ഗള്‍ഫ് മേഖല തകരുന്നു , ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചു മലയാളികള്‍ക്കൊക്കെ ജോലി നഷ്ട്ടപ്പെടുന്നു ,എന്നൊക്കെ വാര്‍ത്ത വരാന്‍ തുടങ്ങിയിരിക്കുന്നു . നിങ്ങളില്‍ പലരും വായിച്ചു കാണും എന്ന് കരുതുന്നു .
പല അറബ് രാജ്യങ്ങളിലും ഒമാനടക്കം പ്രക്ഷോഭം നടക്കുന്നുണ്ട് ,എങ്കിലും എനിക്ക് തോന്നുന്നില്ല മലയാളികള്‍ അല്ലങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഇനി അതല്ല വേറെ ഏത് ഒരു രാജ്യക്കാര്‍ക്കും ഇത് ഒരു പ്രശ്നം ആണ് എന്ന് .
അതിനു കാരണവും ഉണ്ട് . ഈ പ്രക്ഷോഭം ഉണ്ടാക്കുന്നവര്‍ ഒന്നും ഒരു ജോലിയും എടുക്കാത്ത മുഴു മടിയന്മാര്‍ ആണ് . കുറച്ചു പേര്‍ മാത്രമാണ് നല്ല പോലെ ജോലി എടുക്കുന്നവര്‍ ഉള്ളു .അതും അഭ്യസ്ത വിദ്യരായവര്‍ മാത്രം . ബാക്കി വരുന്നവരൊക്കെ എന്നെ പോലെ തരികിടകള്‍ ആണ് .
ഇവിടെ ഒരു വിധം ആളുകള്‍കൊക്കെ പണി ഉണ്ട് . ബട്ട് അവരൊന്നും ഇപ്പോള്‍ നമ്മള്‍ ചെയ്യുന്ന പോലെ ഉള്ള ജോലികള്‍ ഒന്നും അവര്‍ ചെയ്യില്ല .
അവര്‍ ഹോട്ടല്‍ നടത്തുമോ ?
ക്ലീനിംഗ് വര്‍ക്ക് ചെയ്യുമോ ?
കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ചെയ്യുമോ ?
ഗ്രോസരികള്‍ നടത്തുമോ ?
ഷോപ്പിംഗ് മാളുകളില്‍ salesman ആകുമോ ?
സൂപ്പര്‍ മാര്‍കെറ്റില്‍ നില്കുമോ ?
ഓഫീസ് ബോയ് ആകുമോ ?
ഹോം ഡെലിവറി സര്‍വീസ് നടത്തുമോ ?
ചിക്കെന്‍ ഹുട്ടുകള്‍ [ ഫാസ്റ്റ് ഫുഡ് കൊര്‍നെര്‍] നടത്തുമോ ?
ബലദിയ [ മുനിസിപ്പാലിറ്റി ] പണിക്കാരെ പോലെ റോഡും മറ്റും വൃത്തി ആക്കാന്‍ പറ്റുമോ ?
സ്വന്തം ആവശ്യത്തിനല്ലാതെ "ഡ്രൈവര്‍ പണിക്ക് " പോകുമോ ?
പച്ചക്കറി വില്‍ക്കാന്‍ നില്കുമോ ?
വലിയ വണ്ടികളില്‍ salesman ,ഡ്രൈവര്‍ എന്നിവ ആയി നാടൊട്ടുക്ക് നടന്നു വില്പന നടത്തുമോ?.
തബ്ബാക്ക് [ കുക്ക് ] ആകുമോ ? അത് വീടുകളില ആയാലും ഹോട്ടലില്‍ ആയാലും .
എന്തിനേറെ പറയുന്നു കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റ്‌വെയര്‍ന്റെ shortcut വരെ ഇടാന്‍ കഴിയില്ല .അല്ലെങ്കില്‍ അറിയില്ല .
സത്യമാണ് ഞാന്‍ പറയുന്നത് .
ഇന്ന് എന്റെ ഷോപ്പില്‍ ഒരു അറബി വന്നു , എന്താണ് മുഷ്കില്‍ എന്ന് ചോദിച്ചപ്പോള്‍ ആ പഹയന്‍ പറയുകയാണ് windows live messenger നു ഒരു shortcut ടെസ്ക്ടോപില്‍ ഇടണം എന്ന് .
ഓക്കേ എന്ന് ഞാന്‍ പറഞ്ഞു .
ഒന്നുകില്‍ അവനു ആ പണി അറിയില്ല , അല്ലെങ്കില്‍ ചെയ്യില്ല . അതുമല്ലെങ്കില്‍ അത് ഒന്ന് കണ്ടു പിടിക്കാന്‍ വേണ്ടി കമ്പ്യൂട്ടര്‍ ഒന്ന് തപ്പി നോക്കാനും അവനെ കൊണ്ട് കഴിയില്ല .
just ഒരു shortcut ഇടാന്‍ പോലും കഴിയാത്ത ഇവരാണോ പ്രക്ഷോഭം നടത്തി പ്രശ്നം ഉണ്ടാക്കുന്നത്. ഉണ്ടാക്കിക്കോട്ടേ എന്നാലും അത് നമ്മളെ ബാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് .
"മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്" എന്ന് പറഞ്ഞപോലെ ആണ് എന്റെ കാര്യങ്ങളുടെ പോക്ക് ..
ഞാന്‍ shortcut ഒക്കെ ഉണ്ടാക്കി കസേരയില്‍ ഒന്ന് പൊങ്ങി ഇരുന്നു .
ഇനി ഇവരെ കൊണ്ട് ചെയ്യാന്‍ പറ്റും വല്ല ഓഫീസിലും പോയി വെറുതെ ഇരിക്കാന്‍ . അവിടെയും വേണം നമ്മളെ പോലുള്ളവര്‍ പണി എടുക്കാന്‍ . ഓഫീസ് ബോയ് എന്ന പേരില്‍ . അവന്‍ പണി എടുത്ത് മുടിയും , അത് വേണം ,ഇത് വേണം , മറ്റേത് വേണം , മറിച്ചത് വേണം എന്നൊക്കെ പറഞ്ഞു പിന്നാലെ നടത്തിപ്പിക്കാന്‍ ഒരാള്‍ ഇല്ലാതെ ഈ പഹയന്മാര്‍ക്ക് പണി എടുക്കാന്‍ പറ്റില്ല .
ഇവരുടെ ഈ " മുടിഞ്ഞ മടി " ഉള്ള കാലത്തോളം കാലം ഒരു പേടിയും വേണ്ട കൂട്ടരേ .
ഇനി ഇവര്‍ പറയുകയാണ്
" ഈ പണി ഒക്കെ ഇനി ഞങ്ങള്‍ ചെയ്തു കൊള്ളാം" എന്ന് പറഞ്ഞാല്‍ .
അന്ന് അല്ലങ്കില്‍ അതിന്റെ പിറ്റേന്ന് ഖിയാമത്ത് നാള്‍ [ ലോകാവസാനം ] ആണ് ....
======================================================================
മ്യാവൂ - പിന്നെ ഒരു കാര്യം പറയാന്‍ മറന്നു , നമ്മുടെ shortcut കക്ഷിയുടെ അടുക്കലില്‍ നിന്നും തരക്കേടില്ലാത്ത ഒരു സംഖ്യ ഞാന്‍ വാങ്ങിച്ചു ട്ടോ ....!!!
പിന്നെ അത് വേണ്ടേ ?...
======================================================================
======================================================================
'തരികിട'നാട്ടില്‍ നിന്ന് പോന്നതിനുശേഷം നാട് നന്നായോ എന്നൊരു സംശയം.
ReplyDeleteഎഴുത്തില്‍ കാര്യമുണ്ട്.ഇവന്മാരുടെ അജ്ഞതയാണ് നാം ശമ്പളമായി വാങ്ങുന്നത്.
HA;THARIKIDA VIJAYIKKATTE
ReplyDelete