട്രാക്കര്‍ സേവനം ലഭ്യമാക്കും.

സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് ക്വിക്ക് ഹീല്‍ ഈ സേവനം അവതരിപ്പിച്ചതെന്ന് കമ്പനിയുടെ കേരള മേധാവി പി.ജെ. ജോബിന്‍ അറിയിച്ചു. അതിനാല്‍ പ്രത്യേക ചാര്‍ജ് ഈടാക്കുന്നില്ല. ക്വിക്ക് ഹീലിന്റെ ഉപയോക്താക്കള്‍ ആണെങ്കിലും അല്ലെങ്കിലും സേവനം തേടാം. ഈ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്കും പഴയ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മോഷ്ടിച്ചുവില്‍ക്കുന്ന ലാപ്‌ടോപ്പുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

നഷ്ടപ്പെട്ടതോ മറന്നതോ ആയ ലാപ്‌ടോപ്പ് കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് മറ്റൊരു നേട്ടം. ഉടമകളെ കണ്ടെത്താന്‍ ഇത് പോലീസിനെ സഹായിക്കും. സെക്കന്‍ഡ് ഹാന്‍ഡ് ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ അത് മോഷ്ടിച്ചതാണോ എന്ന് പരിശോധിച്ചറിയാനുമാകും.
===========================================================================
Mathrubhumi

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...