Saturday, June 15, 2013

12:14 AM
4



ഫേസ്ബുക്കിൽ നിന്നും ജിമെയിൽ ഐഡിയിലേക്ക് Notification മെയിൽ വന്നു കുടുങ്ങിയവർക്ക് വേണ്ടി ഒരു തരികിട പറഞ്ഞിരുന്നു.

അത് ഫേസ്ബുക്ക്‌ സെറ്റിങ്ങ്സിൽ തന്നെ മെയിൽ വരുന്ന option ഒഴിവാക്കുകയായിരുന്നു.
എന്നാൽ ഇത് ജിമെയിൽ ഐഡിയിലേക്ക് മെയിൽ വരും, പക്ഷെ നമ്മുടെ ഇൻബോക്സിൽ ശല്യമുണ്ടാക്കില്ല.

അപ്പോൾ അത് എങ്ങനെ എന്ന് നോക്കുകയല്ലേ?.
ഇത് ജിമെയില്‍ ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ള തരികിടയാണ്.



ഈ തരികിടയുടെ പേരാണ് mail filtering, ഇത് ജിമെയിൽ നല്കുന്ന ഒരു സേവനമാണ്. 


ആദ്യമായി ജിമെയിൽ ഓപ്പണ്‍ ചെയ്യുക, ശേഷം ഫേസ്ബുക്കിൽ നിന്നോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ഗ്രൂപ്പിൽ നിന്നോ വന്ന ഒരു മെയിൽ ഓപ്പണ്‍ ചെയ്യുക.
ഇവിടെ ഞാൻ your mails എന്ന ഗ്രൂപ്പിൽ നിന്നും വന്ന മെയിൽ ആണ് ഫിൽറ്റർ ചെയ്യുന്നത്.
നിങ്ങൾക്ക് ഫേസ്ബുക്ക്‌  തിരഞ്ഞെടുക്കാം.



ഇനി മെയിൽ തുറന്നതിനു ശേഷം വലതു ഭാഗത്ത് മുകളിലായി കാണുന്ന arrow മാർക്കിനു അടുത്തുള്ള സെറ്റിങ്ങ്സ് ഓപ്പണ്‍ ചെയ്തു filter message like this എന്നത് സെലക്ട്‌ ചെയ്യുക.


ശേഷം create filter with this search എന്നതിൽ ക്ലിക്കുക.


പിന്നെ താഴെ ചിത്രത്തിൽ കാണുന്ന പോലെ skip എന്നത് ടിക്ക് ഇടുക, പിന്നെ താഴെ കാണുന്ന also apply filter to matching conversations എന്നത് ടിക്ക് ഇട്ടു നടുവിൽ കാണുന്ന choose label എന്നതിൽ ക്ലിക്കു.


എന്നിട്ടു new label എന്നതിൽ ക്ലിക്കുക.


ഒരു label name കൊടുക്കുക, ഞാൻ Ym എന്നാണ് കൊടുക്കുന്നത്, നിങ്ങൾ ഫേസ്ബുക്ക്‌ ആണെങ്കിൽ  FB എന്നോ ഫേസ്ബുക്ക്‌ എന്നോ കൊടുക്കാം. ശേഷം create എന്നതിൽ ക്ലിക്കുക.


ഇപ്പോൾ എനിക്ക് YM എന്ന label കിട്ടി, നിങ്ങൾ എന്ത് നെയിം ആണോ കൊടുത്തത് അത് നിങ്ങൾക്കും കിട്ടിക്കാണും.
ശേഷം apply the label എന്നത് കൂടി ടിക്ക് ഇട്ടു create filter എന്നത് കൊടുക്കാം.



ഇപ്പോൾ ജിമെയിൽ ഐഡിയിൽ നോക്കിയാൽ ഇൻബൊക്സിനു താഴെയായി എനിക്ക് YM എന്ന label കിട്ടിയ പോലെ നിങ്ങൾക്കും കിട്ടും.
ഇനിനിങ്ങൾ ഏതു ഗ്രൂപ്പ്‌ ആണോ അല്ലെങ്കിൽ ഫേസ്ബുക്ക്‌, ഫിൽറ്റർ ചെയ്തത് അതിൽ നിന്നും വരുന്ന മെയിൽ ഇൻബൊക്സിലേക്കു പോകാതെ നേരെ ഈ ലേബലിലേക്ക് വരും.



അപ്പോൾ ഇന്നത്തെ തരികിട ഇഷ്ടമായി എന്ന് കരുതുന്നു.
ഇഷ്ടമായാൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം കമ്മന്റുകളാകട്ടെ.
കൂടെ ഈ തരികിട കൂട്ടുകാർക്ക് ഷെയർ ചെയ്യാനും മറക്കേണ്ട.



4 comments:

  1. മുനീർ ...ഞാൻ അത് പോലെ ചെയ്തിട്ടുണ്ട് .. ഇനി ഫെയ്സ് ബുക്ക് നോട്ടിഫിക്കേഷൻ മുഴുവൻ , അതായത് എല്ലാ ഗ്രൂപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനും ആ ഫോൾഡറിലേക്ക് വരുമെന്ന് കരുതാം അല്ലെ .. പണിയാകുമോ ?

    ReplyDelete
  2. ഇന്നത്തെ തരികിട ഇഷ്ടമായി

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...