Monday, February 7, 2011

10:04 PM
2
ശോ. ഈ  d drive  തുറക്കുന്നില്ലല്ലോ ? എവിടെ നിന്നെങ്കിലും  നിങ്ങള്‍  ഇങ്ങനെ ഒരു  നിശ്വാസം  കേട്ടിട്ടുണ്ടോ ?
ഇനി  അഥവാ  കേള്‍കുകയാണെങ്കില്‍  ഒന്ന്  ചോദിക്ക്  എന്താ  പ്രശ്നം  എന്നു , ചിലപ്പോള്‍  ഞാന്‍ താഴെ  വിവരിക്കാന്‍  പോകുന്ന   പ്രശ്നമോ  മറ്റോ  ആണെങ്കില്‍  അവനെ  നിങ്ങള്‍ക്ക് ഒന്ന് സഹായിക്കാമല്ലോ ..

ചിലപ്പോള്‍  ഒക്കെ  നാം  C, D,E drive  അല്ലെങ്കില്‍  pen drive   മുതലായവ തുറക്കുമ്പോള്‍ താഴെ  കാണിച്ച പോലെ ഉള്ള പ്രശ്നം നിങ്ങളെ അലട്ടിക്കാന്നും , അതിനുള്ള  ഒരു  പരിഹാരം  എങ്ങനെ  കണ്ടെത്തും എന്നു നോക്കാം നമുക്ക് ..


പെന്‍ ഡ്രൈവ് ,ഹാര്‍ഡ് ഡിസ്ക്കിലെ C, D,E തുടങ്ങിയ ഡ്രൈവുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ആയി ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ അത് നേരിട്ട് ഓപ്പണ്‍ ആകാതെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ open with വിന്‍ഡോ വരുന്നു.
 പെട്ടെന്ന്  കമ്പ്യുട്ടെരിനെ   ബാധിക്കുന്ന  autorun.inf   എന്ന   വൈറസിന്റെ ബാധയാണ്   ഇത് .
ഈ വൈറസിനെ കളയാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതി.

ആദ്യം   start — > run —> ഇല്‍  പോയി   cmd  കമാന്‍ഡ്  വഴി command prompt തുറക്കുക .
എന്നിട്ട് ഏത് ഡ്രൈവിനെ ആണോ മുകളില്‍  പറഞ്ഞ  വൈറസ്‌  ബാധിച്ചത് അതിലേക്ക്‌ കയറുക ,( D ഡ്രൈവിനെ ആണെങ്കില്‍ D: എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക .)
അതിനു ശേഷം താഴെ പറയും പ്രകാരം ഓരോന്നായി   ടൈപ്പ് ചെയ്തു Enter അമര്‍ത്തുക
 

D:\> attrib -r -s -h -a autorun.inf
D:\> del autorun.inf
 

ഇത് പോലെ പെന്‍ ഡ്രൈവ് അടക്കം (മറ്റു ഡ്രൈവുകളും ) ഡ്രൈവ് ലെറ്റര്‍ അടിച്ചു ഇതേ കമാന്‍ഡ് enter ചെയ്യുക . കമ്പ്യൂട്ടര്‍ restart ചെയ്താല്‍  സാധാരണ പോലെ വര്‍ക്ക്‌ ചെയ്യുന്നതാണ്  .
 പെന്‍ ഡ്രൈവില്‍  ആണ്  ഈ  പ്രശ്നം കാണിച്ചത് എങ്കില്‍  മുകളില്‍ കാണിച്ച  കമാന്‍ഡ്  അടിച്ചു  സിസ്റ്റം  restart   ചെയ്തതിനു ശേഷം  പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട്  ചെയ്യുക ...
 =====================================================================
 =====================================================================

2 comments:

  1. ഈ ബ്ലോഗിൽ ഞാൻ ആദ്യമായാ ഒരു കാര്യം ആദ്യമെ പറയട്ടെ ഇയാളു തരികിടയാണെന്ന് ഇപ്പോ ഞാൻ ഉറപ്പിച്ചു .കാരണം വേറൊന്നുമല്ല ആ മേലെ കൂടി വായു ഗുളിക വാങ്ങാൻ ഓടുന്ന പോലെ ഒരു സാധനം ഓടുന്നില്ലെ അതു വായിക്കാൻ ഞാൻ കുരെ ശ്രമിച്ചു വായിക്കാൻ കഴിഞ്ഞില്ല അപ്പൊ തോന്നിയ ദേഷയ്ം കൊണ്ടി അറിയാതെ പറഞ്ഞു പോയി തരികിട തന്നെ എന്നു പോസ്റ്റുകൾ എല്ലാം വായിച്ചു കയ്യിലിരിപ്പു റൊംബ പിടിച്ചു ആൾക്കാർക്കിട്ടു പാരപണിയുന്നതും എല്ലാം കൊള്ളാം ഇനി ഇവിടെ സ്ഥിഅരം കയറിയിറങ്ങാൻ തീരുമാനിച്ചു എന്തെങ്കിലും ഉപദേശം തരാനുണ്ടോ..

    ReplyDelete
  2. ഹഹഹ ഇഷ്ടപ്പെട്ടു , വായു ഗുളിക വാങ്ങാന്‍ പോകുന്നതില്‍ കാര്യമായി ഒന്നും ഇല്ല , ഡെയിലി പോസ്റ്റുകള്‍ ആണ് മുകളിലൂടെ പോകുന്നത്.
    എന്തായാലും ഉമ്മു അമ്മാന്റെ വിലപ്പെട്ട അഭിപ്രായത്തിനും തുടര്‍ന്നും ഉള്ള സഹകരണത്തിനും നന്ദിയും കടപ്പാടും അറീക്കട്ടെ...

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...