എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോകുന്നത് , ജൂണ്‍ പതിനൊന്നിനു മൂന്നു വര്‍ഷം തികയുന്നു പ്രവാസ ജീവിതം ആരംഭിച്ചിട്ട് . കുറഞ്ഞ സമയം ആണ് എങ്കിലും പ്രവാസത്തിന്റെ ചൂടും ചൂരും ഒറ്റക്ക് വേണ്ടുവോളം നുകര്‍ന്ന് കഴിഞ്ഞു ഞാന്‍.
വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. കാരണം അലൈനിലേക്ക് വിമാനം കയറുന്നതിനു മുന്പ് ഒരു വര്‍ഷത്തോളം മുംബൈയില്‍ ആയതിനാല്‍ വീട് വിട്ടു നിന്ന് ആദ്യം തന്നെ ശീലിച്ചിരുന്നു.
സുബഹി
നമസ്കാരം കഴിഞ്ഞു ഇറങ്ങാം, എന്നാല്‍ കൃത്യ സമയത്ത് എയര്‍പോര്‍ട്ടില്‍
എത്താം എന്ന് ടിക്കറ്റ് എടുത്തപ്പോള്‍ അവിടെ നിന്നും പറഞ്ഞിരുന്നു. വീട്ടില്‍
നിന്നും ഇറങ്ങാന്‍ നേരം ഉമ്മയോട് യാത്ര ചോദിക്കുമ്പോള്‍ ഏതൊരു പ്രവാസിയെ
പോലെ ഞാനും ഒന്ന് വിങ്ങിപ്പൊട്ടി. മുംബൈക്ക് പോകുന്ന പോലെയല്ല ഇതെന്ന്
അറിഞ്ഞത് പോലെ.
ദുബായ് എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ മൂത്താപ്പയും എളാപ്പയും പിന്നെ അയൽവാസിയായ അലിക്കാക്കയുമെല്ലാം വണ്ടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അന്ന് മുതൽ ഇന്ന് വരെ ഏതൊരു പ്രവാസിയെ പോലെയും ഞാനും അനുഭവിക്കുന്നു പ്രവസിതന്റെ നൊവും നൊമ്പരവും. എങ്കിലും ഈ മൂന്നു വർഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് , സാമ്പത്തികമായും മാനസികമായും. വന്നിട്ടു രണ്ടു വർഷം തികയാൻ മൂന്നു മാസം ബാകി ഉള്ളപ്പോൾ ആദ്യ നാട്ടിൽ പോക്ക് എന്നാ മഹാ സംഭവം ഉണ്ടായി, അതിന്റെ അനന്തരഫലമായി ഞാൻ വിവാഹിതൻ ആയി, വീണ്ടും തിരിച്ചു വന്നു ഇപ്പോൾ കൊല്ലം ഒന്ന് ആകാനായി.
ഈ പ്രവാസ ജീവിതത്തിൽ താങ്ങും തണലുമായി നിന്ന എല്ലാവരെയും നന്ദിയോടെ ഓർത്ത് കൊണ്ട് നിങ്ങളുടെ സ്വന്തം മുനീർ വി ഇബ്രാഹിം .
Pravasi.......
ReplyDeletePrayasi......
pravaasi ennum prayaasi ...
Deleteenthaa thalhu oru puknjam .. :p paravaasi aakan poothi ille ?