കോഴിക്കോട്: പ്രമുഖ മലയാള ഹാസ്യ നടന്‍ മച്ചാന്‍ വര്‍ഗീസ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മീശമാധവന്‍, ഹിറ്റ്‌ലര്‍, തെങ്കാശിപ്പട്ടണം, തിളക്കം, ഫ്രണ്ട്‌സ്, പഞ്ചാബി ഹൗസ്, സി.ഐ.ഡി മൂസ, തിളക്കം, തൊമ്മനും മക്കളും, ജലോല്‍സവം, മാന്നാര്‍ മത്തായി സ്്പീക്കിങ്, മായപ്പൊന്‍മാന്‍....തുടങ്ങി അമ്പതിലധികം ചിത്രങ്ങളില്‍ ഹാസ്യത്തിന്റെ
വ്യത്യസ്ത മേഖലയിലൂടെ കടന്നുപോയിട്ടുണ്ട് മല
യാളികളുടെ പ്രിയതാരമായ മച്ചാന്‍ വര്‍ഗീസ്. വിവിധ അസുഖങ്ങളെ തുടര്‍ന്ന് നാല് ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൈകീട്ട് 4.30 ഓടെയായിരുന്നു അന്ത്യം.
വ്യത്യസ്ത മേഖലയിലൂടെ കടന്നുപോയിട്ടുണ്ട് മല
യാളികളുടെ പ്രിയതാരമായ മച്ചാന്‍ വര്‍ഗീസ്. വിവിധ അസുഖങ്ങളെ തുടര്‍ന്ന് നാല് ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൈകീട്ട് 4.30 ഓടെയായിരുന്നു അന്ത്യം.
മിക്രിയിലുടെ സിനിയയിലെത്തിയ താരമാണ് മച്ചാന്‍ വര്‍ഗീസ്.
സിനിമയെന്ന മാസ്മരികലോകത്ത് എത്തിപ്പെട്ടതിനു പിന്നില്‍ താരങ്ങള്‍ക്ക് പറയാനുള്ള കഥകള്‍ വലുതാണ്. എന്നാല്‍ വളര്‍ത്തുനായയുടെ കനിവുമൂലം വെള്ളിത്തിരയില്‍ ഭാഗ്യം തെളിഞ്ഞ താരമാണത്രെ മച്ചാന്‍ വര്‍ഗീസ്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ മച്ചാന്‍ പറയുന്നുണ്ട്.
'കാബൂളിവാലയിലേക്ക് വിളി വന്നപ്പോള്‍ വളര്‍ത്തുനായ പിംഗിയുമായി മച്ചാന്‍ സെറ്റിലെത്തിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. പിന്നീടാണറിഞ്ഞത് തന്നെയല്ല, മറിച്ച് തന്റെ പട്ടിയെയാണ് അവര്‍ക്കാവശ്യമെന്ന്. വിഷമത്തോടെ മച്ചാന്‍ സംവിധായകരോട് പ്രതികരിച്ചപ്പോള്‍ സ്‌നേഹപൂര്‍വം മച്ചാനായി ഒരു വേഷം സിദ്ദിഖ് ലാല്‍ എഴുതി ചേര്‍ക്കുകയായിരുന്നു. മുന്‍പ് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നുവെങ്കിലും പ്രതിഫലം ലഭിക്കുന്ന മച്ചാന്റെ ആദ്യചിത്രം കാബൂളിവാലയാണ്. സ്‌റ്റേജ് ഷോകളിലും, ടി.വി.പ്രോഗ്രാമുകളിലും പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മച്ചാന് സംഗീതത്തിലും കമ്പമുണ്ടായിരുന്നു. മകന്‍ റോബിച്ചന്‍ സൗണ്ട് എന്‍ജിനീയറാണ്.
എറണാകുളം എളമക്കര സ്വദേശിയായ മച്ചാന്റെ ഭാര്യ: എല്‍സി. മക്കള്‍: റോബിച്ചന്‍, റിന്‍സു
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..
Click to see the code!
To insert emoticon you must added at least one space before the code.