Sunday, February 6, 2011

12:14 AM
Steps Away 

ആകാശ താഴ്‌വരയില്‍ നിന്നും കടലിന്റെ ആഴത്തിലേക്ക് ഊളിയിടാന്‍ വെമ്പുന്ന അസ്തമയ സൂര്യനെ സാക്ഷിയാക്കി   അയാള്‍ ഇരുന്നു .അപ്പോള്‍ തിരകല്‍ക്കപ്പുരതിരുന്നു തന്റെ പൊന്നോമന തന്നെ മാടി വിളിക്കുന്നുണ്ടോ എന്ന്  അയാള്‍ക് തോന്നി  . ഓര്‍മയുടെ വേലിയെറ്റത്തില്‍ കടലിന്റെ ഇരമ്പലോ   കാറ്റിന്റെ സീല്കരമോ ഒന്നും എന്നെ  അലോസരപ്പെടുത്തിയില്ല . മനസ്സില്‍ തന്റെ പോന്നോമാനയുടെ ചിരിക്കുന്ന മുഖം മാത്രം,   മനസിന്റെ ഉള്ളില്‍ ഒരായിരം ഓര്‍മ്മകള്‍ മിന്നിമറയുമ്പോള്‍ അയാള്‍ പരിസരം പോലും മറന്നു.


അങ്ങകലെ  നിന്നും  ഒരു  പൊട്ടു  പോലെ  എന്തോ  കാണുന്നതായി  അയാള്‍ക്   തോന്നി ,   അടുത്തേക്ക്  വരും  തോറും  അത്  ഒരു  കപ്പല്‍  ആണ്  എന്ന്  മനസിലായി  ,  " അവര്‍ വന്നെ " എന്നും പറഞ്ഞു  അയാള്‍  കടലിലേക്ക് എടുത്തു ചാടി .  ആരോകെയോ ചേര്‍ന്ന് ബോധ രഹിതനായ അയാളെ  കടലില്‍ നിന്നും  രക്ഷപ്പെടുത്തി  മണല്‍ തിട്ടയില്‍ കിടത്തി . അപ്പോള്‍ ആരോ  വിളിച്ചു  പറഞ്ഞത്  പോലെ   ഹോസ്പിറ്റലില്‍ നിന്നും അറ്റെന്ടെര്‍മാര്‍ വാനുമായി അവിടെ എത്തി .  അവര്‍  അയാളെ   സ്ട്രക്ച്ചരില്‍  കിടത്തി  ഹോസ്പിറ്റലില്‍  എത്തിച്ചു . "ഡോക്ടര്‍  പറഞ്ഞത്  ശരിയായിരുന്നു , അയാള്‍ ആ കടപ്പുറത് തന്നെ ഉണ്ടായിരുന്നു " അറ്റെന്റെര്‍  രാമേട്ടന്‍  ഡോക്ടരോടായി പറഞ്ഞു .

എനിക്കറിയാം    അയാള്‍ അവിടെ തന്നെ പോകുകയുള്ളൂ    എന്ന്   , മകളെയും     തേടി  കടപ്പുറത്ത്  അലഞ്ഞു  തിരിയുമ്പോള്‍  ആണ്   ബന്തുക്കള്‍   അയാളെ   ഇവിടെ   എത്തിച്ചത്  . ഇത്  ഇപ്പോള്‍   മുന്നോ   നാലോ   തവണ   അയാള്‍  ഇവിടെ   നിന്നും    കാണാതെ  ആയപ്പോള്‍  എല്ലാം    അയാള്‍ ആ കടപ്പുറത്ത് തന്നെ ആയിരുന്നു . ഡോക്ടര്‍  അയാളെ  ഷോക്ക്   റൂമിലേക്ക്  കൊണ്ട് പോകാന്‍  നിര്‍ദേശിച്ചു ,
"ശരിക്കും  അയാള്‍ക്ക്   എന്താ   പറ്റിയത് "?   . ഡോക്ടര്‍ അലീന   ചോദിച്ചു ..
 അയാള്‍  ഇവിടെ വരുമ്പോള്‍  ബന്തുക്കള്‍  പറഞ്ഞത്  മാത്രമേ  എനിക്കറിയു ....പിന്നെ  ഇടക്കിടക്ക്  അയാള്‍ പിച്ചും പേയും  പറയുന്നതില്‍  നിന്നും എനിക്ക് മനസിലായത്  ,  ഭാര്യയോടും  മകളോടും ഒത്തു    സന്തോഷത്തോടെ  ജീവിക്കുന്ന  കാലം .
അന്നയാള്‍  ഗള്‍ഫില്‍  നിന്നും എത്തിയിട്ട്  ആഴ്ചകള്‍  ആയിട്ടുള്ളൂ .

മകള്‍  L  K  G  യില്‍  പഠിച്ചു കൊണ്ടിരിക്കുകയാണ് . ,ഒരു ദിവസം ക്ലാസ്സ്‌ കയിഞ്ഞു വന്നപ്പോള്‍ മുതല്‍ കടല്‍ കാണണം എന്നും പറഞ്ഞു വാശിയിലാണ് അവള്‍ ......ഒന്ന് രണ്ടു ദിവസം ഞാന്‍ ഒഴിവുകള്‍   പറഞ്ഞു നിന്നു .. ദിവസവും ..കടല്‍ കാണണം കടല്‍ കാണണം എന്ന  അവളുടെ വാശിക്ക്  മുന്നില്‍ ഒടുവില്‍ ഞാന്‍ അടിയറവു പറഞ്ഞു , നാളെ ഞായറായ്ച്ച ആണല്ലോ അപ്പോള്‍ സ്കൂളും  ഉണ്ടാകില്ല , "നമുക്ക് ഒന്നിച്ച പോകണം" എന്ന് എന്റെ പ്രിയതമയും പറഞ്ഞു ,ശരിയാ അവളെയും കൂട്ടണം എന്ന്  ഞാന്‍ മനസ്സില്‍ കരുതി .അവള്‍ എന്റെത് ആയതിനു ശേഷം അവളെ ഇത് വരെ എങ്ങോട്ടും കൊണ്ടുപോയിട്ടില്ല ..കാരണം എനിക്ക് അതിനു സമയം കിട്ടാറില്ല .ഈരണ്ടു കൊല്ലം കൂടുമ്പോള്‍ വീട്ടില്‍ വന്നു പോകുന്ന ഒരു വിരുന്നുകാരന്‍ മാത്രമായിരുന്നു ഞാന്‍ ,രണ്ടു കൊല്ലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ കയ്യില്‍ ഉള്ളത് എന്നി ചുട്ട അപ്പം പോലെ കുറച്ച ദിവസങ്ങള്‍ .അത് കുടുംബവീട്ടിലോക്കെ ഒന്ന് പോയി വരുമ്പോള്‍ തന്നെ തീര്‍ന്നിട്ടുണ്ടാകും. ഇനി അഥവാ പോകണ്ട എന്ന് കരുതിയാലോ "അവന്‍ ഗള്‍ഫുകാരന്‍ ആയപ്പോള്‍ ഞങ്ങളെ ഒക്കെ മറന്നു " എന്നാ പരാതിയും.

 വൈകിട്ട്  5   മണി ആയി കാണും  ഞാനും  ഭാര്യയും മകളും കൂടി കടപ്പുറത്ത് എത്തിയപ്പോള്‍ . തിരകള്‍ കണ്ടപ്പോള്‍ മകള്‍ എന്റെ   മുഖത്ത്  നോക്കി   പുഞ്ചിരിച്ചു  , അത് കണ്ടപ്പോള്‍ എനിക്ക്  അതിയായ സന്തോഷം അനുഭവപ്പെട്ടു .  അവള്‍ തിരകല്കൊപ്പം ഓടിയും ചാടിയും കളിക്കുന്നതും നോക്കി ഞാനും ഭാര്യയും മണല്‍ തിട്ടയില്‍ ഇരുന്നു , മണല്‍ കൊണ്ട് ഒരു കൂടാരം ഉണ്ടാക്കുന്ന പണിയില്‍ ഏര്‍പെട്ടു.. എന്നെ സഹായിച്ചു   ഭാര്യയും .

മണല്‍ കൂടാരം  ഉണ്ടാകുന്ന  തിരക്കില്‍  മകളുടെ കാര്യം ഒരു നിമിഷത്തേക്ക് ഞാനും ഭാര്യയും മറന്നു .  "ഉപ്പാ" എന്നുള്ള വിളി കേട്ട് ഞാനും ഭാര്യയും തിരിഞ്ഞു നോക്കി .ഒരു നിമിഷം ഞങ്ങള്‍ ചലനമറ്റു നിന്നു .  ഒരു വലിയ തിര മോളെയും കൊണ്ട്  പോകുന്നു .പരിസര ബോധം  വന്ന ഞാന്‍  കടലിലേക്ക്  എടുത്തു ചാടി , നീന്തി  മകളുടെ  അടുത്ത്  എത്തും   മുന്പേ  അവളെയും കൊണ്ട് കടലമ്മ  അഗാതതയിലേക്ക്  ഊളിയിട്ടിരുന്നു . ബോധം  തെളിഞ്ഞപ്പോള്‍  ഞാന്‍  ആശുപത്രിയില്‍  ആണ് . മകള്‍ എവിടെ എന്ന് ചോദിച്ചിട്ട്  ആരും ഒന്നും  മിണ്ടുന്നില്ല .

പിറ്റേന്ന്  ചലനമറ്റ  മോളുടെ  ദേഹം  കൊണ്ട്  പള്ളിയിലേക്ക്    പോകുമ്പോള്‍  എനിക്ക്  ഒന്ന്  കരയാന്‍ പോലും  കയിയുന്നില്ലയിരുന്നു.

രണ്ടു മാസത്തെ  ലീവ്  കയിഞ്ഞു   ഞാന്‍  തിരിച്ച പോകുന്നില്ല,   എന്ന് പറഞ്ഞപ്പോള്‍  എല്ലാവരും കൂടി എന്നെ നിര്‍ബന്തിച്ചു   പറഞ്ഞയച്ചു .

പിന്നെ  അയാളെ  അവിടെ നിന്നും കൂട്ടുകാരൊക്കെ  കൂടി  നാട്ടിലേക്   കയറ്റി വിടുമ്പോള്‍ അയാളില്‍  നിന്നും  മനസ്സ്  മുഴുവന്‍  നഷ്ടപ്പെട്ടിരുന്നു . ഉറക്കമില്ലാത്ത  രാത്രികളില്‍  അയാള്‍ മകളെയും  തേടി  കടപ്പുറത്ത്  അലഞ്ഞു ,  അങ്ങനെയാണ്    വീട്ടുകാര്‍   ഇവിടെ   കൊണ്ട് വന്നത് . 

കഥ  മുഴുവന്‍ കേട്ട  ഡോക്ടര്‍ അലീന  ഒന്ന് നെടുവീര്‍പിട്ടു . കഷ്ടം........
ഡോക്ടര്‍ അലീന  അയാളെ കാണാന്‍ സെല്ലില്‍  പോയി . ഡോക്ടറെ  കണ്ടതും  " ഡോക്ടര്‍  എന്റെ മോള്‍  അവിടെ വന്നിട്ടുണ്ട്  , ഞാന്‍  അവളെ വിളിക്കാന്‍ പോയതാണ് ,അവള്‍  കടലമ്മയുടെ  കൊട്ടാരത്തിലേക്ക്  പോയതാ . അവള്‍  തിരിച്ച വരുമ്പോള്‍  കൊണ്ട്   വരാന്‍    ഞാനല്ലാതെ വേറെ  ആരാ ഉള്ളത്   , അപ്പോള്‍  ഇവരെല്ലാം കൂടി  എന്നെ ഇങ്ങോട്ട് കൊണ്ട്   വന്നിരിക്കുന്നു , അവള്‍ അവിടെ ഒറ്റക്കാണ് , എന്നെ തുറന്നു വിടാന്‍ പറയു ഞാന്‍  മോളെ കൂട്ടി  കൊണ്ട് വരട്ടെ, അയാള്‍  പുലമ്പിക്കൊണ്ട്   അലീനയോടു   കെഞ്ചി ..
 "അവളെ കൊണ്ട് വരാന്‍  ഇവിടെ നിന്നും ആള്‍  പോയിട്ടുണ്ട് , ഇപ്പോള്‍  ഇവിടെ തന്നെ  ഇരുന്നോള് ട്ടോ " എന്നും പറഞ്ഞു ഡോക്ടര്‍ പോയി .
അയാള്‍  നിരാശനായി  സെല്ലിന്റെ  അഴികളില്‍  പിടിച്ച പുറത്തേക്ക്  തന്നെ നോക്കി നിന്നു ....
ദിവസങ്ങള്‍ക് ശേഷം അയാളെ വീണ്ടും കാണാതായി ..
ഹോസ്പിറ്റലില്‍ നിന്ന് കടന്നു കളഞ്ഞ   ശേഷം കടല്‍ തീരത്ത്   വന്നു.
 അയാള്‍ക്  തന്റെ   കണ്ണുകളെ വിശ്വസിക്കാന്‍  കയിഞ്ഞില്ല , കടപ്പുറത്ത് തിരകല്കൊപ്പം   ഓടിയും ചാടിയും തന്റെ മകള്‍ കളിക്കുന്നു , അയാള്‍  അവളെ  ഓടിച്ചെന്നു വാരിപ്പുണര്‍ന്നു , "മോളെ  നീ ഇത് വരെ എവിടെയായിരുന്നു , ഉപ്പ എന്നും  ഇവിടെ  വന്നിരുന്നല്ലോ " 
മകളുടെ  അറിയാത്ത പോലെ ഉള്ള നോട്ടം കണ്ടു അയാള്‍ അവളെയും എടുത്ത്    മണല്‍ തിട്ടയിലൂടെ ഓടി ,   പേടിച്ചരണ്ട   കുട്ടി നിലവിളിച്ചു കൊണ്ടിരുന്നു , 
കുട്ടിയുടെ  കരച്ചില്‍ കേട്ട്  ആളുകളും  കുട്ടിയുടെ രക്ഷിതാക്കളും ചേര്‍ന്ന് അയാളില്‍   നിന്നും കുട്ടിയെ രക്ഷിച്ചു  , എല്ലാവരും കൂടി  ബ്രന്തനെന്നു  വിളിച്ചു  അയാളെ  മര്‍ദിച്ചു  അവശനാക്കി  മണല്‍ തിട്ടയില്‍ തള്ളി....
നേരം   ഇരുട്ടിയിട്ടും  അയാള്‍ ആ മണല്‍ തിട്ടയില്‍ തന്നെ കിടന്നു ....
തിരകള്‍ക്കപ്പുറം  കണ്ണും  നട്ട്.............
===========================================================================
===========================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...