ഫേസ് ബുക്കിലെ pending friend request എങ്ങനെ കണ്ടു പിടിക്കാം, അത് പോലെ എങ്ങനെ pending friend request ഒഴിവാക്കാം എന്നതിനെ പറ്റിയാണ് തരികിട ഇന്ന് വിവരിക്കുന്നത് .
ഇതിന്റെ ആവശ്യഗത എന്താണ് എന്ന് വെച്ചാൽ, നാം കുറെയാളുകൾക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടാകും, ഇത് അവർ സ്വീകരിക്കാതിരുന്നാൽ നാം ചെയ്ത റിക്വസ്റ്റ് ഒക്കെ പെണ്ടിംഗ് ആയി കിടക്കും , അങ്ങനെ അത് കൂടി വന്നാൽ നമുക്ക് പിന്നീട് നമുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ കഴിയില്ല, ബ്ലോക്ക് ആയി കാണിക്കും.
അങ്ങനെ നമ്മുടെ friends request ബ്ലോക്ക് ആകാതിരിക്കാൻ നമുക്ക് ഈ തരികിട വഴി കഴിയും.
അപ്പോൾ എങ്ങനെ pending request കണ്ടു പിടിച്ചു remove ചെയ്യാം എന്ന് നോക്കാം.
ആദ്യമായി Account Settings എടുക്കുക.
ശേഷം General Account Settings എന്നതിന് താഴെ കാണുന്ന Download a copy എന്നതിൽ ക്ലിക്ക് ചെയ്യുക.
ശേഷം Start My Archive എന്നതിൽ പ്രസ് ചെയുക.
ശേഷം നമ്മുടെ ഫേസ് ബുക്ക് പാസ്സ്‌വേർഡ് കൊടുക്കുക.
ശേഷം Start My Archive എന്നത് വീണ്ടും ക്ലിക്കുക. ഓക്കേ കൊടുക്കുക.
ശേഷം താഴെ കാണുന്ന പോലെ ഒരു ന്യൂ വിന്ഡോ കിട്ടും, നാം ഏത് ഇമെയിൽ ഐഡി വെച്ചാണോ ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തത് ആ ഇമെയിൽ ഐഡിയിലേക്ക് ഒരു മെയിൽ വരും, അതിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം. ഈ പ്രക്രിയ പൂർത്തിയാകാൻ മിനിമം രണ്ടു മണിക്കൂറെങ്കിലും വേണ്ടി വരും, അപ്പോൾ മെയിൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക.
താഴെ ചിത്രത്തിൽ ഉള്ള പോലെ ആയിരിക്കും മെയിൽ വരിക.
ആ ലിങ്കിൽ പ്രസ് ചെയ്താൽ താഴെ ഉള്ള പോലെ Download Archive എന്നതിൽ പ്രസ് ചെയ്യുക.
ഇനി save ചെയ്യാം.
save ചെയ്ത ഫയൽ winrar [compressed ] ഫയൽ ആയി ആകും നമുക്ക് കിട്ടുക, അതിൽ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു extract here എന്നതിൽ പ്രസ് ചെയ്യുക.
അപ്പോൾ താഴെ ഉള്ള പോലെ html ഫോൾഡർ ലഭിക്കും, അത് ഓപ്പണ്‍ ചെയ്യുക.
html folder ഓപ്പണ്‍ ചെയ്താൽ കിട്ടുന്ന ഫയലിൽ നിന്നും friends എന്നത് സെലക്ട് ചെയുക. ഓപ്പണ്‍ ചെയ്യുക.
അതിൽ Send Friend Requests എന്നതിൽ താഴെ കാണുന്ന പേരുകൾ ആണ് നമ്മുടെ അക്കൗണ്ടിൽ സ്വീകരിക്കാതെ കിടക്കുന്ന friend റിക്വസ്റ്റുകൾ.
ഈ പേരുകൾ കോപ്പി എടുത്തു ഫേസ് ബുക്കിൽ സെർച്ച് ചെയ്യുക, ശേഷം താഴെ ചിത്രത്തിൽ ഉള്ള പോലെ Cancel Friend Request എന്ന് കൊടുക്കുക.
ഇനി നിങ്ങളെ friend request block ആകില്ല.
enjoy.............
ഈ തരികിട ഇഷ്ടമായാൽ കമന്റ് ചെയ്യാനും കൂട്ടുകാര്ക്ക് ഷെയർ ചെയ്യാനും മറക്കേണ്ട.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..
Click to see the code!
To insert emoticon you must added at least one space before the code.