Thursday, February 24, 2011

                              പ്രിയ സഹോദരിയോടും  കുടുംബത്തോടും  മാപ്പപേക്ഷയോടെ.......  
                                                 ഇനിയും  പ്രതികരിക്കാതെ വയ്യ


സ്വര്‍ണ  കല്യാണം  എന്നും പറഞ്ഞു  തൃശൂര്‍  നടന്ന  ഒരു  കല്യാണത്തിന്റെ  ഫോട്ടോയും വെച്ച് മെയില്‍ അയച്ചു കളിക്കുന്നവര്‍ ഒന്ന് ഓര്‍ക്കണം , അവരുടെ മകളുടെ കല്യാണം അവര്‍ എങ്ങനെയെങ്കിലും നടത്തട്ടെ . നാം  എന്തിനാ  അതില്‍ തലയിടുന്നത് . അവരുടെ കയ്യില്‍  അങ്ങനെ ഒരു കല്യാണം നടത്താനുള്ള സ്വത്ത്‌  ഉണ്ട് , അവര്‍ക്ക് അത് സാധിക്കും  എന്നത് കൊണ്ടാണ് അവര്‍ അങ്ങനെ ഒരു വിവാഹത്തിന് ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടാകുക എന്ന് നാം മനസിലാക്കണം . നമ്മള്‍ ഈ ചെയ്യുന്ന [ മെയില്‍ അയച്ച  നാണം കെടുത്തല്‍]  നല്ലതാണോ ?..
                    

               അവര്‍ക്ക് എത്രത്തോളം  മാനഹാനി  ഉണ്ടായിട്ടുണ്ടാകും .  വീട്ടുകാരും  കല്യാണ പെണ്ണും , നവ വരനും  എല്ലാം  നിങ്ങളുടെ ഈ   പ്രവര്‍ത്തികൊണ്ട്     ഇപ്പോള്‍  എത്രത്തോളം വിഷമിക്കുന്നുണ്ടാകും .
                     ഇനിയെങ്കിലും  നമ്മള്‍  മനസിലാകണം  ഒരു വ്യക്തിയെ  അല്ലെങ്കില്‍ ഒരു കുടുംബത്തെ  നാണം  കെടുത്തുന്ന , അവര്‍ക്ക്  മാനഹാനി  സംഭവിക്കുന്ന  ഇത്തരം മെയില്‍  നമ്മള്‍  മറ്റുള്ളവര്‍ക്ക്  അയക്കാതെയും , അല്ലെങ്കില്‍ create  ചെയ്യാതെയും ഇരിക്കുക , എന്തിന്റെ പേരിലായാലും  നമ്മുടെ കുടുംബത്തിനാണ്‌  ഇങ്ങനെ ഒരു ഗതി  വരുന്നത് എങ്കില്‍  നിങ്ങള്‍ക്ക് എത്രത്തോളം  വിഷമം ഉണ്ടാകും . ആ  ഒരു കാര്യം മാത്രം നാം  ചിന്തിച്ചാല്‍  ഇത്തരം  പ്രവര്‍ത്തിയില്‍  നിന്നും നാം എല്ലാവരും വിട്ടു നില്‍ക്കും  എന്നതില്‍ നിങ്ങള്‍ക്കാര്‍ക്കും തര്‍ക്കമില്ലല്ലോ ?
                     നാമെല്ലാവരും കൂടി   ഒരു പുതിയ ജീവിതത്തിലേക്ക്  കാലെടുത്തു വെച്ച  രണ്ടു  വ്യക്തികളെ   എത്രത്തോളം  വിഷമിപ്പിചിട്ടുണ്ടാകും  എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? അവര്‍ ഈ  മെയില്‍  കാണാതിരുന്നിട്ടുണ്ടാകില്ല  എന്ന്  നാം മനസിലാക്കണം .
                    പിന്നെ  ഇങ്ങനെ  ഒരു  വിവാഹം   നടത്തിയ  അവരിലും ഉണ്ട് തെറ്റ് . കാരണം  അനുദിനം  വര്‍ധിക്കുന്ന  സ്വര്‍ണ വിലയും  മറ്റു അവശ്യ സാദനങ്ങളുടെ  വിലക്കയറ്റവും  കൊണ്ട് പൊറുതി  മുട്ടിയ ഒരു സമൂഹത്തിനു  മുന്നില്‍  ഒരു ആര്‍ഭാട [ ആഭരണ ] കല്യാണം  നടത്തി   ആരുടെ കയ്യടി ആണ്  നിങ്ങള്‍ പ്രതീക്ഷിക്കുന്നത് . "ഞങ്ങളുടെ മകള്‍ക് ഞങ്ങള്‍  ഇഷ്ടമുള്ളത് കൊടുക്കും അത് ചോദിയ്ക്കാന്‍ നിങ്ങളാരാ " എന്നാ ഒരു ചോദ്യം ചിലപ്പോള്‍  ഉയര്‍ന്നു വരാം. നമ്മള്‍ ജീവിക്കുന്നത്  ഒരു സാമൂഹ്യ  ജീവി ആയിട്ടാണ് എന്ന് നിങ്ങള്‍ മനസിലാക്കണം .
                     ഇത്തിരി സ്വര്‍ണം ഒക്കെ  കൊടുത്ത് [ ഇത് പോലെ  ആളുകളെ കൊണ്ട് പറയിപ്പിക്കാത്ത  രീതിയില്‍] ബാക്കി  ഉള്ളത് കാശായോ  അതല്ല മറ്റുവല്ലതും  ആയോ  കൊടുക്കുകയാണെങ്കില്‍  ഇത്തരം  ഒരു നാണക്കേട്‌  ഉണ്ടാകില്ലായിരുന്നു .
                    ഇങ്ങനെ ഒക്കെ കൊടുക്കാന്‍  തങ്ങള്‍ക്കും കുടുംബത്തിനും സാധിക്കും എന്നുണ്ടെങ്കില്‍  നമ്മുടെ നാട്ടിലെ തന്നെ  ഒന്നോ രണ്ടോ  മൂന്നോ  പാവപ്പെട്ട  കുടുംബത്തിലെ  കെട്ടുപ്രായം കഴിഞ്ഞു നില്‍കുന്ന ഒരുപാട്  സഹോദരിമാര്‍ ഉണ്ട് , അവരില്‍ ആരെങ്കിലും  ഒരാളുടെ    വിവാഹം  ഒന്ന് നടത്തി കൊടുക്കുകയാണെങ്കില്‍   കുപ്രസിദ്ധിയേക്കാള്‍   പ്രസിദ്ധി ആണ്   താങ്കള്‍ക്കും  കുടുംബത്തിനും ഉണ്ടാകുമായിരുന്നത്.
                    ഇനി ഇതൊക്കെ പറയാന്‍ " താനാരാടോ " എന്ന്  ഉണ്ടെങ്കില്‍ ഞാന്‍ ആരുമല്ല , എന്നെ എനിക്ക് പറയാനുള്ളൂ , കാരണം  ഇതൊക്കെ ഉണ്ടാക്കിയത്  ഞാന്‍ അല്ലല്ലോ ? നിങ്ങള്‍ തന്നെ അല്ലെ ?
                     ഇനിയെങ്കിലും  ഇത്തരം വിവാഹങ്ങള്‍  നടത്തുന്നതിന് മുന്പ്  നമ്മുടെ സമൂഹത്തിനെ കൂടി  ഒന്ന് മനസിലാക്കണം . കാരണം അവരുടെ വായ  മൂടാന്‍  ഞാനോ  നിങ്ങളോ  വിചാരിച്ചാല്‍  നടക്കില്ല  എന്ന്  ഈ ഒറ്റ സംഭവം  കൊണ്ട് മനസിലായില്ലേ ?
                     ഇനി എന്റെ പ്രിയ കൂട്ടുകാരോട് പറയാനുള്ളത്  ഇനിയെങ്കിലും വ്യക്തി  ഹത്യ  നടത്തുന്ന  മെയിലുകള്‍  അയക്കാതെ ഇരിക്കുക ,നമുക്കാണ് ഇങ്ങനെ സംഭവിക്കുന്നത്   എന്ന് മാത്രം  ചിന്തിക്കുക.
=====================================================================
കമന്റ്സ്  അയക്കണം  ഓരോരുത്തരും  അവരവരുടെ  അഭിപ്രായങ്ങള്‍ 
=====================================================================               

8 comments:

 1. ഇനി ഇതൊക്കെ പറയാന്‍ " താനാരാടോ "

  ReplyDelete
 2. super macha super neeyanedo sharikkulla samoohya (JEEVI)

  ReplyDelete
 3. good dear ....i like you ............pls give your phone number ....pls sent to my gmail accound ....

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. Aliya Avarude Issathinanusarich avar cheythotte... Avar ethenkilum paavappetta kuttikalude kalyanaanam natathikoduthittilla ennu aliyanu ariyumo... ennal oru kaaryam manassilakkuka. (Koo amfusakum va ahleekum naara [vishuddha Qur'aan])

  ReplyDelete
 6. നാമെല്ലാവരും കൂടി ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച രണ്ടു വ്യക്തികളെ എത്രത്തോളം വിഷമിപ്പിചിട്ടുണ്ടാകും ..മനുഷ്യന് അസൂയ കുടിയാല്‍ ഇതുപോലെ മെയില്‍ അയച്ചു വിഷമം മാറ്റും.വൃത്തി കെട്ട ജന്തുക്കള്‍

  ReplyDelete
 7. ഇങ്ങനെ ഒക്കെ കൊടുക്കാന്‍ തങ്ങള്‍ക്കും കുടുംബത്തിനും സാധിക്കും എന്നുണ്ടെങ്കില്‍ നമ്മുടെ നാട്ടിലെ തന്നെ ഒന്നോ രണ്ടോ മൂന്നോ പാവപ്പെട്ട കുടുംബത്തിലെ കെട്ടുപ്രായം കഴിഞ്ഞു നില്‍കുന്ന ഒരുപാട് സഹോദരിമാര്‍ ഉണ്ട് , അവരില്‍ ആരെങ്കിലും ഒരാളുടെ വിവാഹം ഒന്ന് നടത്തി കൊടുക്കുകയാണെങ്കില്‍ കുപ്രസിദ്ധിയേക്കാള്‍ പ്രസിദ്ധി ആണ് താങ്കള്‍ക്കും കുടുംബത്തിനും ഉണ്ടാകുമായിരുന്നത്.

  ReplyDelete
 8. അവര്‍ക്ക് അതൊരു നാണക്കേട് ആയി തോനുമെന്നു എനിക്ക് തോനുന്നില്ല.കാരണം നാലാള്‍ അറിയാന്‍ വേണ്ടിയാണല്ലോ അവര്‍ ആര്‍ഭാടമായി നടത്തുന്നത്.എന്ത് തന്നെയായാലും സ്ത്രീ ധന സംബ്രിതായമൊക്കെ നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.( 20 വര്ഷം കഴിഞ്ഞാല്‍ എന്റെ മകളെയും കെട്ടിക്കാന്‍ ഉള്ളതാനെ...)

  ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...