ഫേസ്ബുക്കിലെ നിലവിലുള്ള നിയമങ്ങള്‍ മാറ്റെണോ എന്ന് സംബന്ധിച്ച
വോട്ടെടുപ്പിനൊടുവില്‍ ഫേസ്ബുക്കിന്റെ പരിഷ്‌ക്കരിച്ച പുതിയ നിയമങ്ങള്‍
ബുധനാഴ്ച രാവിലെ നിലവില്‍ വന്നത് നാമെല്ലാം അറിഞ്ഞു കാണുമല്ലോ. 6
ലക്ഷത്തിനെതിരെ 300 മില്യണ്‍ ആളുകള്‍ പരിഷ്‌കാരത്തെ അനുകൂലിച്ചു വോട്ട്
ചെയ്തതിന് ഒടുവിലാണ് പുതിയ നിയമങ്ങളുമായി ഫേസ്ബുക്ക് രംഗത്ത്
വന്നിരിക്കുന്നത്. അവ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം.
ഒട്ടേറെ
ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന സെറ്റിംഗ്‌സ് ആയിരുന്നു മുന്‍പ്
ഉണ്ടായിരുന്നത്. വ്യത്യസ്ത മെനുകളില്‍ ഏതൊരു ഫേസ്ബുക്ക് പുലികള്‍ക്കും
സംശയങ്ങള്‍ ഉണ്ടാക്കുന്ന രൂപത്തില്‍ ആയിരുന്നു അത്. എന്നാല്‍ പുതിയ നിയമം ഈ
വര്‍ഷം അവസാനം പ്രാബല്യത്തില്‍ വരുന്നതോടെ ഒരു പുതിയ െ്രെപവസി ബട്ടണ്‍
ഫേസ്ബുക്ക് വെബ്‌സൈറ്റിന് വലുതുവശത് മുകളിലായി വരും. ഇതുവഴി ആരൊക്കെ
നമ്മുടെ ഷെയര്‍ ചെയ്ത സാധനങ്ങള്‍ കാണണം എന്നും ആര്‍ക്കൊക്കെ നമ്മളെ
കോണ്ടാക്റ്റ് ചെയ്യാം എന്നും ഒറ്റ ക്ലിക്കോടെ നമുക്ക് തീരുമാനിക്കാം. ഒരു
ശല്യക്കാരനെ ബ്ലോക്ക് ചെയ്യാന്‍ ഈ ബട്ടനിലെ ഒരു ഓപ്ഷനില്‍ ക്ലിക്ക്
ചെയ്താല്‍ മാത്രം മതി.
പരിഷകരിച്ച ആക്റ്റിവിറ്റി ലോഗും പുതുതായി വന്നിട്ടുണ്ട്. പണ്ട് ടൈം ലൈനില്‍
ഉണ്ടായിരുന്ന ആക്റ്റിവിറ്റി ലോഗില്‍ നേരത്തെ എല്ലാ ആക്റ്റിവിറ്റിയും
ഒരുമിച്ചായിരുന്നു നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍
അത് ഫില്‍റ്റര്‍ ചെയ്തും കാണാം എന്നര്‍ത്ഥം. അതായത് ഫോട്ടോസിനെ പറ്റിയുള്ള
ആക്റ്റിവിറ്റി ലോഗ് മാത്രം ആണ് വേണ്ടതെങ്കില്‍ അത്, കമന്റ്‌സ് എങ്കില്‍ അത്
അങ്ങിനെ ഫില്‍റ്റര്‍ ചെയ്യാം.
നിങ്ങളുടെ ഫോട്ടോസ് മറ്റാരെങ്കിലും അപ്‌ലോഡ് ചെയ്തത് നിങ്ങള്‍ക്ക്
ഇഷ്ട്ടമായില്ല എങ്കില്‍ പുതിയ റിക്വസ്റ്റ് റിമൂവല്‍ ടൂള്‍ ഉപയോഗിച്ച്
കൂട്ടുകാരോട് അത് മാറ്റാന്‍ ആവശ്യപ്പെടാം
നിങ്ങളുടെ ടൈംലൈനില്‍ നിന്നും എന്തെങ്കിലും കണ്ടന്റ് നിങ്ങള്‍ ഹൈഡ്
ചെയ്യുകയാണെങ്കിലും അത് ഫേസ്ബുക്ക് സെര്‍ച്ചില്‍ നിന്നോ ന്യൂസ് ഫീഡില്‍
നിന്നോ അല്ലെങ്കില്‍ ഫേസ്ബുക്കില്‍ തന്നെ മറ്റെവിടെ നിന്നോ ഹൈഡ്
ആയിരിക്കില്ല എന്ന സത്യം മനസ്സിലാക്കുക. അത് നിങ്ങള്ക്ക് മാത്രമായിരിക്കും
അപ്രത്യക്ഷമാവുക.
കൂടാതെ െ്രെപവസി സംബന്ധമായ കാര്യങ്ങള്‍
ചെയ്യുമ്പോള്‍, ഇനി മുതല്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഫേസ് ബുക്ക്
തരും. ഉദാഹരണത്തിന്, നിങ്ങളുടെ ടൈം ലൈനില്‍ നിന്ന് ഒരു ഫോട്ടോ ഹൈഡ്
ചെയ്യുമ്പോള്‍, പിന്നീട് അത് വീണ്ടും ഇടാനുള്ള ഓപ്ഷന്‍ ഫേസ് ബുക്ക്
കാണിക്കും.
ഇനി മുതല്‍ ഫേസ് ബുക്ക് അപ്ലിക്കേഷനുകള്‍ രണ്ടു തവണ നിങ്ങളോട് അനുവാദം
ചോദിക്കും. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവാദം
ചോദിച്ചതിനു ശേഷം, നിങ്ങളുടെ ടൈം ലൈനില്‍ പോസ്റ്റ് ചെയ്യാനുള്ള അനുവാദം
കൂടി രണ്ടാമത് ചോദിക്കും.
ഇനി മുതല്‍ ഫേസ് ബുക്കില്‍ ആര്‍ക്കും ഒളിച്ചിരിക്കാന്‍ കഴിയില്ല.
നിങ്ങളുടെ പേര് ആരെങ്കിലും സെര്‍ച്ച് ചെയ്താല്‍ അത് അയാള്‍ക്ക് സെര്‍ച്ച്
റിസള്‍ട്ടില്‍ കിട്ടും. ചിലരെങ്കിലും, തങ്ങളെ മറച്ചു വച്ചിരുന്നു ഇത്ര
നാളും. ഇനി ആ സൗകര്യം ഉണ്ടാകില്ല.
പഴയ സെറ്റിംഗ്‌സ് ജനങ്ങള്‍
ഉപയോഗിക്കുന്നത് കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ്
നമ്മള്തിനോട് ഗുഡ് ബൈ പറയുന്നത്. അതിനു പകരം പുതിയ സെറ്റിംഗ്‌സ് വരികയാണ്.
അവക്ക് ഓരോന്നിന്റെയും കൂടെ അത് എങ്ങിനെ യൂസ് ചെയ്യണം എന്ന ടൂട്ടോറിയല്‍
കൂടി അതിനൊപ്പം ഉണ്ടാവും. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചെറിയ ശതമാനം
ആളുകളിലേക്ക് നമ്മള്‍ ഈ പുതിയ സെറ്റിംഗ്‌സ് എത്തിക്കും, ഫേസ്ബുക്ക്
വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പുതിയ സെറ്റിംഗ്‌സ് വരുന്നത്
നിലവിലുള്ള ആശയ കുഴപ്പങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ പുതിയ
പരിഷ്‌ക്കരങ്ങള്‍ക്കാകുമെന്നു കരുതാം.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..