Monday, December 26, 2011

9:54 PM
7

ഹല്ലോ ..കൂട്ടുകാരെ ..
സലാം അലൈകും ..
ഇന്ന്  എനിക്ക്  സന്തോഷത്തിന്റെ , അതിലുപരി  അഭിമാനത്തിന്റെ  സുദിനം കൂടി ആണ് .എന്താണ്  എന്ന് വെച്ചാല്‍  എന്റെ തരികിട സ്വപ്നങ്ങള്‍ക്ക്  ചിറകുമുളച്ചു പരന്നുയര്‍ന്നിട്ടു  ഇന്നേക്ക്  ഒരു ആണ്ടു  തികഞ്ഞിരിക്കുന്നു .. ഈ അവസരത്തില്‍ ആദ്യമായി എല്ലാ കൂട്ടുകാര്‍ക്കും എന്റെ  നന്ദിയും കടപ്പാടും അറീക്കുന്നു.

                             തികച്ചും യാതൃശ്ചികമായി കഴിഞ്ഞ വര്‍ഷം കൃസ്തുമസ് ദിനത്തില്‍ ,ലോകത്തിനു യേശു ദേവനെ കിട്ടിയ പോലെ  എനിക്ക് കിട്ടിയ അമൂല്യ സ്വത്ത്‌ ആണ് തരികിട .സത്യം പറഞ്ഞാല്‍ വെറുതെ എവിടെ ഒക്കെയോ ഞെക്കി കളിക്കുമ്പോള്‍ [ വെറുതെ ഇരിക്കുകയാണല്ലേ, വേറെ പണി ഒന്നും ഇല്ലല്ലോ ] എന്റെ വിരല്‍തുമ്പില്‍ തൊട്ടു തലോടിയ എന്റെ പ്രിയ സുഹൃത്തായിരുന്നു ഈ ബ്ലോഗ്‌ .അന്ന് മുതല്‍  ഞാന്‍ രണ്ടു മാസക്കാലത്തോളം രാപ്പകല്‍ വ്യത്യാസമില്ലാതെ ഈ ഒരു കാര്യത്തിനായി ചിലവോഴിച്ചതിന്റെ ബാകി പത്രമാണ്‌ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ കാണുന്ന തരികിട .



                            വെറുതെ ഒരു നേരം പോക്ക് എന്നാ രീതിയില്‍ തുടങ്ങിയ ബ്ലോഗ്‌ കുറച്ച ആളുകളിലേക്ക് മെയില്‍ രൂപത്തില്‍ എത്തിക്കാന്‍ അന്ന് സാധിച്ചു എന്നത് ആണ്  തരികിട ഇന്ന് കാണുന്ന ഈ രൂപത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് , പലരില്‍ നിന്നും നിരുത്സഹാപ്പെടുതലുകള്‍ ഉണ്ടായിരുന്നു എങ്കിലും നിങ്ങളില്‍ പലരില്‍ നിന്നും കിട്ടിയ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ഇവിടെ ഈ കോണില്‍ എങ്കിലും എത്തിച്ചേരാന്‍ എനിക്ക് തുണ  ആയത് .

                          അന്ന് മുതല്‍ എനിക്കറിയാവുന്ന [ ഞാന്‍ ഈ കമ്പ്യൂട്ടര്‍ ല്‍ പുലി ഒന്നും അല്ല ] കാര്യങ്ങള്‍ ,തികച്ചും ഒരു സാധാരണക്കാരന്റെ സംശയങ്ങള്‍ക്ക്  ഒരു പരിഹാരം മാത്രമാണ് ഇത് കൊണ്ട് ഉദ്ദേശിച്ചത് , വലിയ വലിയ പ്രോബ്ലം ഒന്നും കൈകാര്യം ചെയ്യാതെ തികച്ചും ഒരു ഡെയിലി യുസെറിനു ഉപകാരപ്പെടുന്ന ചില തട്ടുപൊളിപ്പന്‍ ടിപ്സുകളും ട്രിക്ക്കളും  മാത്രമേ ഞാന്‍ തരികിടയില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളൂ .അത് കൊണ്ട് തന്നെ  പ്രവാസി സുഹൃത്തുക്കളില്‍ നിന്നും എനിക്ക് കിട്ടിയ പ്രോത്സാഹനം വിവരണാതീതം  ആണ് . പിന്നെ ചില കുട്ടിക്കാല ഓര്‍മകളും മറ്റും പങ്കു വെക്കാനും സാധിച്ചു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു .

                        അങ്ങനെ തുടങ്ങിയ ബ്ലോഗ്‌ ഇന്നേക്ക് ഒരു വര്‍ഷം തികക്കുമ്പോള്‍ 150 ഓളം പോസ്റ്റുകളും, 100 പരം follower ഉം , കൂടാതെ  45 ഓളം വിവിധ രാജ്യങ്ങളില്‍ നിന്നായി ആയി 40000 ല്‍കൂടുതല്‍  visitor ഉം ആയി ഇതാ ഇവിടെ എത്തി നില്‍ക്കുന്നു .

                        ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ,അത്  നിങ്ങളുടെ ഒക്കെ  ഉള്ളില്‍ ഒരു സ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് തന്നെ  ആണ് , ഈ തരികിടയിലൂടെ  ഒരുപാട് കൂട്ടുകാരെ പുതിയതായി പരിചയപ്പെടാനും അവരുമായി  സൌഹൃതം പങ്കുവെക്കാനും , അവരുടെ കുഞ്ഞു കുഞ്ഞു സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിഞ്ഞു എന്നത് തന്നെ ആണ് ഇത് കൊണ്ട് ഉണ്ടായ ഏറ്റവും  വലിയ നേട്ടമായി ഞാന്‍ കാണുന്നത് .

                   കൂടുതല്‍ എഴുതി മുഷിപ്പിക്കുന്നില്ല , ഈ നിലയിലേക്ക് [ അത്ര വലിയത് ഒന്നും അല്ലെങ്കിലും ] എത്താന്‍ എന്നെ സഹായിച്ച എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നതിനോടൊപ്പം ഇനിയും തുടര്‍ന്ന് നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തട്ടെ ...
സലാം അലൈകും ..
എന്ന് സ്വന്തം മുനീര്‍ വി ഇബ്രാഹിം [ 00971555356719 ]
ഇമെയില്‍ - muneervel@gmail.com
Facebook - http://www.facebook.com/muneer.v.ibrahim 
=====================================================================
ഇനി മുതല്‍ തരികിട ഫേസ് ബുക്കിലും വായിക്കാം ,സന്ദര്‍ശിക്കു
=====================================================================

7 comments:

  1. Dear Muneer
    As you mentioned in the above , i have one objection തരികിട is not a time past type blog .It given good information depend on the situation .If you have ability or creativity it will come out side no one can stop or hide their ability.Some subjects are copy & paste ,even though you mentioned the source .
    Any way this time we wishing a good future and we will expecting more and more.........

    ReplyDelete
  2. തരികിടവേലകളുമായി ഇനിയും ബൂലോകത്ത് ചുറ്റിയടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  3. ajmal ikkakkum..ismail baayikkum orupaad thnx....

    ReplyDelete
  4. Da...njan manassil kanda idea...Nammal Plan Cheythu...But nee valare nannayi execute cheythu...Anyway...Valare Nannavunnund...But try to register this with any Website Domain... Like www.tharikida.com or any other Good Name..So people can Access Quickly and They can refer to their friends and also you can Index in google Search...Best Wishes...And Happy Birthday many many happy returns of ...........................rafomac (www.rafomac.com)

    ReplyDelete
  5. @rafomac..thanx..ippol ithra mathram baaki pinne

    ReplyDelete
  6. മലയാളം ടൈപ്പിംഗ്‌ ശീലിക്കാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍ വല്ലതും ഉണ്ടോ

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...