വിൻഡോസ് സെവെനിൽ നിന്നും shortcut arrow എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി ഒരു തരികിട മുൻപ് പോസ്റ്റ് ചെയ്തിരുന്നു, താങ്കൾ അത് വായിച്ചു കാണും എന്ന് കരുതുന്നു, വായിച്ചില്ലെങ്കിൽ ഇതാ ഇവിടെ ക്ലിക്ക് ചെയ്തു അത് വായിക്കാം.
ഈ പോസ്റ്റ് ഇട്ടതിനു ശേഷമാണ് വിൻഡോസ് എക്സ്പിയിൽ shortcut arrow ഒഴിവാക്കുന്നതിനെ പറ്റി പോസ്റ്റ് ഇട്ടിട്ടില്ല എന്ന കാര്യം ഞാൻ ശ്രദ്ധിക്കുന്നത് , അത് സത്യത്തിൽ ഇനി ആവശ്യമില്ലാത്ത തരികിടയാണ്, കാരണം വിൻഡോസ് എക്സ്പി ഇപ്പോൾ ഉപയോഗം കുറഞ്ഞു വരികയാണല്ലോ, എങ്കിലും 'തരികിടയിൽ എല്ലാം ഉണ്ട്, ഒന്നിനും ഒരു കുറവുമില്ല' എന്ന് ഇടക്കിക്കിടെ വെച്ച് കാച്ചുന്നത് കാരണം അങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ അത് മഹാ മണ്ടതരമാകും എന്ന് തോന്നി, ' അല്ലെങ്കിലും നീ മണ്ടനാണ് ' എന്ന് ചിലർക്കെങ്കിലും തോന്നും, അത് എന്റെ കുറ്റമല്ല, നിങ്ങൾ എന്നിലേക്ക് അത്രയും അടുത്ത് എന്ന് കരുതുക. 'മണ്ടന്മാർ മണ്ടന്മാരെ ആകർഷിക്കും' ഇതാണ് എന്റെ ഇപ്പോഴത്തെ തിയറി. :p
അപ്പോൾ കാര്യത്തിലേക്ക് വരാം.
വിൻഡോസ് എക്സ്പിയിൽ എങ്ങനെ shortcut arrow ഒഴിവാക്കാം.
ആദ്യമായി ചെയ്യേണ്ടത് start - run - എടുക്കുക ശേഷം regedit എന്ന് ടൈപ്പ് ചെയ്തു enter ചെയ്യുക.
ശേഷം അതിൽ നിന്നും HKEY_CLASSES_ROOT എന്നത് എടുക്കുക.
അതിൽ നിന്നും lnkfile എന്നത് കണ്ടെത്തുക - ഓപ്പണ്‍ ചെയ്യുക.
inkfile എന്നതിൽ വലത്തേ ഭാഗത്ത് കാണുന്ന കോളത്തിൽ ഉള്ള IsShortcut എന്നത് delete ചെയ്യുക
ശേഷം കമ്പ്യൂട്ടർ restart ചെയ്യുക.
ഇപ്പോൾ shortcut പോയില്ലേ ?
പിന്നെ registry എഡിറ്റ് ചെയ്യുന്നത് റിസ്ക് പിടിച്ച ഒരു ഏർപ്പാട് ആണ്, കാരണം ഈ പറഞ്ഞ സാധനമല്ലാതെ വേറെ ഡിലീറ്റ് ചെയ്താൽ കമ്പ്യൂട്ടർ പണിയാകും, പിന്നെ തരികിട കമ്പ്യൂട്ടർ കേടു വരുത്തി എന്നും പറഞ്ഞു വന്നേക്കരുത്. പറഞ്ഞില്ല എന്ന് വേണ്ട. ജാഗ്രതൈ !!!
kuththi kurichu .. :)
ReplyDeleteith oru onnonnara kuth aayi noushad ikka.. :p
Delete