Saturday, December 22, 2012

10:01 PM
മാറ്റം നല്ലതിനാണ്, അതാണ്‌ ഫേസ്ബുക്കിന്റെ നയവും വിജയ രഹസ്യവും. എന്നാല്‍ മാറ്റം ചിലപ്പോള്‍ പാരയും ആവാറുണ്ട്. അതിലൊന്നാണ് ഫേസ്ബുക്ക് ടൈംലൈന്‍ ഡിസൈന്‍ ചേഞ്ച്. വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു സാധാരണ പ്രൊഫൈലില്‍ നിനും ടൈംലൈനിലേക്കുള്ള മാറ്റം. എന്നാല്‍ അതില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള തീവ്ര ശ്രമത്തില്‍ ആണിപ്പോള്‍ ഫേസ്ബുക്ക്. അതിന്റെ ഭാഗമായി തന്നെ ഈ വാര്‍ത്ത‍യെയും നമുക്ക് കാണാം. വാര്‍ത്ത‍ ഇതാണ്, ടൈംലൈനില്‍ പുത്തന്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നതായി സൂചന. ചില പ്രധാന മാറ്റങ്ങളുമായി പുതിയ ടൈംലൈന്‍ ഡിസൈന്‍ ഇപ്പോള്‍ തന്നെ ഏതാനും ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് കിട്ടി തുടങ്ങി എന്നാണ് വാര്‍ത്തകള്‍ . ഫേസ്ബുക്ക് ഉദ്ധരിച്ച് ചില ടെക്നോളജി ബ്ലോഗുകള്‍ ആണ് ഈ വാര്‍ത്ത‍ പുറത്തു വിട്ടത്.

എന്നാല്‍ പുതിയ മാറ്റങ്ങള്‍ കാണുമ്പോള്‍ ഇതൊരു തിരിച്ചു പോക്കണോ എന്നാ സംശയം തോന്നുക സ്വാഭാവികം. കാരണം പഴയ ടാബിംഗ് സിസ്റ്റത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് ഈ നീക്കത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ഫ്രെണ്ട്സിനും ഫോട്ടോസിനും ഒക്കെ ഉണ്ടായിരുന്ന നമ്മുടെ കവര്‍ ചിത്രത്തിന് താഴെ കാണിച്ചിരുന്ന തംബ്‌നെയില്‍ ഇമേജുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. പകരം കടന്നു വന്നത് ടാബുകള്‍ ആണ്. ചിത്രത്തില്‍ കാണാം മാറ്റം. മാപ് പ്രൊഫൈല്‍ ഹോം പേജില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. പകരം ടാബുകള്‍ അവസാനത്തേതായ മോര്‍ എന്ന ഓപ്ഷനില്‍ പോയാലാണ് ഇനി മാപ്സ് ദൃശ്യമാവുക.


നമ്മുടെ പ്രൊഫൈല്‍ ഇമേജിന് താഴെ കാണിച്ചിരുന്ന About എന്ന ഓപ്ഷനും ടാബുകളില്‍ രണ്ടാമതായി എത്തിയിരിക്കുന്നു. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടും. About പേജില്‍ താഴേക്ക്‌ സ്ക്രോള്‍ ചെയ്താല്‍ നിങ്ങളുടെ മൊത്തം ഫ്രെണ്ട്സിന്റെ ലിസ്റ്റ് കിട്ടും. താഴേക്ക്‌ ഒന്ന് കൂടി സ്ക്രോള്‍ ചെയ്താല്‍ നിങ്ങളുടെ മൊത്തം ഫോട്ടോകളും ലഭിക്കും. ഇങ്ങനെ സ്ക്രോള്‍ ചെയ്യുന്നതിന് പകരമായി മുകളില്‍ അതാത് ടാബുകളില്‍ ക്ലിക്ക് ചെയ്താലും മതി.

മുന്‍പ്‌ പറഞ്ഞ പോലെ തന്നെ സബ്സ്ക്രൈബര്‍ എന്ന പേര് മാറ്റി പകരം ട്വിറ്റര്‍ മോഡല്‍ ഫോളോവേഴ്സ് എന്നാക്കിയിട്ടുണ്ട്. നിങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം ആയിരത്തിന്റെ മടങ്ങുകള്‍ ആയിരുന്നാലും അത് 1k എന്നോ 2k എന്നോ കാണിക്കില്ല, പകരം ആ നമ്പറുകള്‍ തന്നെയാണ് കാണിക്കുക.

ഫേസ്ബുക്കിനെ കൂടുതല്‍ ലളിത വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ എന്ന് കരുതാം. നവംബര്‍ മുതല്‍ തന്നെ മറ്റൊരു മാറ്റം കൂടി ഫേസ്ബുക്ക് ടെസ്റ്റ്‌ ചെയ്യുകയാണ്.നിങ്ങളുടെ പോസ്റ്റുകള്‍ എല്ലാം ഇടതു ഭാഗത്ത് മാത്രം ഡിസ്പ്ലേ ചെയ്യുക എന്നതാണ് ആ മാറ്റം. ആ മാറ്റവും ഇപ്പോള്‍ കുറഞ്ഞ ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ.

നിങ്ങളുടെ പ്രൊഫൈലില്‍ ഈ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയോ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ഈ മാറ്റങ്ങള്‍ ടെസ്റ്റ്‌ ചെയ്യാന്‍ ഫേസ്ബുക്ക് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് വേണം അതില്‍ നിന്നും മനസ്സിലാക്കുവാന്‍

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...