Sunday, December 16, 2012

5:09 AM


 
2012 അങ്ങനെ അവസാനിയ്ക്കാറായി. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്ക് ഫേസ്ബുക്ക് ആയിരുന്നു. ഇത്തവണയും ഫേസ്ബുക്ക് തന്നെയാണ് ആ സ്ഥാനത്ത്. 2012ല്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട 5 വാക്കുകള്‍ നോക്കാം.

ഫേസ്ബുക്ക് (Facebook)
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫേസ്ബുക്കിന് ഈ വര്‍ഷം ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അവര്‍ അവരുടെ ഐപിഓ ഈ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒക്ടോബറില്‍ ഫേസ്ബുക്ക് സെര്‍ച്ച് ചെയ്തവരുടെ എണ്ണവും കുറവായിരുന്നു. എങ്കില്‍ പോലും സെര്‍ച്ച ചെയ്യപ്പെട്ട പദങ്ങള്‍ക്കിടയില്‍ ഈ വര്‍ഷവും ഫേസ്ബുക്ക് തന്നെ മുന്നില്‍.



യൂട്യൂബ് (YouTube)
ഈ വര്‍ഷം യൂട്യൂബില്‍ നിറയെ ദേശീയ അന്തര്‍ദേശീയ ഹിറ്റുകളുടെ കാലമായിരുന്നു. ഗംഗ്നം സ്റ്റൈല്‍ സര്‍വകാല യൂട്യൂബ് റെക്കോര്‍ഡുകളും ഭേദിച്ച വര്‍ഷമായിരുന്നു ഇത്. അത്തരത്തിലൊക്കെ യൂട്യൂബിന് വര്‍ദ്ധിച്ച പ്രശസ്തിയാണ് അതിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്.

ഫ്രീ (Free)
മനുഷ്യന്‍ ഏറ്റവും കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന, ആര്‍ത്തിയോടെ ചാടി വീഴുന്ന വാക്കാണ് ഫ്രീ. ഓഫറുകളുടെ പെരുമഴ വന്ന വര്‍ഷമായിരുന്നു ഇത്. അതുകൊണ്ടൊക്കെയാകാം ഫ്രീ ഏറ്റവും അധികം തിരയപ്പെട്ട പദങ്ങളില്‍ എത്തപ്പെട്ടത്.

ഡൗണ്‍ലോഡ് (Download)
ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരെല്ലാം തന്നെ എന്തെങ്കിലുമൊക്കെ ഡൗണ്‍ലോഡ് ചെയ്തിരിയ്ക്കും. അങ്ങനെ ഡൗണ്‍ലോഡും ഈ ലിസ്റ്റില്‍ എത്തി.

ഹോട്ട്‌മെയില്‍ (Hotmail)
ഇത് കേട്ട് ഒരു സംശയം തോന്നാം. എന്നാല്‍ സത്യമാണ്. 2012 ല്‍ ആളുകള്‍ ജീമെയിലിനേക്കാളും, യാഹുവിനേക്കാളും തിരഞ്ഞത് ഹോട്ട്‌മെയിലാണ്.

കടപ്പാട് : ഗൂഗിള്‍ മെയില്‍ ഗ്രൂപ്പ്‌ കെ ജെ എഫ് ...

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...