Wednesday, January 16, 2013

9:44 PM
5

ഗ്രാഫ് സെര്‍ച്ച്‌ അന്നൌന്‍സ്മെന്റിലൂടെ ഫേസ്ബുക്ക് ഗൂഗിളിനെതിരെ നല്ലൊരു നീക്കം തന്നെയാണ് നടത്തിയത്. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു സ്റ്റെപ്പും. ഇതൊക്കെയാണെങ്കിലും മറ്റു സെര്‍ച്ച്‌ എഞ്ചിനുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഫേസ്ബുക്ക് ഗ്രാഫ് സെര്‍ച്ച് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. കുറെയധികം പുത്തന്‍ സംവിധാനങ്ങളും ഓപ്ഷനുകളും ആയാണ് ഗ്രാഫ് സെര്‍ച്ചിന്റെ വരവ്. ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മളില്‍ പലര്‍ക്കും ഈ ഗ്രാഫ് സേര്‍ച്ച്‌ എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല എന്നതാണ് സത്യം. നമുക്ക് നോക്കാം, എന്താണീ ഗ്രാഫ് സെര്‍ച്ച്‌ എന്ന് പറഞ്ഞാല്‍ ..







ഗ്രാഫ് സെര്‍ച്ച്‌ എന്നാല്‍ വെബ്‌ സെര്‍ച്ച്‌ അല്ല

ഗ്രാഫ് സെര്‍ച്ചിനെ കുറിച്ച് പറയുകയാണെങ്കില്‍ ആദ്യമായി മനസ്സിലാക്കേണ്ടത് അതൊരു വെബ്‌ സെര്‍ച്ച്‌ അല്ല എന്നതാണ്. വിക്കിപീഡിയ ലിങ്കുകളോ പാട്ടുകളുടെ ലിറിക്സൊ അതുമല്ലെങ്കില്‍ ഒരു വെബ്സൈറ്റ് ലിങ്കോ കിട്ടുന്ന സ്ഥലമല്ല ഗ്രാഫ് സേര്‍ച്ച്. മറിച്ച് ഫേസ്ബുക്കില്‍ ആദ്യമേ ഉള്ള അല്ലെങ്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ആളുകളോ അല്ലെങ്കില്‍ മറ്റു കാര്യങ്ങളോ ആണ് ഗ്രാഫ് സെര്‍ച്ചില്‍ കിട്ടുക. അതായതു ഫേസ്ബുക്ക് അടുത്ത കാലത്ത് കൊണ്ട് വന്ന ഓപ്പണ്‍ ഗ്രാഫ് (ടൈം ലൈന്‍ ആപ്ലിക്കേഷന്‍ )വഴി ഷെയര്‍ ചെയ്യപ്പെട്ട കാര്യങ്ങളോ നിങ്ങള്‍ കമന്റ് ചെയ്ത ഫോട്ടോകളോ നിങ്ങള്‍ കേട്ട് കഴിഞ്ഞ മ്യൂസിക്കോ ആയിരിക്കും ഫേസ്ബുക്ക് ഗ്രാഫ് സെര്‍ച്ചില്‍ ലഭിക്കുക. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും ഗ്രാഫ് സെര്‍ച്ചിന്റെ സാധ്യത ഗൂഗിള്‍ സെര്‍ച്ചിനെ അപേക്ഷിച്ചു വളരെ കുറവാണെന്ന്. എന്നാല്‍ ഒന്ന് മനസിലാക്കുക, ലോകത്ത് ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഫേസ്ബുക്കില്‍ ഉണ്ട് എന്നതാണ് അത്.




എന്നാലും നിങ്ങള്‍ക്കത് വെബ്‌ സെര്‍ച്ച്‌ റിസള്‍ട്ടും നല്‍കും

സാധാരണയായി നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന എന്തും ഫേസ്ബുക്ക് സെര്‍ച്ചില്‍ ലഭ്യമായിരിക്കില്ല. അത് കൊണ്ട് തന്നെ നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഫേസ്ബുക്കിന് ഒരു ഐഡിയയും ഇല്ലെങ്കില്‍ നിങ്ങളെ അത് മൈക്രോസോഫ്റ്റ് ബിംഗ് സെര്‍ച്ചിലേക്ക് കൊണ്ട് പോകും. എന്നിട്ട് ബിംഗിലെ വെബ്‌ റിസള്‍ട്ട്‌ ആയിരിക്കും പിന്നീടത് കാണിക്കുക. തീര്‍ച്ചയായും ബിംഗിനിത് ഗുഡ്‌ ന്യൂസും ഗൂഗിളിനത് ബാഡ് ന്യൂസം ആണ്. കൂടുതല്‍ പ്രധാനപ്പെട്ട കാര്യം എന്തെന്ന് വെച്ചാല്‍ ഗൂഗിളിന് ഒരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത റിസള്‍ട്ടുകള്‍ ആയിരിക്കും ഗ്രാഫ് സേര്‍ച്ച്‌ കൊണ്ട് വരിക. അത്തരം റിസള്‍ട്ടുകള്‍ ആകട്ടെ, ഗൂഗിള്‍ പ്ലസിലൂടെയും കിട്ടാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ ആയിരിക്കും.

അത് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് 4 കാര്യങ്ങളില്‍ ആണ്

ഗ്രാഫ് സേര്‍ച്ച്‌ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് 4 കാര്യങ്ങളില്‍ ആണ്. പീപ്പിള്‍, ഫോട്ടോസ്, പ്ലേസസ്, ഇന്റെറെസ്റ്റ് തുടങ്ങിയവ ആണവ. ഗ്രാഫ് സെര്‍ച്ചില്‍ ഈ നാല് കാര്യങ്ങള്‍ ഉപയോഗിച്ച് നമുക്ക്‌ സെര്‍ച്ച്‌ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉദാഹരണമായി ഫേസ്ബുക്ക് തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്. TV shows that are watched by Doctors, Apps that are used by friends of friends, doctors liked by other doctors, photos of dogs from your male friends who live in Calicut അങ്ങിനെ എന്തും നമുക്ക് ഈ ഫേസ്ബുക്ക് ലോകത്തില്‍ സെര്‍ച്ച്‌ ചെയ്യാം. ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും ഗ്രാഫ് സെര്‍ച്ചിന്റെ വ്യാപ്തി. അതായത്‌ ഫേസ്ബുക്ക് ഡാറ്റബേസിനുള്ളില്‍ ഇതുവരെ ഉറങ്ങിക്കിടന്നിരുന്ന ഡാറ്റകള്‍ എല്ലാം പോടീ തട്ടി പുറത്തേക്കു വരുന്നു എന്നതാണ് സത്യം. ഇങ്ങിനെ ഒരാള്‍ ഷെയര്‍ ഷെയര്‍ ചെയ്ത എന്ത് സോഷ്യല്‍ ഇന്‍ഫര്‍മേഷനും അയാള്‍ക്കോ അല്ലെങ്കില്‍ മറ്റൊരാള്‍ക്കോ ഉപകാരപ്രദം ആകുന്നു എന്നതാണ് ഫേസ്ബുക്ക് ഗ്രാഫ് സെര്‍ച്ചിന്റെ പ്രത്യേകത.

ഒരു മാട്രിമോണിയല്‍ അല്ലെങ്കില്‍ ഡേറ്റിംഗ് വെബ്സൈറ്റ് പോലെയും നിങ്ങളെ സഹായിക്കും

മാട്രിമോണിയല്‍ അല്ലെങ്കില്‍ ഡേറ്റിംഗ് വെബ്സൈറ്റുകളുടെ തലക്കടിച്ചാണ് ഗ്രാഫ് സേര്‍ച്ച്‌ രംഗത്ത്‌ വരുന്നത്. അത്തരം സൈറ്റുകളില്‍ നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്നത് അതിനേക്കാള്‍ സിമ്പിള്‍ ആയി ഫേസ്ബുക്ക് നമുക്ക് മുന്‍പില്‍ കൊണ്ട് തരും. ഉദാഹരണത്തിന് സാധാരണ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ കയറി സേര്‍ച്ച്‌ ചെയ്യാന്‍ വിവിധ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക്‌ ക്ലിക്ക് ചെയ്യേണ്ടതായി വരും. Single Women, live within 25 miles, Blonde hair, Average body types എന്നീ ഓപ്ഷനുകള്‍ ടിക്ക്‌ ചെയ്യുന്നതിന് പകരം ഗ്രാഫ് സെര്‍ച്ചില്‍ Friends of My Friends who are Single and Live in My City and Female എന്ന് ഒറ്റ ലൈന്‍ എഴുതി സെര്‍ച്ച്‌ കൊടുത്താല്‍ താഴെ കാണിക്കുന്നത് റിസള്‍ട്ടുകളുടെ കൂമ്പാരം ആയിരിക്കും. അതായതു നിങ്ങള്‍ ഗ്രാഫ് സെര്‍ച്ചില്‍ ഒരു സെന്റന്‍സ് ടൈപ്പ് ചെയ്‌താല്‍ അത് കടന്നു പോവുക ഫേസ്ബുക്ക് അല്‍ഗോരിതത്തിലെ വ്യത്യസ്ത ഫില്‍ട്ടറുകള്‍ വഴി ആയിരിക്കും.

ഗ്രാഫ് സെര്‍ച്ചിന്റെ ഭാവി ശോഭനമാണ്

ഗ്രാഫ് സെര്‍ച്ചിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് അത് ഓപ്പണ്‍ ഗ്രാഫ് അധിഷ്ഠിതമായതു കൊണ്ട് തന്നെ ദിനേന വളര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നതാണ്. ഒരു വെബ്സൈറ്റിനെ അല്ലെങ്കില്‍ പേജുകളെ സോഷ്യല്‍ ഗ്രാഫിലേക്ക് കൊണ്ട് വരുന്ന ഏര്‍പ്പാടാണ് ഓപ്പണ്‍ ഗ്രാഫ് പ്രോട്ടോക്കോള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഓപ്പണ്‍ ഗ്രാഫിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി. ഓപ്പണ്‍ ഗ്രാഫില്‍ ഷെയര്‍ ചെയ്യപ്പെട്ട എന്തും ഗ്രാഫ് സെര്‍ച്ചിലും വരും എന്നത് ഒരു നല്ല ഭാവി തന്നെയാണ് ഗ്രാഫ് സെര്‍ച്ചിന് നല്‍കുന്നത്. കാരണം ഓപ്പണ്‍ ഗ്രാഫില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ നമ്മുടെ എല്ലാ ലൈക്കുകളും പോസ്റ്റുകളും കമന്റുകളും സ്പോട്ടിഫൈ ഗാനങ്ങളും നെറ്റ് ഫ്ലിക്സിലൂടെ നമ്മള്‍ കണ്ട മൂവികളും അങ്ങിനെ എല്ലാം ഉണ്ടാകും എന്നത് ഫേസ്ബുക്ക് ഗ്രാഫ് സെര്‍ച്ചിന് ഗൂഗിളിന് മേല്‍ ആധിപത്യം നേടുവാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല.
 
 
 
 

5 comments:

  1. ഇതു കൊള്ളാം.. പുതിയ അറിവുകൾ ഷെയർ ചെയ്തതിനു നന്ദി. ഗൂഗിളിനോട് മത്സരിക്കാനാവുമോ എന്ന കാര്യം സശയമാണെങ്കിലും ഇങ്ങനൊരു പുത്തൻ ആശയം മുന്നോട്ട് വെച്ച സക്കർബർഗ് അഭിനന്ദനമർഹിക്കുന്നു.. പ്രവറ്റ് കാര്യങ്ങൾ ഷെയർ ചെയ്യപ്പെടില്ല എന്ന് പ്രതീക്ഷിക്കാം..

    ReplyDelete
  2. ഗ്രാഫ് സെര്‍ച്ച്‌- -:-നന്നായി വിവരിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി മുനീറിക്ക.............ഇനിയും ഇതുപോലുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്യുക.

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...