Tuesday, December 28, 2010

11:48 PM
4
                                      
നാട്ടില്‍ നിന്നും അല്‍ ഐനിലേക്ക്  വിമാനം കയറുമ്പോള്‍ മനസ്സില്‍ ഒരു വിഷമം മാത്രം ഉള്ളു , ഉമ്മയോടോതുള്ള ജീവിതം നഷ്ടമാകുമല്ലോ എന്ന് ,ഓര്‍മ വെച്ചതില്‍ പിന്നെ നാടും വീടും അതികം നാളുകള്‍ ഒന്നും വിട്ടു നിന്നിട്ടില്ല ,അത് കൊണ്ട് തന്നെ മനസ്സില്‍ നല്ല വിഷമം ഉണ്ട്."നീ എത്തിയാല്‍ ഉടനെ വിളിക്കണം"എന്ന് പറയുമ്പോള്‍ ഉമ്മയുടെ കണ്ണ് നിറഞ്ഞത് ഞാന്‍ കണ്ടു ."വിളിക്കാം " എന്ന് പറഞ്ഞപ്പോള്‍ എന്റെ കണ്ഠം ഇടറിയോ എന്ന് എനിക്ക് തോന്നി .ഇവിടെ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ ഉമ്മാക്ക് വിളിച്ചു ,"ഉമ്മ ഞാന്‍ ഇവിടെ ഇറങ്ങി ,മൂത്താപ്പ [ ഉപ്പയുടെ ജ്യേഷ്ടന്‍ ] എന്നെ കൂട്ടി കൊണ്ട് പോകാന്‍  വിമാനത്താവളത്തില്‍ എതിയുട്ടുണ്ട് , ഇനി പിന്നെ വിളിക്കാം " മൊബൈലില്‍ കാശ് ഇല്ല എന്നും പറഞ്ഞു വേഗം ഫോണ്‍ കട്ട്‌ ചെയ്തു .ഇവിടെ മൊബൈലില്‍ നിന്നും വിളിക്കാന്‍ ഒരു പാട് കാശ് ആകും എന്ന് മൂത്താപ്പ പറഞ്ഞു ."ഇനി എന്നും ഉമ്മാനോട് സംസാരിക്കാന്‍ കഴിയില്ല" എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി .


                                         പിറ്റേന്ന് തന്നെ ഞാന്‍ എന്റെ ജോലി സ്ഥലത്തേക്ക് പോയി .ഇവിടെ വന്നപ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി ,കാരണം ഇവിടെ ഇന്റര്‍ നെറ്റ് ഉണ്ട് .അതില്‍ നിന്നും കുറഞ്ഞ കാശിനു നാട്ടിലേക്ക് വിളിക്കാം എന്ന് ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് .അത് ഒന്ന് ഓക്കേ ആക്കിയാല്‍ എന്നും ഉമ്മാക്ക് വിളിക്കാം എന്ന് ഞാന്‍ മനസ്സില്‍ കരുതി .അത് പോലെ തന്നെ കാര്യങ്ങള്‍ ശരിയാവുകയും ചെയ്തു ,അന്ന് മുതല്‍ ഞാന്‍ ഉമ്മാക് ഡെയിലി വിളിക്കാന്‍ തുടങ്ങി .                                                   
                                         ഞാന്‍ നാട്ടിലായിരിക്കുമ്പോള്‍ ഉപ്പ സൌദിയില്‍ നിന്നും ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രമാണ് വിളിക്കുക ,പെട്ടെന്ന് തന്നെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും മറ്റും ചെയ്യും ,  എന്നോടും അനിയന്മാരോടും ഒന്ന് രണ്ടു വാക്ക് പറഞ്ഞു തീരുമ്പോള്‍ തന്നെ "ഫോണില്‍ കാശ് തീര്‍ന്നു" എന്നും പറഞ്ഞു കട്ട്‌ ആകും ,അത് കൊണ്ട് തന്നെ ഫോണില്‍ കാശ് തീരുന്നതിനു മുന്പ് പറയാനുള്ളത് മുഴുവന്‍ പെട്ടെന്ന് പറയല്‍ ആണ് പതിവ് ,


                                                എന്നും വിളിചിട്ടാണോ എന്ന് അറിയില്ല, ഒരു ദിവസം ഞാന്‍ ഫോണ്‍ വിളിച്ചു  കൊണ്ടിരിക്കുന്നതിനിടയില്‍ ഉമ്മ എന്നോട് പറയുകയാണ് " നീ ഒന്ന് വെയിറ്റ് ചെയ്യ്  ഞാന്‍ മീന്‍ ഒന്ന് വാങ്ങട്ടെ ,മീന്‍ കാരന്‍ വന്നിരിക്കുന്നു എന്ന് " എന്നും എന്റെ സ്വര മാധുര്യം  അറിഞ്ഞത്  കൊണ്ടാണോ  അതോ മീന്‍ കാരന്റെ കൂകലിനു ക്ഷമ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല ,എന്റെ ഉമ്മ എന്നോട് വെയിറ്റ് ചെയ്യാന്‍ നിസ് പ്രയാസം പറഞ്ഞപ്പോള്‍ എന്റെ കണ്ഠം വീണ്ടും ഇടറി . ,ഗള്‍ഫില്‍ നിന്നും വിളിക്കുന്ന എന്നോട് വെയിറ്റ് ചെയ്യാന്‍ .എന്റെ   ഫോണ്‍ കാളിനെക്കളും  അര്‍ജെണ്ട്  മീന്‍ വാങ്ങലിനാണോ ? ,എന്നും വിളിച്ചു ഞാന്‍ തന്നെ എന്റെ വില കളഞ്ഞോ?   എന്നുതോന്നി എനിക്ക് .
                          
                                            പിന്നീടു ചിന്തിച്ചപ്പോള്‍ ആണ് എനിക്ക് കാര്യം പിടികിട്ടിയത് .ഞാന്‍ എന്നും വിളിക്കുന്നുണ്ടല്ലോ ,ഇനി ഇപ്പോള്‍ ഞാന്‍ കട്ട്‌ ആക്കിയാലും കുഴപ്പമില്ല   ,മീന്‍ കാരന്‍ പോയാല്‍ പിന്നെ മീന്‍ കിട്ടില്ല ,അവന്‍ നാളെയും വിളിച്ചുകൊള്ളും എന്ന് ഉമ്മ കരുതി കാണും ,അതിനു ശേഷം ഞാന്‍ ഡെയിലി ഉള്ള വിളി അങ്ങ് നിര്‍ത്തി .
                   ഇനി നിങ്ങളില്‍ ആരെങ്കിലും വീട്ടിലേക്ക്  ഡെയിലി വിളിക്കുന്നുണ്ടോ? എന്നാല്‍ ഇപ്പോ തന്നെ നിര്‍ത്തിക്കോ അല്ലെങ്കില്‍ നിങ്ങള്‍കും വെയിറ്റ് ചെയ്യേണ്ടി വരും!!!!!

4 comments:

  1. ഹലോ ബോസ്സ്, ബ്ലോഗ്‌ ഉഷാര്‍ തന്നെ. പക്ഷെ font കുറച്ചുകൂടി വലുതാക്കണം പവര്‍ ലെന്‍സ്‌ വെച്ച് നോക്കണം വായിക്കണമെങ്കില്‍ . അല്ലെങ്കില്‍ background കളര്‍ ലൈറ്റ് ആക്കണം
    നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു........
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .........

    ReplyDelete
  2. കൂട്ടുകാരന്റെ ഉമ്മാനോട് ഇനി വേറെ മീന്കാരനെ നോക്കാന്‍ പറയണം .കൂടുതല്‍ ശബ്ദത്തില്‍ കൂവാന്‍ പറ്റാത്ത മീന്‍കാരന്‍.അവന്റെ കൂവലിന്റെ ശബ്ദം കാരണം ഫോണില്‍ സംസാരിക്കാന്‍ പറ്റാത്തതുകൊണ്ട് ആയിരിക്കും വൈറ്റ് ചെയ്യാന്‍ പറഞ്ഞത് .

    ReplyDelete
  3. AVARODU MARKATTIL POYI MEEN VAGAN PARAYANAM ADIPOLI

    ReplyDelete
  4. ഉമ്മയും ,ഫോണും, മീങ്കാരനും..നന്നായി പറഞ്ഞു.

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...