Saturday, July 20, 2013

12:14 PM





Automatic Update എങ്ങനെ ഓഫ്‌ ചെയ്യാം എന്നതിനെ പറ്റിയാണ് ഇന്ന് തരികിടയിൽ പറയുന്നത്.

നമ്മുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ഓഫ്‌ ചെയ്തില്ല എങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാണ് നമുക്ക് സാധാരണയായി അനുഭവപ്പെടുന്ന എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട് .
നാം ഉപയോഗിക്കുന്നത് ഒറിജിനൽ വിൻഡോസ്‌ operating system ആണെങ്കിൽ ഈ പറയുന്ന പ്രശ്നങ്ങൾ ഒന്നും സാധാരണ നാം അഭിമുഖീകരിക്കേണ്ടി വരുന്നില്ല. അതല്ല ഒരു pirated OS ആണ് നാം ഉപയോഗിക്കുന്നത് എങ്കിൽ ഒന്നമത്തെ പ്രശ്നം ഉള്ളത് നെറ്റ് കണക്ട് ചെയ്താൽ OS ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ആകുകയും നമ്മുടെ OS ഒരു pirated ആണ് എന്നതിനാൽ കമ്പ്യൂട്ടറിന്  പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു, പ്രശ്നം എന്താണ് എന്നല്ലേ ?


1 - വിൻഡോസ്‌ എക്സ്പി ആണെങ്കിൽ  ഇതാ ഇങ്ങനെ..
2 - വിൻഡോസ്‌  സെവെൻ  ആണെങ്കിൽ  ഇതാ ഇങ്ങനെ..

അപ്പോൾ അങ്ങനെ ആകാതിരിക്കാൻ ആണ് ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ഒഴിവാക്കാൻ പറയുന്നത് .

രണ്ടാമത്തെ പ്രശ്നം എന്നത് ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ഓണ്‍ ചെയ്തു വെച്ചാൽ നമ്മുടെ സിസ്റ്റം വർക്ക്‌ ചെയ്യുമ്പോൾ അപ്ഡേറ്റ് ഫയൽ സെർച്ച്‌ ചെയ്യാൻ തുടങ്ങും,  ഇങ്ങനെ സെർച്ച്‌ ചെയ്യാൻ തുടങ്ങിയാൽ നമ്മുടെ കമ്പ്യൂട്ടർ സ്പീഡ് കുറയാൻ സാദ്യത ഉണ്ട്, അപ്പോൾ ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ഓഫ്‌ ചെയ്തു വെച്ചാൽ നമ്മുടെ കമ്പ്യൂട്ടറിന്റെ പെർഫോമൻസ് മെച്ചപ്പെടാൻ ഇത് വഴി സാധിക്കും.

എന്നാൽ ഇനി എങ്ങനെ ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ഓഫ്‌ ചെയ്യും എന്ന് നോക്കാം.
ആദ്യം വിൻഡോസ്‌ എക്സ്പിയിൽ എങ്ങനെയാണ് എന്ന് നോക്കാം.

ആദ്യമായി start - control panel  എടുക്കുക.


പിന്നെ Security Center എന്നത് എടുക്കുക.


ശേഷം താഴെ Automatic Updates എന്നതിൽ പ്രസ്‌ ചെയ്യുക.



ശേഷം Turn off Automatic Updates എന്നത് ടിക്ക് ഇട്ടു Apply OK കൊടുക്കുക.


അപ്പോൾ വിൻഡോസ്‌ എക്സ്പിയിൽ ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ഓഫ്‌ ആയി.



ഇനി വിൻഡോസ്‌ സെവെനിൽ എങ്ങനെ എന്ന് നോക്കാം.

ആദ്യം control panel എടുക്കുക.ശേഷം control പാനലിൽ മുകളിൽ View by എന്നതിലെ Categoryയിൽ നിന്നും Large icons എന്നത് തിരഞ്ഞെടുക്കുക.



അതിൽ നിന്നും താഴെ Windows Update എന്നതിൽ ക്ലിക്ക് ചെയ്യുക.


ഇനി Change Settings എന്നതിൽ ക്ലിക്കുക.


പിന്നെ Never Check for Updates(not recommended ) എന്നത് സെലക്ട്‌ ചെയ്തു താഴെ ഓക്കേ കൊടുക്കുക.

അതോടെ വിൻഡോസ്‌ സെവെനിൽ ഓട്ടോമാറ്റിക്ക് അപ്ഡേറ്റ് ഓഫ്‌ ആയി.

അപ്പോൾ ഇന്നത്തെ തരികിട ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു.
കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കേണ്ട,  എനിക്ക് കമ്മന്റ് രൂപത്തിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായവും.

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...