കമ്പ്യൂട്ടറില്‍ ഒരു ഫയലോ,ഫോള്‍ഡറോ ഓപ്പണ്‍ ചെയ്യണമെങ്കില്‍ അതിന്‍റെ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം.ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍,ആദ്യ ക്ലിക്കില്‍ ആ ഐക്കണ്‍ ഹൈലൈറ്റ് ആകുകയും,രണ്ടാമത്തെ ക്ലിക്കില്‍ അത് ഓപ്പണ്‍ ആകുകയുമാണ് പതിവ്.ഇങ്ങനെ ഡബിള്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് മടുത്തോ? ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകളും,ഫോള്‍ഡറുകളും ഓപ്പണ്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?എന്നാല്‍ താഴെ പറയുന്നത് പോലെ,നിങ്ങളുടെ വിന്‍ഡോസ് എക്സ്.പിയില്‍ ഒന്ന് ചെയ്ത് നോക്കുക….
ആദ്യം Start ക്ലിക്ക് ചെയ്ത് അതില്‍ നിന്നും My Computer ഓപ്പണ്‍ ചെയ്യുക
അതില്‍,മുകളില്‍ മെനു ബാറില്‍ Tools ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Folder Options സെലക്ട് ചെയ്യുക.
ശേഷം തുറന്നു വരുന്ന Folder Options വിന്‍ഡോയില്‍,General ടാബില്‍ താഴെ Click item as follows എന്നതില്‍ നിന്നും Single-click to open an item (point to select) എന്നത് സെലക്ട് ചെയ്ത്
Apply കൊടുത്ത് OK അടിക്കുക.
=====================================================================
=====================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..