പുതുപുത്തന്‍
മെയില്‍ കമ്പോസ് സ്ക്രീനുമായി ജിമെയില്‍ . കൂടുതല്‍ വേഗതയാര്‍ന്നതും
സിമ്പിള്‍ ആക്കുന്നതിന്റെയും ഭാഗമായാണ് ജിമെയില്‍ തീര്‍ത്തും വിപ്ലവകരമായ
ഒരു മാറ്റവുമായി എത്തിയിരിക്കുന്നത്. പഴയ കമ്പോസ് സ്ക്രീനിനു പകരമായി
നമ്മള്‍ പുതിയ മെയില്‍ കമ്പോസ് ചെയ്യാന്‍ വേണ്ടി കമ്പോസ് എന്ന ബട്ടണ്‍
ക്ലിക്ക് ചെയ്യുമ്പോള്‍ ജിമെയില്‍ ചാറ്റ് പോലെ തന്നെ ഉള്ള എന്നാല്‍
അതിനെക്കാളും വലുതായ ഒരു സ്ക്രീന്‍ ചാറ്റ് സ്ക്രീന്‍ കാണിക്കുന്നതിന്
അടുത്ത് തന്നെ പൊന്തി വരും. ഈ വിപ്ലവകരമായ മാറ്റത്തോടെ നമ്മള്‍ ഒരു മെയില്‍
ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അത് ഡ്രാഫ്റ്റ് മോഡില്‍ ഇടാതെ ഏതൊരു മെയില്‍
വായിക്കുവാനും സെര്‍ച്ച് ചെയ്യാനോ അല്ലെങ്കില്‍ ജിമെയിലില്‍ വേറെന്തു
ജോലിയും ചെയ്യുവാനോ സാധിക്കും.
ഈ
പുതിയ ജിമെയില്‍ അപ്ഡേറ്റ് ഇന്നലെയാണ് വന്നത്. ചാറ്റ് പോലെയുള്ള കമ്പോസ്
സ്ക്രീന്‍ വന്നതോടെ ഇനി നമുക്ക് ഒരേ സമയം ചാറ്റ് സ്ക്രീന്‍ പോലെ എത്ര
പേര്‍ക്കും മെയില്‍ കമ്പോസ് ചെയ്യാവുന്നതാണ്. ഇതോടെ ജിമെയിലില്‍ നമ്മള്‍
കളയുന്ന കുറെ അധികം മിനുട്ടുകള്‍ നമുക്ക് തിരികെ കിട്ടിയിരിക്കുകയാണ്.
ടൈപ്പ് ചെയ്തു കൊണ്ടിരിക്കെ തന്നെ മുകളില്‍ പറഞ്ഞ പോലെ അത് ഡ്രാഫ്റ്റില്‍
ഇടാതെ മറ്റെന്തു ജോലിയും നമുക്ക് ചെയ്യാമല്ലോ.
ഇതൊക്കെ
കൂടാതെ മെയിലില്‍ ഇമേജ് ഇന്‍സേര്‍ട്ട് ചെയ്യുന്നതും കൂടുതല്‍
എളുപ്പമാക്കിയിരിക്കുകയാണ്. മറ്റൊരു അപ്ഡേറ്റ് ഉണ്ടായിരിക്കുന്നത് നമ്മള്‍
ആര്‍ക്കാണോ മെയില്‍ അയക്കുന്നത് അവരുടെ ഫോട്ടോ സഹിതം നമ്മള്‍ അവരുടെ
മെയില്‍ ഐഡി ഇന്‍സേര്‍ട്ട് ചെയ്യുമ്പോള്‍ കാണിക്കും എന്നതാണ്. ഇത് മെയില്‍
ഐഡികള്‍ തമ്മിലുണ്ടായെക്കാവുന്ന കണ്‍ഫ്യൂഷന്‍ തീര്‍ക്കുവാന്‍ നമ്മെ
സഹായിക്കും.
ഒരാള്‍ക്ക്
റിപ്ലൈ അയക്കുമ്പോഴും ചില മാറ്റങ്ങള്‍ നമുക്ക് കാണാം. റിപ്ലൈ സ്ക്രീനിന്റെ
ഉയരം ചെറുതാക്കി, നമ്മള്‍ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക്
ആയി വലുതാവുന്ന തരത്തില്‍ ആക്കിയിരിക്കുന്നു. ഇത് റിപ്ലൈ സ്ക്രീനും മെയിന്‍
മെയിലും തമ്മില്‍ ഉണ്ടാക്കുന്ന കണ്ഫ്യൂശന്‍ ഒഴിവാക്കി തരും.
ഇന്ന്
മുതല്‍ ലോകമൊട്ടുക്കുമുള്ള ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ
സൌകര്യങ്ങള്‍ ലഭിക്കും. അതിനായി വേഗം ജിമെയിലില്‍ ലോഗിന്‍ ചെയ്യൂ.
Read more: http://boolokam.com/ archives/71791#ixzz2AscQ4eB4
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..