ജീവിതത്തിന്റെ  കൈപ്പുനീര്  കുടിച്ചു  അയാള്‍  6 കൊല്ലക്കാലത്തോളം   മണലാരുന്യത്തില്‍  രാപകല്‍ വ്യത്യാസമില്ലാതെ   ജോലി ചെയ്തു   നാട്ടില്‍   എത്തിയിട്ട്   രണ്ടു ദിവസമായി .
പീടിക  കോലായില്‍   സൊറ പറഞ്ഞിരിക്കുന്ന യവ്വനങ്ങളെ   കണ്ടപ്പോള്‍  അയാള്‍  ഒരു  ദീര്‍ഗനിശ്വാസം  വിട്ടു .
ഇവറ്റങ്ങളുടെ  ഒക്കെ  ബാപ്പമാര്‍  അവിടെ കിടന്നു  കഷ്ട്ടപ്പെടുന്ന  കഷ്ട്ടപ്പാട്  ഓര്‍ത്തപ്പോള്‍ തന്നെ അയാള്‍ക്   കണ്ണ് നിറഞ്ഞു .
 " അല്ല  മക്കളെ  നിങ്ങള്‍ക്ക്  ഒന്നും ഒരു പണിയും ഇല്ലേ ? അതോ  പഠിക്കാനും പോകുന്നില്ലേ ? " അയാള്‍  ചോദിച്ചു .
അതൊക്കെ കഴിഞ്ഞു ഇക്ക , പിന്നെ പണി   , നമ്മക്ക് പറ്റിയ പണി കിട്ടണ്ടേ ....
നല്ല ഉത്തരം അയാള്‍ മനസ്സില്‍  ഓര്‍ത്തു .....
ബാപ്പമാര്‍  കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നത് മൂന്നു നേരം വെട്ടി വിഴുങ്ങി   പീടിക കോലായില്‍   സൊറയും പറഞ്ഞു  ഇരിക്കുന്ന  കാഴ്ച കണ്ടു നില്‍കുമ്പോള്‍ ആണ്   ഒരുത്തന്‍  ബാഗും  കോട്ടും  സൂട്ടും ഒക്കെ ഇട്ടു  പോകുന്നത് അയാള്‍  കണ്ടത് ...
അയാള്‍ അവന്റെ   അടുക്കലേക്ക് പോയി " ഹം  നീ ആ   കുഞ്ഞയമ്മദിന്റെ  മോനല്ലേ ?
അതെ  .... എന്ന് അവന്‍ തലയാട്ടി ...
നീ  പഠിക്കാന്‍ പോകുകയാകും അല്ലെ ?
അവന്റെ  കയ്യിലെ ബാഗും അവന്റെ വേഷ വിതാനവും കണ്ടാല്‍  തന്നെ അറിയാം  അവന്‍ പഠിക്കാന്‍ പോകുകയാണ് എന്ന് , എന്നാലും അയാള്‍  ചോദിച്ചു .
" അല്ല , ഞാന്‍  പഠിക്കാന്‍ അല്ല പോകുന്നത് , പണിക്ക്  പോകുകയാ ... 
  ഏത്  ഓഫീസില്‍  ആണ് പണി ..     അയാള്‍ ചോദിച്ചു 
ഓഫീസില്‍  അല്ല  ,   ഞാന്‍  " കരിങ്കല്ല്  പണിക്കാണ് പോകുന്നത് "  എന്നും പറഞ്ഞു  അവന്‍ നടന്നു നീങ്ങിയപ്പോള്‍  അയാള്‍  പീടിക  കോലായില്‍  സൊറ പറഞ്ഞിരിക്കുന്ന  യുവാക്കളെ   ഒന്ന്  കൂടി നോക്കി ....
എന്നിട്ട്  മനസ്സില്‍ ഇങ്ങനെ പറഞ്ഞു ..
പടച്ച  തമ്പുരാനെ  ഇവറ്റകള്‍ക്കും  ഒരു വിസ  കൊടുക്കണേ .....
മ്യാവൂ -- ആ സുഖം അവരും ഒന്നറിയട്ടെ .....
മ്യാവൂ -- ആ സുഖം അവരും ഒന്നറിയട്ടെ .....
 ====================================================================
                                                             ഈ തരികിട   ഇഷ്ടമായാല്‍ ............
====================================================================

കഥയില്‍ കാര്യം ഉണ്ട് . മൊത്തം തരികിട ആയ നാട്ടിലെ ചില പിള്ളാരുടെ അവസ്ഥ ഇതുതന്നെ. എന്റെ കണ്ണില്‍, ഇനി 'യൂണിഫോം' മാറാത്തത് തെങ്ങുകയറ്റക്കാരന് മാത്രമാണ്.
ReplyDelete(അക്ഷരത്തെറ്റ് വേണ്ടുവോളം ഉണ്ട് കേട്ടോ .തിരുത്താന്‍ ശ്രമിക്കുക)
ആശംസകള്‍
aksharappishachinu karanam...google malayalam translate aanu.........
ReplyDelete