Thursday, December 22, 2011

6:52 AM
1

ഇ മെയില്‍ സേവന രംഗത്ത്  അതികായന്മാരില്‍ ഒന്നാം സ്ഥാനതാണല്ലോ ജി മെയിലിന്റെ സ്ഥാനം .
നാം എല്ലാം സ്ഥിരമായി  ഉപയോഗിക്കുന്നതും ജി മെയില്‍ ആണ് .
അത് കൊണ്ട് തന്നെ കൂട്ടുകാര്‍ക്കും മറ്റും മെയില്‍ അയക്കുന്നതിനും നാം ജി മെയില്‍ ഉപയോഗിക്കുന്നു .
അങ്ങനെ പുതിയ മെയില്‍ അയക്കുമ്പോള്‍ നമ്മുടെയോ അല്ലെങ്കില്‍ മറ്റു എന്തെങ്കിലും പിക്ചര്‍ അതിന്റെ കൂടെ ആഡ് ചെയ്യണം എന്നുണ്ടെങ്കില്‍ ഇപ്പോള്‍ ജി മെയിലില്‍  പുതിയ ഒരു തരികിട ലഭ്യമാണ് .


എങ്ങനെ ആണ് അത് എന്ന് നോക്കാം നമുക്ക് ..
ആദ്യം ജിമെയില്‍  open  ചെയ്യുക ശേഷം mail  settings   എടുക്കുക .
അതില്‍ labs  select  ചെയ്യുക .
ലബ്സില്‍  inserting image എന്ന labs  disable  ആയിരിക്കും അത് enable  ചെയ്യുക .
ചിത്രം ശ്രദ്ധിക്കുക .
ശേഷം save ചെയ്യുക ...പേജിനു താഴെ  ...
ഇനി ജിമെയില്‍ compose  mail  എടുക്കുക .. 
അതില്‍ ഉണ്ടാകും insert  picture എന്ന്.. ചിത്രം ശ്രദ്ധിക്കുമല്ലോ അല്ലെ ? ..
അതില്‍ പ്രസ്‌ ചെയ്താല്‍ താഴെ കാണുന്ന പോലെ ഉള്ള ഒരു ന്യൂ വിന്‍ഡോ ഓപ്പണ്‍ ആകും ..അതില്‍ browse എന്നതില്‍ പ്രസ്‌ ചെയ്തു നമുക്ക് ആഡ് ചെയ്യേണ്ട പിക്ചര്‍ സെലക്ട്‌ ചെയ്തു ഓപ്പണ്‍ കൊടുക്കുക .
ശേഷം അപ്‌ലോഡ്‌ ആകുന്നത് വരെ വെയിറ്റ് ചെയ്തു അപ്‌ലോഡ്‌ നു ശേഷം ok  ബട്ടണ്‍ പ്രസ്‌ ചെയ്യുക
ഇപ്പോള്‍ താങ്കളുടെ മെയില്‍ കമ്പോസ് ഇല്‍ ആ പിക്ചര്‍ വന്നില്ലേ .
ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള വലുപ്പത്തില്‍ അത് മാറ്റാവുന്നതാണ് ,പിക്ച്ചരിനു താഴെ [ ചിത്രം നോക്കുക ] arrow പിടിച്ചു താഴേക്കോ  മുകളിലേക്കോ  വലിച്ചു നമുക്ക് അത് ക്രമീകരിക്കാം ..
   
ഇനി ക്രമീകരണത്തിന് ശേഷം നമുക്ക് ഇനിയും പിക്ചര്‍ ആഡ് ചെയ്യണം എന്നുണ്ടെങ്കില്‍ ഇത് പോലെ തന്നെ ചെയ്യുക ശേഷം send  ചെയ്യാം ...
തരികിട ഇഷ്ടമായാല്‍  എല്ലാ കൂട്ടുകാരും  കമന്റ്സ് ഇടുമല്ലോ അല്ലെ ?
നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം ആണ് എന്റെ ശക്തി ...
=================================================================



1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...