Sunday, June 30, 2013


മൊബൈലിൽ നിന്നും മൊബൈലിലേക്ക്  ഫ്രീ ആയി ഫോണ്‍ ചെയ്യാം.

സത്യം ?    ജമാലുവിനു ആശ്ചര്യം.  ജമാലുദ്ധീൻ ഞമ്മളെ ഇടശ്സേരിക്കാരൻ.

ഇജ്ജെന്താ ആളെ കളിപ്പിക്കുകയാണോ മുനീറെ ?

അല്ലടാ സത്യമായിട്ടും. ഞാൻ പറഞ്ഞു തരാം എങ്ങനെയെന്ന് .

പക്ഷെ നെറ്റ് വേണം ട്ടാ. നെറ്റിലൂടെയാണ് നാം ഇത് കൈകാര്യം ചെയ്യുന്നത്. പക്ഷെ കാൾ പോകുന്നതും സംസാരിക്കുന്നതും മൊബൈലിലൂടെയും.

പണ്ടാരം, ഇജ്ജ്  കണ്ഫുഷൻ ആക്കാതെ  കാര്യം പറയടാ,  ജമാലിന്  ആകാംഷയായി.

എന്നാൽ ലാപ്‌ ഓണ്‍ ചെയ്യു, നെറ്റ്  എടുക്കു.
ജമാലു ലാപ്‌ എടുക്കാൻ റൂമിലേക്ക്‌ ഓടി.  ജമാലിന്റെ ഓട്ടം കണ്ടു ഓന്റെ ബീവി  'ഇങ്ങെക്കെന്താ  പറ്റിയത് മനുഷ്യാ , ബല്ല പന്തോം കണ്ട പെരുച്ചാഴിയെ പോലെ' , ജമാലു ബീവിയെ ഒന്ന് നോക്കി, ബീവി മിണ്ടാതെ അടുക്കള ലക്ഷ്യമാക്കി നടന്നു, ജമാല് റൂമിലേക്കും.

നോക്കിക്കോ ജമാലെ.

ആദ്യം ഇവിടെ ദാ  ഈ സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം.register ചെയ്തു കഴിഞ്ഞാൽ മൊബൈൽ നമ്പറും പാസ്സ്‌വേർഡ്‌ ഉം വെച്ച് ഓപ്പണ്‍ ചെയ്യുക.

കാൾ ആണ് ചെയ്യേണ്ടത് എങ്കിൽ വോയിസ്‌ കാൾ എന്നതും എസ് എം എസ് ആണെങ്കിൽ എസ് എം എസ് എന്നതിലോ ക്ലിക്ക് ചെയ്യുക.
നമുക്ക് ഇവിടെ കാൾ ചെയ്യുന്നത് നോക്കാം.
അപ്പോൾ വോയിസ്‌ കാൾ എടുക്കുക.
ഇപ്പോൾ നമ്പർ ടൈപ്പ് ചെയ്യാൻ സ്ഥലം കാണിക്കും. ഒരു ദിവസം 64 മിനിറ്റ്സ് ആണ് ഇപ്പോൾ 
കിട്ടുന്നത് . ഒരു കാൾ 4 മിനിട്ട്സ് വെച്ച് വിളിക്കാം. അപ്പോൾ നമ്പർ  ടൈപ്പ് ചെയ്യുക. കോഡ് വേണമെന്നില്ല.


ശേഷം yes connect my call  എന്നതിൽ  പ്രസ്‌ ചെയ്യുക.
ഇപ്പോൾ നമ്മൾ കാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് കാൾ പോകും, അവിടെ ഫോണ്‍ എടുത്താൽ തിരിച്ചു നമുക്കും ഒരു കാൾ വരും. അത്ര തന്നെ.
കാൾ ഓക്കേ ആണോ എന്നറിയാൻ  'അവിടെ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ'  check status of voice call  എന്നതിൽ  പ്രസ്‌ ചെയ്താൽ അറിയാം.
ഫോണ്‍  എടുത്തില്ലെങ്കിൽ വീണ്ടും ട്രൈ ചെയ്യുക. 

പിന്നെ ഒരു കാര്യം ഇത് ഇന്ത്യയിൽ മാത്രമേ നടക്കു :p 
അപ്പോൾ നാട്ടിൽ  പോയാൽ  ട്രൈ ചെയ്യാമെന്ന് വെക്കണം പ്രവാസികൾ. 
നീ ഒടുക്കത്തെ തരികിട തന്നെയെന്നു പറഞ്ഞു എന്റെ മെക്കിട്ടു കയറരുത്. 
ഒരറിവ്‌ കിട്ടി എന്ന് വെക്കുക, അത്ര തന്നെ. 

അപ്പോൾ ഇഷ്ടപ്പെട്ടാൽ കമന്റും ഷയറും ഒക്കെ ചെയ്യുമല്ലോ അല്ലേ ? 

32 comments:

 1. ഫ്രിംഗ് ടു ഫ്രിംഗ്, നിംബസ്‌, ജിമെയില്‍ ഇതിലൊക്കെ ഈ സൗകര്യം ഉണ്ടല്ലോ....അതിനു രാജ്യത്തിന്റെ പ്രശ്നവുമില്ല

  ReplyDelete
  Replies
  1. അത് രണ്ടു വ്യക്തിക്കും നെറ്റ് വേണം ..
   ഇതില്‍ വിളിക്കുന്നവന് മാത്രം മതി ..
   നെറ്റ് വഴിയാണെങ്കിലും സംസാരം മൊബൈലിലൂടെ ആണ്

   Delete
 2. ഹും നമ്മളിപ്പോൾ അന്റെ ഒരു കഥാപാത്രം അല്ലെ

  ReplyDelete
  Replies
  1. നീയെന്റെ മുതല്ലേടാ...
   ഇജ്ജിപ്പോ എന്റെ കഥാപാത്രമായത്തില്‍ അഭിമാനിക്കു...

   Delete
 3. Replies
  1. ആര്‍കും പൈസ പോവില്ല
   നെറ്റില്‍ നമ്പര്‍ കൊടുത്ത് കാള്‍ ചെയ്താല്‍ മതി
   പിന്നെ നിങ്ങളുടെ ഫോണിലേക്ക്‌ കാള്‍ വരും എടുത്തു കുറുകുക
   അത്ര തന്നെ,

   Delete
 4. മുനീര്കാ കലക്കി

  ReplyDelete
 5. കൊള്ളാലോ വീഡിയോണ്‍ ..!

  ReplyDelete
 6. Replies
  1. വെല്‍ക്കം സാദിക്ക് ... ഇനിയും വരിക ...

   Delete
 7. തരികിടകളുമായി മുനീര്‍ക്ക വീണ്ടും..... :)

  ReplyDelete
  Replies
  1. ആക്കിക്കോ ട്ടാ ആക്കിക്കോ .. :p

   പിന്നെ ആ ലാസ്റ്റ് ഉള്ള ക്ക അങ്ങട് ഒഴിവാക്കാം..

   മുനീര്‍ എന്നോ 'ഡാ'$%@#%$@#%@ എന്നോ ഒക്കെ ആകാം 'ഇടയ്ക്കു'

   എന്തായാലും വന്നതിനു എന്നെ വീയിച്ചതിനു ഒരായിരം താങ്ക്സ് ..

   Delete
 8. സഊദിയിൽ നിന്നും നാട്ടിലേക്ക് വിളിക്കാൻ കഴിയുമോ, എന്തും ആഗ്രഹിക്കാലോ :)

  ReplyDelete
  Replies
  1. ആഗ്രഹിക്കാം :p പക്ഷെ നടക്കില്ല :p

   ഞാനും നാട്ടില്‍ പോയിട്ട് ട്രൈ ചെയ്യാമെന്ന് വെച്ച് ഇരിക്കുകയാണ് ...

   Delete
 9. As usual MUNERKA'S Rock....

  ReplyDelete
  Replies
  1. aa thangikko thangikko ...
   enne kallu ennu vilichu lle :p kaaanichutharaam njan... :p

   Delete
 10. എടാ പഹയാ ... പ്രവാസികൾക്ക് വല്ല ഉപകാരമുള്ളതും പറ ....ഞാൻ വല്യ കാര്യത്തിൽ ആദ്യം തൊട്ടു വായിച്ചു വന്നതായിരുന്നു .. ശ്ശൊ

  ReplyDelete
  Replies
  1. എനിക്ക് ആഗ്രഹമുണ്ട് പ്രവീ ... പ്രവാസികളെ ഇങ്ങനെ സഹായിക്കണം എന്ന് ..പക്ഷെ അങ്ങനെ ഒരു സംഭവം ഇത് വരെ കാഴ്ക്ച്ചയില്‍ പെട്ടിട്ടില്ല ...ഉണ്ട്നെകില്‍ എന്തയാലും പറയില്ലേ .. പിന്നെ എത്തിസലത്തിനും ടു വിനും പണി കൊടുത്താല്‍ എന്റെ പണി പോകും ... :p

   Delete
  2. ഹ ഹഹ...ബല്ലാത്ത ജന്മം തന്നെ ഇജ്ജ്‌ പഹയാ

   Delete
 11. Replies
  1. thanks shiras bai ..
   iniyum varika .. prothsaahippikkuka ...

   Delete
 12. എന്താ ചെയ്യാ ,,സങ്കതി ഓക്കേ ,,പക്ഷെ ഞമ്മള്‍ നാട്ടില്‍ പോണം ...

  ReplyDelete
 13. സംഗതി കൊള്ളാം...... അത്യാവശ്യത്തിനു ഉപകരിക്കില്ല.
  ആദ്യം മൊബൈലില്‍ വിളിച്ചു നിനക്കൊരു കാള്‍ വരും . അത് ഞാനായിരിക്കും കട്ട്‌ ചെയ്യരുത് എന്ന് പറഞ്ഞു സെറ്റപ്പ് ആക്കി നിര്‍ത്തണം

  ReplyDelete
 14. sambavam kollam .... but majority numberinnum ee oru message aanu kanikunathu (Call Failed Your Friend Mobile Number is Registered in DND (Do-Not-Distrub).. actually aa number DND il registered alla.

  ReplyDelete
  Replies
  1. അത് എന്ത് കൊണ്ടാകും എന്നൊന്നും അറിയില്ല .. വല്ല നെറ്റ് വര്‍ക്ക്‌ പ്രോബ്ലാവും ആകും ... സംഗതി കാള്‍ പോകുന്നുണ്ട്ടല്ലോ അത് മതി .. ഹിഹിഹി :p

   Delete
 15. njan vilchitu call pokunnillallo
  arkenkilum call vilikan patiyo

  ReplyDelete
  Replies
  1. ith ok aanu ... athinu sheshamanu post ittath ...

   Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...