Monday, December 31, 2012

9:59 PM
1

സിസ്റ്റം സാധാരണയായി  നമ്മള്‍  OS  വെച്ച് ആണല്ലോ  ലോക്ക് ചെയ്യല്‍  , അതിനാണല്ലോ administrator പാസ്സ്‌വേര്‍ഡ്‌ ..
എന്നാല്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്തു ഈ കുട്ടി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യു , ഒരേ സമയം ഒരുപാട്  തരികിടകള്‍  ഒന്നിച്ചു ചെയ്യാന്‍ കഴിയും , ഉദാഹരണം:     

  • ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമ്മുടെ കമ്പ്യൂട്ടര്‍ ലോക്ക് ചെയ്യാം..
  • സിസ്റ്റം  മറ്റാരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ ശരിയായ പാസ്സ്‌വേര്‍ഡ്‌  അടിച്ചില്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യാം..
  • ടാസ്ക് മാനേജര്‍ ഡിസേബിള്‍ ചെയ്യാം..
  • സിഡി/ഡിവിഡി റോം ലോക്ക് ചെയ്യാം..
  • ഒരു നിശ്ചിത സമയത്തിനുള്ളില്‍ മോണിറ്ററിന്റെ പവര്‍ ഓഫ് ചെയ്യാം..
  • കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തു ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമെങ്കില്‍ സിസ്റ്റെം ഓഫ് ചെയ്യാം..


ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഈ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്ക് ശരിക്കും ഉപകരിക്കും ..
താഴെ ചിത്രങ്ങള്‍ ശ്രദ്ധിക്കുമല്ലോ അല്ലേ  ?

ആദ്യം നമ്മള്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക , ശേഷം അത് ഓപ്പണ്‍ ചെയ്യുക , താഴെ കാണുന്ന ചിത്രത്തില്‍ ഉള്ള പോലെ  നമുക്ക് ഏതൊക്കെ ഫെസിലിറ്റീസ് ആണ് ആവശ്യം അതൊക്കെ സെറ്റ് ചെയ്യുക , പാസ്സ്‌വേര്‍ഡ്‌  അടക്കം , എന്നിട്ട്  സിസ്റ്റം ലോക്ക് ചെയ്യുക , മൂന്നാമത്തെ ചിത്രം ശ്രദ്ധിക്കു ..




 ഇപ്പോള്‍ സിസ്റ്റം ലോക്ക് ആയില്ലേ , എങ്ങനെ ഉണ്ട് തരികിട , കൊള്ളാമോ ?
എങ്കില്‍ കൂട്ടുകാര്‍ക്ക് കൂടി പറഞ്ഞു കൊടുക്കുമല്ലോ അല്ലേ  ?
ഫേസ് ബുക്കില്‍  വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
========================================================================

1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...