വീട്ടിലേക്ക് ഒന്ന് വിളിക്കാന്‍ വേണ്ടി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കാള്‍ ചെയ്തപ്പോള്‍ ആണ് ഇവിടെ നിന്നും പറയുന്നത് അങ്ങോട്ട് കേള്‍കുന്നില്ല എന്ന് മനസിലായത് . ഹെഡ് സെറ്റ് പുതിയതാണല്ലോ ?
ഇതെന്താ മൈക് വര്‍ക്ക് ചെയ്യാത്തത് ?
ഹൈദ്രോസ് ഇക്കാക്ക് ഒരു പിടുത്തവും കിട്ടുന്നില്ല . ഈ കുന്ത്രണ്ടതിനെ പറ്റി ഒരു ഐഡിയയും ഇല്ല .
അങ്ങനെ കുടുങ്ങി നില്‍കുമ്പോള്‍ ആണ് എന്നെ ഓര്‍മ വന്നത് . പിന്നെ ഒന്നും നോക്കിയില്ല , മൊബൈല്‍ എടുത്ത് കുത്തി എന്റെ നമ്പര്‍ .
എന്താ ഹൈദ്രോസ് ഇക്ക പതിവില്ലാതെ ഒരു വിളി ?
ഒന്നും പറയണ്ട മോനെ , ഈ കമ്പ്യൂട്ടറിന്റെ മൈക് വര്‍ക്ക് ചെയ്യുന്നില്ലേ എന്ന് ഒരു സംശയം .
ആ ശരിയാക്കാം ഞാന്‍ പറയുന്നത് പോലെ അങ്ങ് ചെയ്തു നോക്ക് .
driver ഓക്കേ ആണെങ്കില്‍ ഇത് ചെയ്താല്‍ തന്നെ ഓക്കേ ആകും .
ആദ്യം നാം ചെയ്യേണ്ടത് മൈക് കണക്ട് ചെയ്തത് ശരിയായ പോര്‍ട്ടില്‍ തന്നെ അല്ലെ എന്ന് നോക്കുക .
പിന്നെ സൌണ്ട് റെക്കോര്‍ഡ് ആകുന്നുണ്ടോ എന്ന് കൂടി നോക്കാം .
ആദ്യം start -all programs - accessories -entertainment -sound recorder എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക .
പിന്നെ സൌണ്ട് റെക്കോര്‍ഡ് ആകുന്നുണ്ടോ എന്ന് കൂടി നോക്കാം .
ആദ്യം start -all programs - accessories -entertainment -sound recorder എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക .
ശേഷം ചുവന്ന ബട്ടണ്‍ അമര്‍ത്തി മൈകില്‍ സംസാരിക്കുക .അപ്പോള്‍ അതിനു മുകളിലെ പഴ നിറത്തില്‍ കാണുന്ന ബാര്‍ ചലിക്കുന്നുണ്ടെങ്കില്‍ സൌണ്ട് റെക്കോര്‍ഡ് ആകുന്നുണ്ട് എന്ന് മനസിലാക്കാം . ചലിക്കുന്നില്ലെങ്കില്‍ മൈക് ആക്റ്റീവ് ആയിട്ടില്ല .
അപ്പോള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ മൈക് detect ചെയ്യിപ്പിക്കണം .അതിനു ഉള്ള വഴി താഴെ വിവരിക്കാം .
ആദ്യം start - control panel ഓപ്പണ്‍ ചെയ്യുക
വീണ്ടും പുതിയ വിന്‍ഡോയില്‍ നിന്ന് sound and audio devices എന്നത് എടുക്കുക
പിന്നീടു കിട്ടുന്ന വിന്‍ഡോയില്‍ നിന്നും voice എന്നത് സെലക്ട് ചെയ്യുക . എന്നിട്ട് അതിനു താഴെ ആയി കാണുന്ന test hardware എന്നതില്‍ ക്ലിക്കുക .
പിന്നീടു കിട്ടുന്ന വിന്‍ഡോയില്‍ നിന്നും voice എന്നത് സെലക്ട് ചെയ്യുക . എന്നിട്ട് അതിനു താഴെ ആയി കാണുന്ന test hardware എന്നതില്‍ ക്ലിക്കുക .
testing sound hardware കഴിയുന്നത് വരെ വെയിറ്റ് ചെയ്യുക പിന്നെ next.
ഇനി നിങ്ങളുടെ മൈകില്‍ എന്തെങ്കിലും പറഞ്ഞു നോക്ക് . അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്ന പോലെ പച്ചബാര്‍ ഉയര്‍ന്നു താഴുന്നത് കാണാം .അങ്ങനെ ആണെങ്കില്‍ മൈക് ഓക്കേ ആയി . പിന്നെ നെക്സ്റ്റ് കൊടുക്കുക .
ഇനി വീണ്ടും മൈകില്‍ സംസാരിക്കുമ്പോള്‍ അത് സ്പീകെറില്‍ കേള്‍ക്കുന്നുണ്ടോ ? എങ്കില്‍ സ്പീകെരും ഓക്കേ ആയി .എങ്കില്‍ നെക്സ്റ്റ് ക്ലിക്കാം .
ഇപ്പോള്‍ നിങ്ങളുടെ മൈക് ഓക്കേ ആയി ...
ഇനി ഇങ്ങനെ ചെയ്തിട്ടും ഓക്കേ ആയില്ലെങ്കില്‍ , നിങ്ങളുടെ കമ്പ്യൂട്ടറിന്റെ sound driver , sound port എന്നിവ ക്ലിയര്‍ തന്നെ അല്ലെ എന്ന് ചെക്ക് ചെയ്യു.............
====================================================================
====================================================================ഇനി ഇങ്ങനെ ചെയ്തിട്ടും ഓക്കേ ആയില്ലെങ്കില്‍ , നിങ്ങളുടെ കമ്പ്യൂട്ടറിന്റെ sound driver , sound port എന്നിവ ക്ലിയര്‍ തന്നെ അല്ലെ എന്ന് ചെക്ക് ചെയ്യു.............
====================================================================
ഹൈദ്രോസ് കാന്റെ പേര് മാറ്റി ബഷീര്‍ക്ക എന്നാക്കിക്കോ , നീ വലിയ തരികിട തന്നെ
ReplyDeletewin 7 ee pboblem engine sheriyakum enn ariyamo?
ReplyDelete