ഈ UPA സര്‍ക്കാര്‍ ഇതെന്തു ഭാവിച്ചാ.... എന്താണാവോ എന്നാകും അല്ലേ? 5 കൊല്ലം നല്ല ഭരണം കാഴ്ച വെച്ച സര്‍ക്കാരിനു രണ്ടാമതും അവസരം കൊടുത്ത , നമ്മുടെ തോളില്‍ തന്നെ ഇരുന്നു ചെവി കടിച്ചു എന്ന് പറയുന്നതാകും ശരി . രണ്ടാമതും അധികാരം ഏറ്റ സര്‍ക്കാര്‍ ഭരണം തുടങ്ങിയപ്പോള്‍ തന്നെ IPL ഇല്‍ തട്ടി തരൂര്‍ മന്ത്രി ഡിം താഴെ പോയി . ആ നാണക്കേട് മായുന്നതിനു മുന്‍പ് തന്നെ കോമ്മണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി നമ്മുടെ കല്മാടി സര്‍ ഡിം , അത് ഒരു വിധം കല്മാടിയെ പുറത്താക്കി പരിഹരിച്ചു .
അങ്ങനെ രണ്ടാമതും കൈ കഴുകി നില്‍ക്കുമ്പോള്‍ ആണ് നമ്മുടെ മഹാരാഷ്ട്ര മന്ത്രി ചവാന്‍ ആദര്‍ഷ് ഫ്ലാറ്റ് അഴിമതിയുമായി വന്നത് , അതും കണകുണ പറഞ്ഞു ഒരു വിധം പരിഹരിച്ചു , എന്നിട്ടും തീര്‍ന്നോ ? അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു , എന്നിട്ടും നായിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ആണ് കാര്യങ്ങളുടെ പോക്ക് . അപ്പോയാണ് 2G സ്പെക്ട്രം അഴിമതിയുമായി മന്ത്രി രാജ വന്നത് . മന്ത്രി രാജ കുറച്ചൊന്നുമല്ല കൈക്കലാക്കിയത് 1760000000000 രൂപ , അന്ന് ഈ കണക്ക് കേട്ട് ഇന്ത്യക്കാര്‍ മൊത്തം ഞെട്ടി . പിന്നീട് അങ്ങോട്ട് മന്ത്രി രാജയുടെ അഴിമതിയുടെ ആഴം ഓരോ ഇന്ത്യക്കരനിലും വീണ്ടും വീണ്ടും ഞെട്ടലുണ്ടാക്കി ,
ഈ കാശ് എല്ലാം നമ്മളെ പോലെ ഓരോരുത്തരില്‍ നിന്നും നികുതി ഇനത്തിലും മറ്റും പിരിച്ചു ഉണ്ടാക്കിയതാണ് എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം , അത് കൊണ്ട് തന്നെ എല്ലാവരും ഒറ്റകെട്ടായി അഴിമതിയെ എതിര്‍ത്തു നിന്ന് എന്നത് കൊണ്ട് മന്ത്രി രാജയും ഡിം .
രാജയുടെ അഴിമതി ഇന്ത്യ കണ്ട, ലോകം കണ്ട ഏറ്റവും വലിയ അഴിമതി എന്നാ വിശേഷണവും കിട്ടി , അഴിമതി തുക 100 രൂപ കെട്ടുകളാക്കി കുത്തനെ വെച്ചാല്‍ 260 കിലോമീറ്റര്‍ ഉയരം ഉണ്ടാകുമെന്നും , 100 രൂപ നേരെ വെച്ച് നോക്കിയാല്‍ 176000 കിലോമീറ്റര്‍ ദൂരം ഉണ്ടാകുമെന്നും നാം അറിഞ്ഞു , എന്നിട്ടും തീര്‍ന്നോ , 115 കോടി ഇന്ത്യക്കാര്‍ക്ക് വീതിച്ചു നല്‍കിയാല്‍ ഒരാള്‍ക്ക് 1570 രൂപ കിട്ടും ,അത് 3 .5 കോടി കേരളക്കര്‍ക്ക് വീതിച്ചാലോ ഒരാള്‍ക്ക് 50720 രൂപ കൊടുക്കാന്‍ ഉണ്ടാകും , ഇത്രയും രൂപ കിട്ടാന്‍ ഒരു ശരാശരി മലയാളി എത്ര നാള്‍ വിയര്‍പ്പ് ഒഴുക്കണം എന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? ഒരാള്‍ 10000 രൂപ ഒരു മിനിറ്റില്‍ എണ്ണിയാല്‍ അയാള്‍ക് 3400 വര്ഷം വേണമത്രേ അത് എന്നി തീര്‍ക്കാന്‍ , അത് തന്നെ ആയിരം രൂപ നോട്ടാണ് എന്നുന്നത് എങ്കില്‍ 340 വര്ഷം വേണം എന്ന് , ഞാന്‍ എണ്ണാന്‍ ഇരുന്നാല്‍ ഞാനും , എന്റെ മകനും ,എന്റെ പേരക്കുട്ടിയും , അവന്റെ മകനും , ഇനി പറഞ്ഞാല്‍ തല്ലു കൊള്ളും, ഇത്ര പേര്‍ എണ്ണിയാലും തീരില്ല എന്നാണ് തോന്നുന്നത് .ഇനി ഇത് ഇന്ത്യയിലെ 115 കോടി ജനതക്ക് 2 രൂപ നിരക്കില്‍ ഒരു ദിവസം 1 കിലോ അരി നല്‍കിയാല്‍ രണ്ടു വര്‍ഷവും ഒരു മാസവും തുടര്‍ച്ചയായി കൊടുക്കാം എന്നും ആണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .
കോണ്‍ഗ്രസ് നേത്രത്വം കൊടുക്കുന്ന UPA സര്‍ക്കാരിനെ ഇതിനെതിരെ ഒന്ന് കൈ ഉയര്ത്തിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുണ്ടും മുറുക്കി ഇറങ്ങേണ്ടി വന്നു . മറ്റേ പോലെ ചെറിയ ഒരു കൈ കഴുകല്‍ കൊണ്ടൊന്നും ഈ മണം പോകുന്ന മട്ടം ഇല്ല . മാസങ്ങള്‍ക് ശേഷം ആണ് മന്ത്രി രാജയെ അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായത് , അതും പ്രതിപക്ഷത്തിന്റെ സ്ഥിരം പ്രയത്നം മൂലം , എങ്ങനെ ?. UPA സര്‍ക്കാരിന്റെ ശീതകാല സമ്മേളനം പത്തുപന്ത്രണ്ടു ദിവസം കുളമാക്കിയത് കൊണ്ട് , അതിലും കിട്ടി ഗജനാവിനു 320 കോടിയോളം നഷ്ടം .
കോണ്‍ഗ്രസ് നേത്രത്വം കൊടുക്കുന്ന UPA സര്‍ക്കാരിനെ ഇതിനെതിരെ ഒന്ന് കൈ ഉയര്ത്തിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുണ്ടും മുറുക്കി ഇറങ്ങേണ്ടി വന്നു . മറ്റേ പോലെ ചെറിയ ഒരു കൈ കഴുകല്‍ കൊണ്ടൊന്നും ഈ മണം പോകുന്ന മട്ടം ഇല്ല . മാസങ്ങള്‍ക് ശേഷം ആണ് മന്ത്രി രാജയെ അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായത് , അതും പ്രതിപക്ഷത്തിന്റെ സ്ഥിരം പ്രയത്നം മൂലം , എങ്ങനെ ?. UPA സര്‍ക്കാരിന്റെ ശീതകാല സമ്മേളനം പത്തുപന്ത്രണ്ടു ദിവസം കുളമാക്കിയത് കൊണ്ട് , അതിലും കിട്ടി ഗജനാവിനു 320 കോടിയോളം നഷ്ടം .
എന്നാ ഇത് കൊണ്ടൊന്നും സര്‍ക്കാരിനു കരക്ക് കയറാന്‍ സാധിച്ചില്ല എന്ന് നമ്മള്‍കെല്ലാം അറിയാം . അഴിമതിയുടെ ഒരു ചാകര തന്നെ ശ്രഷ്ടിക്കുകായിരുന്നു UPA സര്‍ക്കാര്‍ , ഒടുവില്‍ s band അഴിമതി ,ഈ അഴിമതിക്ക് മുന്നില്‍ രാജ മന്ത്രി അഴിമതി ഒന്നും ഒന്നുമല്ല ,രണ്ടു ലക്ഷം കോടി , പറയാന്‍ തന്നെ എന്ത് ബുദ്ധിമുട്ടാ. ഇതില്‍ കൂട്ട് പ്രതികളില്‍ ISRO യും ഉണ്ട് , പ്രധാനമന്ത്രിക്ക് എതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കുകയുണ്ടായി . ഇങ്ങനെ തലങ്ങും വിലങ്ങും പൊതിരെ തല്ലു കിട്ടി ഒരു പരുവത്തിലായി നികുമ്പോള്‍ ആണ് സ്വിസ് ബാങ്കില്‍ ആരൊക്കെയോ എന്തൊക്കെയോ ഇട്ടു എന്നും പറഞ്ഞു അടുത്ത പുലിവാല്‍ . "എന്നെ അങ്ങ് കൊല്ല് "എന്ന് പ്രധാമന്ത്രി മനസ്സില്‍ പറഞ്ഞിട്ടുണ്ടാകും .ഇങ്ങനെ എണ്ണിയാല്‍ തീരാത്ത അഴിമതി കണക്കുമായി ഇന്നും സര്‍ക്കാര്‍ തലപൊക്കി തന്നെ നില്കുന്നുണ്ട് .
ഇതിനൊക്കെ പുറമേ അവശ്യ സാധനങ്ങളുടെ പിടിച്ചാല്‍ കിട്ടാത്ത വിലയും കൂടി ആയപ്പോള്‍ ഭാരതീയ ജനതക്ക് മതിയായി . വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ വിലകുറക്കാന്‍ ഞങ്ങളെ കയ്യില്‍ മാന്ത്രിക വിളക്കൊന്നും ഇല്ല എന്നാണ് മന്ത്രി പറഞ്ഞ ഉത്തരം , ഇവരല്ലേ ഇന്ത്യ മഹാരാജ്യം ഭരിക്കുന്നത് എന്നതില്‍ നേരിയ ഒരു സംശയം ഇപ്പോള്‍ ഇല്ലാതില്ല .
ഇതിനൊക്കെ പുറമേ അവശ്യ സാധനങ്ങളുടെ പിടിച്ചാല്‍ കിട്ടാത്ത വിലയും കൂടി ആയപ്പോള്‍ ഭാരതീയ ജനതക്ക് മതിയായി . വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ വിലകുറക്കാന്‍ ഞങ്ങളെ കയ്യില്‍ മാന്ത്രിക വിളക്കൊന്നും ഇല്ല എന്നാണ് മന്ത്രി പറഞ്ഞ ഉത്തരം , ഇവരല്ലേ ഇന്ത്യ മഹാരാജ്യം ഭരിക്കുന്നത് എന്നതില്‍ നേരിയ ഒരു സംശയം ഇപ്പോള്‍ ഇല്ലാതില്ല .
എന്നാണാവോ ഇതൊക്കെ കൂടി പൊളിഞ്ഞു വീഴുന്നത് എന്ന് ആര്‍ക്കും അറിയില്ല .
ഇപ്പോള്‍ മറ്റൊരു ആരോപണം കൂടി പുറത്ത് വന്നിരിക്കുന്നു . കോമ്മണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിക്ക് എതിരെ ആണ് അവസാനമായി ആരോപണം വന്നിരിക്കുന്നത് , അത് വെറും ആരോപണമല്ല എന്നാണു മനസിലക്കാന്‍ സാധിച്ചത് , ഗെയിംസ് വില്ലജില്‍ ശുജീകരണ പ്രവര്‍ത്തികള്‍ക്ക് നിര്‍ത്തിയ പാവപ്പെട്ട തൊഴിലാളികളുടെ ഒരാഴ്ചത്തെ കൂലി കൂടി മുക്കി എന്നാണ് കേള്‍ക്കുന്നത് . ഓരോ ആഴ്ചയിലും ആയിരുന്നു തൊഴിലാളികള്‍ കൂലി കൊടുത്തിരുന്നത് , അവസന ആഴ്ചയിലെ കൂലി കൊടുക്കാതെ മുങ്ങാനുള്ള സംഘാടക സമിതിയുടെ നടപടി തൊഴിലാളികള്‍ ഗെയിംസ് വില്ലാജ് ഉപരോധിച്ചതോടെ പുറത്തായി . അവര്‍ അത് ലെറ്റുകളെ തടഞ്ഞു വെക്കുകയും ഗെയിംസ് വില്ലജിനു മുന്നില്‍ സമരം നടത്തുകയും ചെയ്തതിന്റെ ഫലമായി കൂലി ശനിയാഴ്ച കയിഞ്ഞു കൊടുക്കാം എന്ന് ഏറ്റു തല്ക്കാലം തടിതപ്പി .
ഒന്ന് ചോദിക്കട്ടെ സര്‍ക്കാരെ ...
ഇത്ര ഒന്നും കാട്ടിക്കൂട്ടിയത് പോര അല്ലേ നിങ്ങള്‍ക്ക് ..
ഈ പാവം തൊഴിലാളികളുടെ , ഒരു നേരത്തെ ആഹാരത്തിനു വേണ്ടി, നിങ്ങളുടെ ഒക്കെ വേസ്റ്റും മറ്റും വൃത്തി ആക്കിയ ഇവരുടെ പിച്ച ചട്ടിയില്‍ തന്നെ കൈയ്യിട്ടു വാരണോ?
==================================================================
==================================================================
രാഷ്ട്രീയം എന്നത് കച്ചവടം തന്നെയാണ്. സ്വന്തം നാടിനേം നാട്ടാരേം ഒറ്റിക്കൊടുക്കുന്ന കച്ചവടം!
ReplyDeleteമുനീറെ നിന്റെ തരിഘിട അടി പൊളി ആകുന്നുണ്ട് ///////////എനിക്ക് ഇത് വളരെ ഇഷ്ടമായി
ReplyDeleteരാഷ്ട്രീയം ഇന്ന് കുറേ പേരുടെ വരുമാന മാർഗ്ഗമാണ്.
ReplyDeleteരാഷ്ട്രീയ കച്ചവടം അവര്‍ നടത്തട്ടെ ...നമ്മള്‍ പിടിച്ചാല്‍ കിട്ടത്തില്ല . പക്ഷെ ഇതൊന്നും പോരാഞ്ഞിട്ടാണോ പാവങ്ങളുടെ ദിവസ കൂലി കൂടി മുക്കുന്നത് ? ഇവരൊക്കെ മനുഷ്യര്‍ തന്നെ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .
ReplyDeletetarikida muneere ninte blog ushaarakunund 2 maassam kond 11000 visiters vannallo athaan valiya theliv ok very good
ReplyDelete