Saturday, December 22, 2012

10:13 PM

ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ആണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ്‌, ഓണ്‍ലൈന്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് വരെ എല്ലാം ഇന്റര്‍നെറ്റ് വഴി ആണ് ഇപ്പോള്‍ നടക്കുന്നത്. ഇങ്ങിനെ നമ്മള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകള്‍ എത്രത്തോളം സുരക്ഷിതമാണ് ? നമ്മുടെ പാസ് വേര്‍ഡുകളും അക്കൌണ്ട് വിവരങ്ങളും എല്ലാം ചോര്‍ത്തി എടുക്കാന്‍ പല വഴികള്‍ ആണുള്ളത്.

നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചില മുന്‍ കരുതലുകള്‍ എടുത്താല്‍ ഒരു പരിധി വരെ നമുക്ക് ഇത് തടയാനാവും. നമുക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാം.
Google Chrome ഉപയോഗിക്കുന്നവര്‍ chrome ഒപ്പെന്‍ ചെയ്ത സേഷം മുകളില്‍ അഡ്രെസ്സ് ബാറിന്‍റെ വലതു വശത്തായി കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്ന് New incognito Window (Shift + Ctrl + N) എന്നത് സെലെക്റ്റ്‌ ചെയ്യുക. പുതിയ ഒരു ബ്രൌസര്‍ ഓപ്പണ്‍ ആയി വരും.




ഇതിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇതില്‍ ഹിസ്റ്ററി കുകീസ് ഒന്നും സേവ് ആകില്ല എന്നതാണ്.
ഇത് പോല തന്നെ മറ്റു ബ്രൌസറുകളിലും ഈ സൗകര്യം ഉണ്ട് .

Mozilla യില്‍ Tools മെനുവില്‍ Start Private Browsing എന്നത് ക്ലിക്ക് ചെയ്യാം. Chrome പോലെ അല്ല Mozilla യില്‍ നിലവിലുള്ള ടാബില്‍ തന്നെ നമുക്ക്  Private Browsing നടത്താം.



ഇനി Internet Explorer ഇതില്‍ മെനുവില്‍ Safety, Start Private Browsing എന്നത് ക്ലിക്ക് ചെയ്യുക പുതിയ ബ്രൌസര്‍ ഓപ്പെന്‍ ആയി വരും .
 


നമ്മള്‍ ഇത്രയൊക്കെ ശ്രദ്ധിച്ചാലും പിന്നെയും വലിയൊരു പ്രശ്നം കിടക്കുന്നു.
ചില സോഫ്റ്റ്‌ വെയറുകള്‍ ഉണ്ട്. നമ്മള്‍ കീ ബോര്‍ഡില്‍ ടൈപ് ചെയ്യുന്നത് എന്തും അത് പോലെ പകര്‍ത്തി എടുക്കും. അത് തടയാനുള്ള  പോം വഴി On Screen Keyboard ആണ്.

run എടുത്ത് അതില്‍ OSK എന്നടിച്ചാല്‍  On Screen Keyboard ഓപ്പണ്‍  ആയി വരും.

 

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...