Sunday, December 16, 2012

11:26 PM
3
നമ്മള്‍ എല്ലാവരും സാധാരണയായി ഗൂഗിള്‍ ടാക്ക് ഉപയോഗിക്കുന്നവരാണു,ചിലപ്പോള്‍ അതില്‍ നമ്മുടെ സുഹൃത്തുക്കളുമായി പിണങ്ങാറുമുണ്ട്..സൌഹൃദമുള്ളയിടത്തല്ലേ പിണങ്ങാന്‍ പറ്റു ? ആ ഒരു സൌന്ദര്യ പിണക്കത്തിനു ചിലപ്പോള്‍ നമ്മള്‍ നമ്മുടെ സുഹൃത്തിനേയും അവന്‍/അവള്‍ നമ്മളേയും ഗൂഗിള്‍ ടാല്‍ക്കില്‍ ബ്ലോക്ക് ചെയ്തേക്കാം..അപ്പോള്‍ മുതല്‍ ആ ഐ ഡി ഓഫ് ലൈന്‍ എന്നേ കാണിക്കു..നമ്മള്‍ വിചാരിക്കും അവന്‍/അവള്‍ നമ്മളോടുള്ള ദേഷ്യം  കൊണ്ട്  കമ്പ്യൂട്ടര്‍  ഓഫ്‌ ആക്കി പോയി എന്ന് ...അവരവിടെ തന്നെ  ഉണ്ടോ  എന്ന് നമുക്കൊന്ന് അറിയണമല്ലോ ..ഇതാ ഒരു തരികിട ...

ആദ്യം ഇവിടെ ക്ലിക് ചെയ്തു ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്ത ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക,


എന്നിട്ട് അത് ഓപ്പണ്‍ ആക്കി ആഡ് എന്നതില്‍ ക്ലികി ഗൂഗിള്‍ ഐ ഡി യും പാസ്സ് വേഡും നല്‍കുക, പേടിക്കേണ്ട ഇതില്‍ ഗൂഗിള്‍ ഐ ഡി കൊടുത്താല്‍ ആരും അടിച്ചു മാറ്റില്ല,ഇതില്‍ നമുക്കു ധാരാളം അക്കൌണ്ടുകള്‍ ആഡ് ചെയ്യുകയും അതില്‍ ഉള്ള ഫ്രണ്ട്സുമായി ഇതിലൂടെ ചാറ്റ് നടത്താനുമാവും..( ഉദാ : ഫേസ് ബുക്ക് ),



ഇത് പോലെ നമുക്ക് ആവശ്യമുള്ള   നമ്മുടെ എല്ലാ അക്കൗണ്ട്‌കളും ആഡ്  ചെയ്യാം ..


ശേഷം buddies എന്നതില്‍ show എടുത്ത് അതില്‍ offline buddies എടുക്കുക ..


ഇപ്പോള്‍ നമ്മുടെ offline ഫ്രണ്ട് നെ കൂടി  കാണിക്കും ..
അതില്‍ offline ആയ ഒരു കൂട്ടുകാരന്റെ നെയിമില്‍  right ബട്ടന്‍ പ്രസ്‌ ചെയ്തു get  info പ്രസ്‌ ചെയ്യുക ..


താഴെ കാണിച്ച പോലെ സ്റ്റാറ്റസ്:offline എന്ന് മാത്രം ആണെങ്കില്‍ അവന്‍ നമ്മളെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു ..


അതല്ല  ഇത് പോലെ  പേരും ചിത്രവും അടക്കം offline  ആണെങ്കില്‍ അവന്‍ ഇപ്പോള്‍ offline  തന്നെ ആണ് .   നമ്മെ ബ്ലോക്ക്‌ ചെയ്തിട്ടില്ല  എന്നും മനസ്സിലാക്കാം ..


ഇനി നമുക്ക് അടി തുടങ്ങാം ...നമ്മെ ബ്ലോക്ക്‌ ചെയ്തിട്ടുണ്ടെങ്കില്‍ ...
ഇത് ഇഷ്ടമായോ ..എങ്കില്‍  അഭിപ്രായം കമന്റ്സ് ചെയ്യുമല്ലോ  അല്ലെ ? ..


3 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...