Wednesday, March 2, 2011

6:51 AM

തിരുരുകരുടെയും  പോന്നാനിക്കാരുടെയും  എന്തിനേറെ  പറയുന്നു  മലപ്പുറം ജില്ലയുടെയും  കൂടി   ചിരകാല    സ്വപ്നം  പൂവണിയാന്‍  പോകുന്ന  വാര്‍ത്ത‍  ഇതിനോടകം  നിങ്ങള്‍ അറിഞ്ഞു കാണും എന്ന് ഞാന്‍ കരുതുന്നു .

ഒരു വ്യായവട്ടക്കാലത്തിന്റെ  കാത്തിരിപ്പിനു  ഒടുവിലാണ് ഈ  സുന്ദര മുഹൂര്‍ത്തം  വന്നെത്തിയിരിക്കുന്നത് .
എനിക്ക് ഓര്‍മ വെച്ച കാലം മുതല്‍ ഞാന്‍ കേള്‍കുന്നുണ്ട്   ഈ സ്വപ്ന പദ്ധതിയെ കുറിച്ച് . എന്റെ പ്രായം  വരും  ഈ  പദ്ധതി  തുടക്കം കുറിച്ചിട്ട്   തന്നെ .
കാലാകാലം മാറിവന്ന  സര്‍ക്കാറുകള്‍  മോഹന വക്ധാനമായി  എന്നും പറഞ്ഞു വോട്ടു വാങ്ങി കീശയിലിട്ട്  പോയി  ഇത്രയും കാലം
അങ്ങോട്ട്    ഒന്ന് തിരിഞ്ഞു    നോക്കുകപോലും  ചെയ്തിരുന്നില്ല .അങ്ങനെ  25  വര്‍ഷക്കാലത്തോളം  ഉള്ള മുറവിളിയുടെ ഫലമായി  ഇപ്പോ  അച്ചുദാനന്ദന്‍ സര്‍ക്കാര്‍  അത്  വളരെ  ഗൌരവത്തോടെ  കൈകാര്യം ചെയ്തപ്പോള്‍   ഞങ്ങളുടെ സ്വപ്നം  പൂവണിയാന്‍ പോകുകയാണ് .
അങ്ങനെ  ഉത്ഘാടനം  ഈ  മാസം [ മാര്‍ച്ച്‌  2011 ] നടത്താന്‍ തീരുമാനിച്ചിരിക്കുമ്പോള്‍  ആണ്  ഇടിത്തീ  പോലെ  ആ  വിവരം  പുറത്തു വന്നത് .
തെരഞ്ഞെടുപ്പ്  വിക്ഞാപനം  എന്നാ  ഇടിത്തീ . ഇനി ഇപ്പോ  അച്ചുദാനന്ദന്‍  സര്‍ക്കാരിനു പാലം  ഉത്ഘാടനം  ചെയ്യാന്‍ കഴിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് .
ഇപ്പോള്‍  കാര്യം പറഞ്ഞാല്‍  " മണ്ണും  ചാരി  നിന്നവന്‍ പെണ്ണും കൊണ്ട് പോയി " എന്ന് പറഞ്ഞ പോലെ ആണ് .
നാട്ടിനും നാട്ടുകാര്‍ക്കും   വര്‍ഷങ്ങളുടെ  സ്വപ്നം നല്‍കിയ പാലം  സമര്‍പ്പിച്ചു  പടിയിറക്കം  നടത്തി ആ  പേരും പറഞ്ഞു  നാലഞ്ചു വോട്ടു  കൂടി  കൂടുതല്‍ ചോദിക്കാം എന്നും  ചട്ടം  കൂട്ടി നിന്നവരൊക്കെ  വായ പൊളിച്ചു നിക്കേണ്ട അവസ്ഥയിലാണ് . ഇനി  ഇപ്പോള്‍  അങ്ങനെ വോട്ടൊന്നും കണ്ടിട്ടല്ല  ഇത് ചെയ്തത് എന്നാലും  ഞങ്ങള്‍  വോട്ടു  തരാന്‍  കടപ്പെട്ടവരാണ് , കാരണം  ഇത്രയും കാലം  പലരും  തലകുത്തി  മറിഞ്ഞിട്ടും കിട്ടാത്തത്  നിങ്ങള്‍ തന്നപ്പോള്‍  ഞങ്ങള്‍  നിങ്ങള്‍ക്ക് വോട്ടല്ലാതെ  പിന്നെ എന്ത്  തരും .
ഇനി  ഇപ്പോള്‍  ചര്‍ച്ചകള്‍  നടക്കുന്നു എന്നാണ്  കേട്ടത് . തെരഞ്ഞെടുപ്പ്  പ്രക്യാപനതിനു   മുന്പ്  പാലം ഉത്ഘാടനം  പ്രക്യാപിച്ചിരുന്നു എന്നതിനാല്‍   ഈ സര്‍ക്കാരിനു തന്നെ അത്  നടത്താന്‍ അവകാശം ഉണ്ട്  എന്നുള്ളത്  കൊണ്ട്  അതിനുള്ള ശ്രമങ്ങള്‍  സര്‍ക്കാര്‍ നടത്തും എന്നാണ്  അറിയാന്‍ കഴിഞ്ഞത് . ഇനി  ഇപ്പോള്‍  ആര്  ഉത്ഘടിച്ചാലും  ഞങ്ങള്‍ നാട്ടുകാര്‍ക്ക്   no problem  ഞങ്ങള്‍ക്ക്  പാലം  വന്നല്ലോ  എന്നാ ഒരു  ആശ്വാസം  മാത്രം മതി .
എന്തായാലും  നാടുകാരുടെ  ഫുള്‍  ക്രടിറ്റും  അച്ചു മാമന് തന്നെ .
അങ്ങനെ  25  കൊല്ലമായി  സ്വപ്നം കണ്ട  പാലത്തിന്റെ വരവോടെ  നാട്ടുകാരുടെ  കുടിവെള്ള  ക്ഷാമം , കൃഷി  വികസനം , മറ്റു  പലകാര്യങ്ങളിലും  ഉള്ള  മുന്നേറ്റം  നമുക്ക് നേരിട്ട തന്നെ  കാണാം .
ഈ  പാലത്തിന്റെ  വരവോടെ  കോഴിക്കോട്  , തൃശൂര്‍  റൂട്ടില്‍  40  കിലോമീറ്റെര്‍  ഷോര്‍ട്ട്  കിട്ടുമെന്നാണ്  കരുതുന്നത് , അങ്ങനെ  നാട്ടിനും  നാട്ടുകാര്‍ക്കും  ഒട്ടേറെ  പ്രയോജനം  കിട്ടുന്ന ഒരു  പദ്ധതി  തന്നെ ആണ്  ചമ്രവട്ടം  പൊന്നാനി  രഗുലറ്റെര്‍ കം  ബ്രിഡ്ജ് ........



0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...