അന്ന് എനിക്ക് വയസ്സ് അഞ്ചോ ആറോ...
അടുത്ത വീട്ടില്‍ കല്യാണം ..
ഞാനും പെങ്ങളും [ ഇത്താത്ത ] കൂടി ആണ് കല്യാണത്തിന് പോകുന്നത് ..
ഉമ്മ വരുന്നില്ല എന്ന് ..
ഉമ്മ എന്നെ കുളിപ്പിച്ച് നല്ല കുപ്പായവും പാന്റും ഒക്കെ ഇടുവിപ്പിച്ചു മുഖത്ത് ആ കുട്ടിക്കൂറ പൌഡര്‍ തേച്ചു " ഉമ്മന്റുട്ടി മഞ്ഞചോര്‍ [ ബിരിയാണി ] തോനെ തിന്നണം ട്ടാ . രണ്ടു വട്ടം ഇടണം " അത് ഉമ്മമാരുടെ ആ സ്റ്റൈല്‍ സംസാരത്തില്‍ , മുഖത്ത് പൌഡര്‍ ഒക്കെ തേച്ചു കവിളില്‍ ഒരു ഉമ്മ ഒക്കെ തന്നു പറഞ്ഞു എന്നെ കുട്ടപ്പനാക്കി കല്യാണത്തിന് പറഞ്ഞയച്ചു ...
ഞാന്‍ പെങ്ങളുടെ കൂടെ ആട്ടിന്‍കുട്ടികള്‍ ചാടി കളിക്കുന്ന പോലെ തുള്ളിച്ചാടി അവളുടെ കൈയ്യില്‍ തൂങ്ങി കല്യാണ വീട്ടില്‍ എത്തി ..
"അടങ്ങി നിക്ക് പഹയ " എന്റെ തുള്ളിച്ചാട്ടം കണ്ടു പെങ്ങള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു പറഞ്ഞു ..
അവള്‍ നേരെ മണവാട്ടിടെ അടുത്തേക്കാണ് പോയത് , അവര്‍ ഒന്നും രണ്ടും പറഞ്ഞു ചിരിക്കുന്നു , ഞാന്‍ അവിടെ വായിലും നോക്കി നില്‍ക്കുന്നു ..[അന്നും എനിക്ക് ഈ വായില്‍ നോട്ടം ഉണ്ട് ]
പെങ്ങളെ സംസാരവും ചിരിയും തീരുന്നില്ല , ഞാന്‍ അവളുടെ ചുരിദാറില്‍ പിടിച്ചു വലിയായി " വാ വാ മഞ്ഞചോര്‍ തിന്നാം ,വാ ...
പെങ്ങള്‍ നീരസത്തോടെ എന്നെ നോക്കി .. " നിക്ക് ഇത്താത്ത ഇപ്പോള്‍ വരാട്ടോ " .
അവള്‍ ഒരു വലിഞ്ഞ ചിരി പുതിയപെണിനു പാസാക്കി ..
"പയിക്ക്നുണ്ടാ" .. പുതിയ പെണ്ണ് എന്റെ മുഖത്ത് ഒന്ന് നുള്ളി ചോദിച്ചു ..ഞാന്‍ പെങ്ങളുടെ ചുരിദാറില്‍ തൂങ്ങി പിടിച്ചു ആടാന്‍ തുടങ്ങി ..
അങ്ങനെ അവസാനം അവളുടെ കുമ്പസാരം കഴിഞ്ഞു മണവാട്ടിടെ കൂടെ പന്തലിലേക്ക് നടന്നു ..
ഞാന്‍ കിട്ടിയ സീറ്റില്‍ ഓടിക്കയറി ഇരുന്നു ..
പിന്നെ ആ കോഴിക്കാലും ഒരു കയ്യില്‍ പിടിച്ചു ബിരിയാണി അടി തുടങ്ങി ...
പെങ്ങളുടെ തിന്നലും കൂടെ ഇരുന്ന മണവാട്ടിടെ തിന്നല് കഴിഞ്ഞിട്ടും എന്റെത് പകുതി പോലും ആയിട്ടില്ല ..
ഞാന്‍ അതും വെച്ച് ഇരിക്കുകയാണു ..
കുറച്ച കൂടി കാത്തു പെങ്ങള് പറഞ്ഞു
" മതി .. എണീച്ചോ "
ഞാന്‍ പെങ്ങളെ മുഖത്തേക്ക് നോക്കി .. "കയിഞ്ഞിട്ടില്ല "
മതി മതി നീ കുറെ നേരമായി തുടങ്ങീട്ടു ..പെങ്ങള്‍ എന്നെ വലിച്ചു ..
അടുത്തിരിക്കുന്നവരൊക്കെ നോക്കുന്നുണ്ട് , എന്റെ ഈ സാഹസം കാണുന്നുമുണ്ട് ..
ഞാന്‍ കുതറിയിട്ട് പറഞ്ഞു ..
"കേയിഞ്ഞിട്ടില്ല... കേയിഞ്ഞിട്ടില്ല.... ഉമ്മ പറഞ്ഞിക്ക്നു രണ്ടു വട്ടം ഇടാന്‍ "
ഇത് കേട്ടതും പെങ്ങള് ആകെ നാണിച്ചു പോയി ..ഒരു വളിച്ച ചിരി പാസാക്കി അവള്‍ എന്നെ തൂക്കി എടുത്ത് കൊണ്ട് പോയി ....
മ്യാവു - വീട്ടിലെത്തിയപ്പോള്‍ അവള്‍ ഉമ്മാനോട് " ഈ നായിനെ കൊണ്ട് ഇനി ഞാന്‍ ഒരു കല്യാണത്തിനും പോകില്ല , ആളെ നാണം കെടുത്താന്‍ "
==================================================================
ഇനിയും ജീവിത അനുഭവങ്ങള്‍ എഴുതു ,ആശംസകള്‍
ReplyDeleteഇഷ്ടപ്പെട്ടു, ഇനിയും പോരട്ടെ
ReplyDeleteഇഷ്ട്ടായി....ചിരിപ്പിചൂട്ടാ...
ReplyDeletenice..congrats
ReplyDeleteചക്കരെ കലക്കി, നമ്മുടെ IT-TECH PARTNER മാരുടെ കഥ കൂടി ആഡ് ചെയ്യണം
ReplyDeleteClick to see the code!
To insert emoticon you must added at least one space before the code.