Saturday, June 1, 2013


തികച്ചും യാദൃച്ഛികമായി ബൂലോകത്ത്  എത്തിപ്പെട്ടയാളാണ്‌ ഞാൻ.
 പ്രത്യേക ക്ഷണം കിട്ടിയിട്ടോ അല്ലെങ്കിൽ എന്താണ് ബ്ലോഗ്‌ എന്ന് പഠിച്ചു കൊണ്ടോ ആയിരുന്നില്ല എന്റെ ബ്ലോഗ്‌ പ്രവേശനം.
 
ബ്ലോഗ്‌ എന്താണ് എന്ന് അറിയാത്ത ഒരു കാലം.

ആദ്യമായി ജിമെയിൽ ID ഉണ്ടാക്കിയത് മുംബൈയിൽ സഫിയ ട്രാവൽസിൽ ജോലി ചെയ്യുമ്പോളാണ് . അന്ന് ഓർക്കുട്ട് ആയിരുന്നു തട്ടകം. ഓർക്കുട്ടിൽ കൂട്ടിലിട്ട കിളിയെ പോലെ. അവിടെത്തന്നെ 24 മണിക്കൂറും. 

ആ സമയത്താണ ഞാൻ ആദ്യമായി ബ്ലോഗ്‌ കാണുന്നത്.  അത് ബ്ലോഗ്‌ ആണോ സൈറ്റ് ആണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു, " തണൽ " എന്ന ബ്ലോഗ്‌ ആണ് ആദ്യമായി കണ്ടത്നമ്മുടെ ഇസ്മയിൽ ഇക്കാടെ.   ഇടയ്ക്കിടെ ഇസ്മായിൽ ഇക്കയുമായി ചാറ്റിംഗ് നടത്തുമ്പോൾ ഇക്ക തന്ന ലിങ്കിൽ നിന്നാണ് ‘തണൽ’ ഞാൻ കാണുന്നതും തണലിന്റെ ആരാധകനാകുന്നതും. 


പിന്നീട് മുംബൈ വിട്ട അൽഐനിൽ വന്നുഇവിടെ വന്നപ്പോൾ ഓർക്കുട്ട് ഇല്ല, ബ്ലോക്ക്‌ ആണ് .

കുറേക്കാലം ഓർക്കുട്ട് നോക്കാഞ്ഞിട്ട അരിശം ആയിരുന്നുപിന്നെ എന്നോ ഉണ്ടാക്കിയ ഫേസ്ബുക്ക്‌ ആക്കാം ഇനി തട്ടകം എന്നുവെച്ചുപിന്നെ ഇതാ ഇന്നുവരെ ഫേസ് ബുക്കിൽ തന്നെ. 


ഈ ഫേസ് ബുക്ക്‌ മാനിയ പിടിപെട്ടു ചികിത്സിക്കാൻ വഴി ഇല്ലാതെ നിൽക്കുമ്പോൾ ആണ് വെറുതേ ഏതോ ഒരു ലിങ്കിൽ ക്ലിക്കിയപ്പോൾ ബ്ലോഗ്‌ ഉണ്ടാക്കുന്ന മെയിൻ പേജ് കിട്ടിയത്.  അവിടെയും ഇവിടെയും ചോദിക്കുന്നതിന അന്ന് അറിയുന്ന പോലെ ഉത്തരം നൽകി.
ഒരു പോസ്റ്റ്‌ ഇട്ടു , പേര് "കല്യാണം".

അങ്ങനെ പോസ്റ്റ്‌ പബ്ലിഷ് ചെയ്തപ്പോഴാണ് , തുപോലെ എഴുതി പോസ്റ്റ്‌ ചെയ്താൽ എല്ലാർക്കും കാണാൻ കഴിയും , അപ്പോൾ ഇനി കമ്പ്യൂട്ടറിൽ അറിയുന്ന ട്രിക്സ് എല്ലാർക്കും പങ്കു വെക്കാം എന്ന ആശയം മുന്നിൽ ഉദിച്ചത്. ശരിക്കും ലഡു പൊട്ടി എന്നൊക്കെ പറയുന്നത് ഇതാണ് .

അതൊന്നുമല്ല തമാശ, പോസ്റ്റ്‌ ഒക്കെ ചെയ്തു, ബ്ലോഗ്‌ എടുത്തു നോക്കിയപ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത് ,എന്റെ ബ്ലോഗിന്റെ അഡ്രസ്സും ആദ്യ പോസ്റ്റിന്റെ നെയിമും ഒന്നാണ് എന്ന്
" kalyanam.blogspot.com"

പിന്നീടുള്ള ദിവസങ്ങൾ എങ്ങനെ ഈ അഡ്രസ്‌ ചേഞ്ച്‌ ചെയ്യും എന്ന ചിന്ത ആയി.  ചോദിയ്ക്കാൻ ആരും ഇല്ല, ആരോടഎന്ത് ചോദിക്കും എന്നൊന്നും അറിയില്ലായിരുന്നല്ലോ. ആരൊക്കെയാണ് ബ്ലോഗേഴ്സ് , അവരെയൊക്കെ എവിടെ നിന്ന് കണ്ടെത്തും, പരിചയപ്പെടും എന്നൊന്നും യാതൊരു ഐഡിയയും ഇല്ലായിരുന്നു . 
  
പക്ഷേ ഇന്നത്തെ ന്യൂ ബ്ലോഗ്ഗേർസിനു എന്നെപ്പോലെ യാതൊരു ബുദ്ധിമുട്ടും ഇല്ല.  എന്താണ് ബ്ലോഗ്‌, എങ്ങനെ ബ്ലോഗ്‌ ചെയ്യാം എന്നൊക്കെ ചോദിച്ചറിയാം.  തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താം, ആരൊക്കെയാണ് ബ്ലോഗ്‌ രംഗത്തെ പുലികൾ എന്നു കണ്ടുപിടിക്കാം, മലയാളത്തിലെ ആയിരക്കണക്കിന് ബ്ലോഗേഴ്സുമായി ബന്ധം പുലർത്താം, എന്തൊക്കെ സൗകര്യങ്ങൾ ആണ് . അതിനെല്ലാം നന്ദി പറയേണ്ടത് മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക്‌ കൂട്ടായ്മയോടു തന്നെയാണ് . ഞാൻ കുറേക്കാലമായി ഫേസ്ബുക്കിൽ ഉണ്ടെങ്കിലും വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ ബ്ലോഗേഴ്സ് ഗ്രൂപ്പിൽ അംഗമായിട്ട്.   രണ്ടു രണ്ടര വർഷം എനിക്ക് ചോദിക്കാനും പറയാനും എന്റെ തരികിടകൾ പോസ്റ്റ്‌ ചെയ്തു പറയിപ്പിക്കാനും ഫേസ്ബുക്ക്‌ ആയിരുന്നു കൂട്ട് . എന്നാൽ ഇന്ന് ബ്ലോഗേഴ്സ് ഗ്രൂപ്പിൽക്കൂടി പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നതിനാൽ, വായനക്കാരിൽ സഹപ്രവർത്തകർ ഉൾപ്പെടുന്നതിനാൽ, വിമർശനവും പ്രോത്സാഹനവും എല്ലാം വളരെ പെട്ടെന്ന് എഴുത്തുകാരനിൽ എത്തുന്നു.

എനിക്ക് അന്ന് ആരോടും ചോദിക്കാനോ പറയാനോ ഇല്ലാത്തതിനാൽ dashboard ന്റെ മുക്കിലും മൂലയിലും വരെ തപ്പി നോക്കി അവസാനം ഞാൻ കണ്ടെത്തി, എങ്ങനെ നെയിം ചേഞ്ച്‌ ചെയ്യാം എന്ന്.  അങ്ങനെ ബ്ലോഗിന് പുതിയ അഡ്രസ്‌ നല്കി.

അന്നൊക്കെ ബ്ലോഗിന്റെ പേര് "സ്വപ്നക്കൂട് " എന്നായിരുന്നു.  കുറേക്കാലം ഈ ‘സ്വപ്നക്കൂട്’ എന്ന പേരിൽ പലതും ചെയ്തു. അന്നൊക്കെ ബ്ലോഗ്‌ എന്താണ് എന്ന് പഠിക്കുകയായിരുന്നു ലക്‌ഷ്യം. പിന്നെ ഒരു അഞ്ചാറു മാസക്കാലം ഉറക്കവും ഊണും ഇല്ലാതെ ബ്ലോഗിൽത്തന്നെ.  ഒരുവിധം പഠനമൊക്കെ കഴിഞ്ഞാണ് ബ്ലോഗിന്റെ പേര് "തരികിട" എന്ന് മാറ്റിയതും അറിയാവുന്ന തരികിടകൾ പോസ്റ്റ്‌ ചെയ്തു തുടങ്ങിയതും.

ആദ്യമൊക്കെ കമ്പ്യൂട്ടർ ടിപ്സ്/ട്രിക്ക്സ് ആയിരുന്നു പോസ്റ്റ്‌ ചെയ്തിരുന്നത്. ഇടക്കൊക്കെ ചില കുട്ടിക്കാല ഓർമ്മകൾ പങ്കുവെക്കാനും തുടങ്ങി.  എങ്കിലും തരികിട പൂർണമായും ഒരു tech ബ്ലോഗ്‌ ആണ് .
ഈ തരികിട എന്ന പേര് ഡിസൈൻ ചെയ്തു തന്നത് എന്റെ കൂട്ടുകാരൻ ഷാജൽ റ്റി കെ യാണ് അവൻ ഫോട്ടോഷോപ്പിൽ പുലിയായത് എന്റെ ഭാഗ്യം.

ഇപ്പോൾ ബ്ലോഗ്‌ തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു .. ബ്ലോഗിന് തുടക്കം കുറിച്ചത് 2010ൽ ക്രിസ്തുമസ് ദിവസം ആയിരുന്നു ..
ഈ മൂന്നു വർഷത്തിനിടയിൽ എന്തെങ്കിലും കിട്ടി, അല്ലെങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയി, എങ്കിൽ അതിനു കാരണക്കാർ സത്യമായിട്ടും നിങ്ങളെപ്പോലെയുള്ള നല്ല കൂട്ടുകാർ ആണ്.
എന്നെ വായിച്ചതിന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേപ്പെടുത്തട്ടെ. 

25 comments:

 1. സഹിക്കാൻ നങ്ങളുണ്ടല്ലോ
  നീ എഴുതൂ
  ഒരുപാട് ഒരുപാട്
  ആശംസകൾ

  ReplyDelete
  Replies
  1. നാട്ടുകാരനായ നീ ആദ്യം സഹിക്കു ..
   എങ്കിലെ മറ്റുള്ളവരും സഹിക്കു ..
   ജമാലു സഹിച്ചില്ലേ. നമുക്കും സഹിക്കാം എന്ന് അവർ കരുതട്ടെ

   Delete
 2. ഇനിയും വരട്ടെ ഒരുപാട്പോസ്റ്റുകൾ

  ReplyDelete
 3. 'എന്റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങൾ.' :)

  ReplyDelete
  Replies
  1. ആ ജീവിതം തന്നെ ഒരു പരീക്ഷണം ആണല്ലോ ..

   Delete
 4. മുനീര്‍ മുന്നോട്ടു തന്നെ പോവുക എല്ലാ നിലകുള്ള വിജയങ്ങളും നേരുന്നു

  ReplyDelete
  Replies
  1. ഉസ്താദ് ദുഅ ചെയ്യു ...

   Delete
 5. എനിക്കും ഇതുപോലെ ഒരു കഥയുണ്ട്.. ഒരു ജൂനിയർ വിദ്യാർത്ഥിയുടെ ബ്ലോഗായിരുന്നു ഞാൻ കണ്ടത്.. അത് ഇഷ്ടപ്പെട്ടതോടെ ഞാൻ ഒരു മാസത്തിൽ തുടങ്ങിയത് ഒരു ഇംഗ്ലിഷ് ബ്ലോഗുകളും നാലു മെഡിക്കൽ ബ്ലോഗുകളുമായിരുന്നു.. ഇപ്പോൾ രണ്ട് വർഷത്തിനു ശേഷം ഒരു മലയാളം ബ്ലോഗും..

  ReplyDelete
  Replies
  1. അപ്പോൾ ബ്ലോഗിന്റെ കച്ചവടം ഉണ്ട് അല്ലെ :p

   Delete
 6. മുനീർ മുന്നോട്ടു പോട്ടെ ... അല്പം ചുരുക്കണം ഇനി എഴുതുമ്പോൾ .. ചുരുക്കി പറയണം .. നമ്മളുട് വായിക്കാൻ . :)

  ReplyDelete
  Replies
  1. ചുരുക്കി എഴുതണം എന്നുണ്ട് ..
   ബട്ട്‌ എഴുതി വരുമ്പോൾ കൂടുന്നു ... ചുരുക്കാം

   Delete
 7. ഇനിയും വരട്ടെ ഒരുപാട് മുന്നോട്ടു തന്നെ പോവുക.
  ആശംസകൾ

  ReplyDelete
 8. ഇങ്ങിനെയൊക്കെ തന്നെയാണ് ഓരോ ബ്ലോഗ്ഗര്‍മാരും ജനിക്കുന്നത്...
  കേട്ടിട്ടില്ലേ.. ജനിക്കുമ്പോള്‍ ആരും ലിങ്കുമായി ജനിക്കുന്നില്ല, സാഹചര്യങ്ങള്‍ ആണ് ഒരുത്തനെ ലിങ്കര്‍ ആക്കുന്നത് എന്ന് .. :P

  ആശംസകള്‍

  ReplyDelete
  Replies
  1. ലിങ്കിലൂടെ ആണെങ്കിലും എന്നെ വായിച്ചതിനു നന്ദി ...
   പിന്നെ ലിങ്കില്ലാതെ നമുക്കെന്താഘോഷം അല്ലെ ?

   Delete
 9. This comment has been removed by the author.

  ReplyDelete
 10. എന്നാ പിന്നെ അങ്കം തുടരട്ടെ.... ആശംസകള്‍....... :)

  ReplyDelete
 11. കൂടുതല്‍ കൂടുതല്‍ തെളിമയാര്‍ന്ന പോസ്റ്റുകള്‍ ഇതില്‍ പിറവി കൊള്ളട്ടെ !
  കൂടുതല്‍ ശ്രധിക്കപ്പെടട്ടെ
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
  Replies
  1. ഇസ്മില്‍ ഇക്കാക്ക്‌ ഒരു ഭയങ്കര താങ്ക്സ് ...
   എന്റെ ഗുരു ആണല്ലോ :p യേത് ? :p
   ഞാന്‍ കണ്ടതും പഠിച്ചതും ഈ തണലില്‍ ആണല്ലോ ...

   Delete
 12. എഴുത്ത് വളരട്ടെ.. ബ്ലോഗ്‌ വളരട്ടെ.. ആശംസകള്‍

  ReplyDelete
  Replies
  1. ഒരായിരം നന്ദിയും കടപ്പാടും അരീക്കട്ടെ സംഗീതത ബായ് ..
   വന്നതിനു എന്നെ വായിച്ചതിനും ...

   Delete
 13. This comment has been removed by the author.

  ReplyDelete
 14. മുനീര്‍ ... എല്ലാ നിലകുള്ള ആശംസകളും നേരുന്നു....

  ReplyDelete
 15. Congrats Muneer...Idakku ente Pinnaleyum Nadannirunnu...Domaininaayi....ha hha oormayundo...Innu venam nale venam ennokke paranjitt...Oraayiram Vijayaashamshakal...

  ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...