Tuesday, March 26, 2013

9:49 AM
1
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഉള്ള ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്സൈറ്റ് ആണ് ഫേസ്ബുക്ക്. ഉപയോക്താക്കളുടെ എണ്ണം കൂടുന്തോറും ഫേസ്ബുക്കിനെപ്പറ്റിയുള്ള പരാതികളും അനുദിനം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ആദ്യം തന്നെ ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുക. ശക്തമായ ഒരു പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഉള്‍പ്പെട്ടിരിക്കും. ഇത് പാസ്സ്‌വേര്‍ഡ്‌ ഊഹിച്ചുകൊണ്ട് അക്കൗണ്ട്‌ കൈയ്യടക്കുന്നതില്‍ നിന്നും ഡിക്ഷനറി ആക്രമണങ്ങളില്‍ (നിഘണ്ടുവിലുള്ള എല്ലാ പദങ്ങളും ഉപയോഗിച്ച് പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന ഒരു രീതി)  നിന്നും, ബ്രൂട്ട് ഫോഴ്സ് ആക്രമണങ്ങളില്‍ (സാധ്യമായ എല്ലാ പാസ്സ്‌വേര്‍ഡുകളും ശ്രമിച്ചുനോക്കുന്ന രീതി) നിന്നും രക്ഷ നേടാന്‍ നമ്മെ സഹായിക്കും. എങ്കിലും ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ ഉണ്ട് എന്നതുകൊണ്ട് നമ്മുടെ അക്കൗണ്ട്‌ സുരക്ഷിതമാണ് എന്ന് പറയാനാവില്ല. കാരണം ഹാക്കര്‍മാര്‍ പാക്കറ്റ് സ്നിഫിംഗ്, പിഷിംഗ്, കീലോഗിങ്ങ്, സോഷ്യല്‍ എഞ്ചിനീയറിംഗ് എന്നിങ്ങനെ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. 





ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താന്‍ പാസ്സ്‌വേര്‍ഡ്‌ ജെനറേറ്റര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ്.  ഈ വെബ്സൈറ്റിലൂടെയും ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താവുന്നതാണ്. നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ എത്രത്തോളം ശക്തമാണെന്ന് അറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക

നിങ്ങളുടെ ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ്‌ മാറ്റുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇത് പോലെ ഒരു ലിങ്ക്  നിങ്ങൾക്ക് കിട്ടിയാൽ  ഉടനെ അതിൽ പ്രസ്‌ ചെയ്തു പാസ്സ്‌വേർഡ്‌ മാറ്റാൻ  ശ്രമിക്കരുത് ..  ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന ഏതൊരു ലിങ്കിലും ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ്‌ ശ്രദ്ധിക്കുക. കാരണം അത് ചിലപ്പോള്‍ ഒരു വ്യാജ വെബ്സൈറ്റിലേക്ക് നയിക്കുന്നതയിരിക്കും. ഇതിനെ പിഷിംഗ് എന്ന് പറയുന്നു. യഥാര്‍ത്ഥ വെബ്സൈറ്റ് ആണെന്ന് തെറ്റിദ്ധരിച്ച് നാം ലോഗിന്‍ വിവരങ്ങള്‍ വ്യാജ വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് ഹാക്കര്‍ക്ക് ലഭിക്കുന്നു. (മുകളില്‍ കൊടുത്ത ലിങ്ക് വ്യാജ വെബ്സൈറ്റിന്‍റെ അല്ല). നാം ലോഗിന്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു പേജില്‍ എത്തിയാല്‍ അത് വ്യാജ വെബ്സൈറ്റ് അല്ല എന്ന് അഡ്രെസ്സ് ബാറില്‍ ഉറപ്പുവരുത്തുക. വ്യാജ വെബ്സൈറ്റ് ആണെങ്കില്‍ Facebook.com എന്ന അഡ്രെസ്സിനുപകരം മറ്റെന്തെങ്കിലും ആയിരിക്കും. ചിത്രം കാണുക.





നിങ്ങളുടെ ഇ മെയില്‍ അക്കൗണ്ട്‌ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് മറ്റൊരുകാര്യം. ഇമെയില്‍ അക്കൗണ്ടിലൂടെ വളരെ എളുപ്പത്തില്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റി ഫേസ്ബുക്ക് അക്കൗണ്ട്‌ കൈയ്യടക്കാന്‍ സാധിക്കും. 
അടുത്ത കാര്യം നിങ്ങള്‍ ഒരു പൊതു കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ പ്രാവശ്യവും ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ലോഗൌട്ട് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പാസ്സ്‌വേര്‍ഡ്‌ ആ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാതിരിക്കുക.

ഇനി കീലോഗിങ്ങ് എന്ന രീതിയെപ്പറ്റി ആണ് പറയുന്നത്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു വൈറസ്‌ പ്രോഗ്രാം (ട്രോജന്‍) രഹസ്യമായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. അത് നിങ്ങളുടെ കീ ബോര്‍ഡില്‍ അമര്‍ത്തുന്ന ബട്ടനുകളെപ്പറ്റിയുള്ള വിവരങ്ങള്‍ മറ്റൊരാള്‍ക്ക്‌ ഇത്തരം പ്രോഗ്രാമുകള്‍ അയച്ചുകൊടുക്കുന്നു. സൌജന്യമായി ലഭിക്കുന്ന ചില സോഫ്റ്റ്‌വെയറുകളിലും, ക്രാക്ക്, കീജെന്‍ പോലെയുള്ള പ്രോഗ്രാമുകളിലും ആണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അതുകൊണ്ട് ഡൌണ്‍ലോഡ് ചെയ്യുന്ന എല്ലാ ഫയലുകളും സ്കാന്‍ ചെയ്തതിനു ശേഷം മാത്രം തുറക്കുക. ആന്റിവൈറസ് സ്ഥിരമായി അപ്ഡേറ്റ് ചെയ്യുക.

അടുത്തത് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സെക്യുര്‍ ബ്രൌസിംഗ് ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഇത് ചെയ്യുമ്പോള്‍ ഫേസ്ബുക്ക് സെര്‍വറില്‍ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് അയക്കപ്പെടുന്ന വിവരങ്ങള്‍ ഒരു പ്രത്യേക കോഡ് രീതിയിലേക്ക് മാറ്റപ്പെടുന്നു അതുകൊണ്ടുതന്നെ പാക്കറ്റ് സ്നിഫിംഗ് പോലെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിലേക്ക് വരുന്ന വിവരങ്ങള്‍ ചോര്‍ത്തിയാലും കോഡ് രീതിയില്‍ ആയതിനാല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല. ഇതുകൊണ്ടുള്ള മറ്റൊരു ഉപയോഗം 'സെഷന്‍ ഹൈജാക്കിംഗ്' എന്ന ഒരു ഹാക്കിംഗ് രീതി ഇവിടെ നടക്കില്ല എന്നതാണ്. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സെക്യുര്‍ ബ്രൌസിംഗ് ഉണ്ടെങ്കില്‍ മുകളില്‍ അഡ്രെസ്സ് ബാറില്‍ https:// എന്ന് കാണാന്‍ കഴിയും അല്ലാത്തപക്ഷം http:// എന്ന് മാത്രമേ കാണാന്‍ കഴിയൂ. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ഇനി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ നിങ്ങളറിയാതെ ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്തശേഷം 'Active Sessions' എന്നെഴുതിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫേസ്ബുക്ക് ഏതൊക്കെ സ്ഥലങ്ങളില്‍ നിന്ന് തുറന്നിട്ടുണ്ട് എന്ന് ഐ പി അഡ്രെസ്സ് ഉള്‍പ്പെടെ കാണാന്‍ കഴിയും. പക്ഷെ അവിടെ കാണുന്ന സ്ഥലത്തിനെ പേര് നൂറു ശതമാനവും കൃത്യമാകണമെന്നില്ല കാരണം ഐ പി അഡ്രെസ്സ് അടിസ്ഥാനപ്പെടുത്തി ആണ് അവിടെ സ്ഥലം പറഞ്ഞിരിക്കുന്നത്. മാത്രമല്ല മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോഗം അവിടെ കാണാന്‍ കഴിയില്ല. നമുക്കറിയാത്ത ഏതെങ്കിലും ഐ പി അഡ്രെസ്സ്കളില്‍ നിന്ന് നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ 'End Activity' ക്ലിക്ക് ചെയ്ത് എത്രയും പെട്ടെന്ന് പാസ്സ്‌വേര്‍ഡ്‌ മാറ്റുക. നിങ്ങള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് ഫേസ്ബുക്ക് ഉപയോഗിച്ചശേഷം ലോഗൗട്ട് ചെയ്യാന്‍ മറന്നുപോയെങ്കിലും ഈ രീതി ഉപയോഗിക്കാം.

സുരക്ഷക്കായി മറ്റൊരു സംവിധാനമാണ് Login Notofocations. ഇത് ഉപയോഗിക്കുമ്പോള്‍ നാം ആദ്യമായി ഒരു കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ ലോഗിന്‍ ചെയ്യുമ്പോള്‍ അതിനു ഒരു പേര് നല്‍കാന്‍ ആവശ്യപ്പെടുന്നു. അതിനുശേഷം ഒരു പുതിയ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ നമുക്ക്‌ മൊബൈലിലോ ഈമെയിലിലോ വിവരം ലഭിക്കും. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

സമാനമായ മറ്റൊരു സംവിധാനമാണ് Login Approvals. ഇത് ഉപയോഗിക്കുമ്പോള്‍ നാം ഒരു പുതിയ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോഡ് അയച്ചുകിട്ടും ആ കോഡ് ടൈപ്പ് ചെയ്താല്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ പറ്റുകയുള്ളൂ. അതല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത Code Generator App ഉപയോഗിക്കാവുന്നതാണ്. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

അവസാനമായി വിശ്വസ്തരായ 5 സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും പാസ്സ്‌വേര്‍ഡ്‌ മറന്നുപോകുകയും മറ്റൊരു രീതിയിലും പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാനും പറ്റില്ലെങ്കില്‍ ഈ അഞ്ചു സുഹൃത്തുക്കള്‍ക്ക് ഓരോ കോഡ് വീതം ലഭിക്കും. നാം ഈ അഞ്ചു സുഹൃത്തുക്കളില്‍ ഏതെങ്കിലും മൂന്ന് പേര്‍ക്ക് ലഭിച്ച കോഡ് ഏതെങ്കിലും രീതിയില്‍ അറിഞ്ഞ് (ഉദാ: മൊബൈല്‍ ഫോണ്‍ ) അവിടെ ടൈപ്പ് ചെയ്താല്‍ പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാന്‍ സാധിക്കും. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ദയവായി  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

ഫേസ് ബുക്കില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ...കൂടെ ഒരു ലൈക്‌ കൂടി തരണം കെട്ടോ ..

 
എന്നെ ഇവിടെയും കാണാം..





labels :

Facebook  drivers  windows xp   file transfer  folder lock   fonts   windows 8  Google talk    mallu typing  Qur'an    windows 7   YouTube    software  yahoo  pen drive  timeline  news   Mozilla   mobile


1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...