Sunday, July 21, 2013

1:56 AM




temporary file എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നതിനെ പറ്റിയാണ് ഇന്നു വിവരിക്കുന്നത്.
നാം കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ അനാവശ്യമായി ചില ഫയലുകൾ നമ്മുടെ സിസ്റ്റം ഉണ്ടാക്കുകയും, അത് പിന്നീട് നമ്മുടെ കമ്പ്യൂട്ടറിന്റെ സ്പീഡിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ആവശ്യമില്ലാത്ത ഫയലുകൾ തപ്പി കണ്ടെത്തുക അസാധ്യമാകും എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ. ?
അപ്പോൾ ഇന്ന്  നമ്മുടെ കമ്പ്യൂട്ടറിനു ആവശ്യമില്ലാത്ത ഫയലുകൾ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നാണ് പറയുന്നത് , ഇങ്ങനെ ചെയ്താൽ നമ്മുടെ കമ്പ്യൂട്ടറിന്റെ വേഗത വർദ്ധിപ്പിക്കാം.

വിൻഡോസ്‌ എക്സ്പിയിലും, സെവെനിലും എല്ലാം ഈ പ്രക്രിയ തന്നെ ചെയ്യാം.

ആദ്യമായി start -run  എടുക്കുക ശേഷം temp എന്ന് ടൈപ്പ്  ചെയ്തു OK കൊടുക്കുക.



അപ്പോൾ താഴെ കാണുന്ന പോലെ temp എന്ന ഫോൾഡർ ഓപ്പണ്‍ ആകും, അതിലെ ഫയലുകൾ മുഴുവൻ സെലക്ട്‌ ചെയ്യുക[ctrl+a]ശേഷം മുഴുവൻ ഡിലീറ്റ് ചെയ്യുക. [shift+delete] പിന്നെ ഓക്കേ കൊടുക്കുക.


ചിലപ്പോള്‍ താഴെ ചിത്രത്തില്‍ ഉള്ള പോലെ error deleting file or folder എന്ന് മെസ്സേജ് വന്നേക്കാം, അങ്ങനെ വന്നാൽ ഓക്കേ കൊടുക്കുക, പിന്നെ അത് ഡിലീറ്റ് ചെയ്യാൻ ശ്രമിക്കേണ്ട, അത് നമ്മുടെ കമ്പ്യൂട്ടറിന്റെ ആവശ്യ ഫയലിന്റെ ഭാഗമാകാം.


ഈ പ്രക്രിയ കഴിഞ്ഞാൽ വീണ്ടും run എടുത്തു %temp% എന്ന് കൂടി ടൈപ്പ് ചെയ്തു അതിലെ ഫയലുകളും മുകളി പറഞ്ഞ പോലെ തന്നെ ഡിലീറ്റ് ചെയുക.


അപ്പോൾ നമ്മുടെ കമ്പ്യൂട്ടറിലെ അനാവശ്യ ഫയലുകൾ ഡിലീറ്റ് ആയി, ഈ പ്രക്രിയ അല്ലാതെ ccleaner എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്താൽ നമുക്ക് അനാവശ്യ ഫയലുകൾ ഡിലീറ്റ് ചെയ്യാം, അത് എങ്ങനെ എന്നറിയാൻ ഇതാ ഇവിടെ ക്ലിക്ക് ചെയ്യുക.

**************************************************************

ഇതോടു കൂടി ചെയ്യാവുന്ന മറ്റൊരു തരികിടയാണ് start up ഒഴിവാക്കുക എന്നത് , ഇത് ഒഴിവാക്കാൻ പറയാൻ കാരണം start upൽ പ്രോഗ്രാമുകൾ ആഡ് ചെയ്താൽ കമ്പ്യൂട്ടർ ഓണ്‍ ആയി വരുമ്പോൾ start upൽ ആഡ് ചെയ്ത പ്രോഗ്രാമുകൾ കൂടി വർക്ക്‌ ചെയ്യാൻ തുടങ്ങും, ഉദാഹരണം ഗൂഗിൾ ടോക്ക്, യാഹൂ മെസ്സെഞ്ചെർ, Skype, ആന്റി വൈറസ്‌ തുടങ്ങിയവ automatic ആയി ഓണ്‍ ആയി വരില്ലേ അത് തന്നെ, ഈ start up ഒഴിവാക്കിയാൽ പ്രോഗ്രാമുകൾ ഓണ്‍ ആയി വരില്ല, അത് കൊണ്ട് തന്നെ നമ്മുടെ കമ്പ്യൂട്ടർ വേഗത കൂടാം.

ചെയ്യേണ്ടത്, run എടുത്തു അതിൽ msconfig എന്ന് ടൈപ്പ് ചെയ്തു ഓക്കേ കൊടുക്കുക.



ശേഷം കിട്ടുന്ന വിന്ഡോയിൽ അവസാനം ഉള്ള start up എന്നത് എടുക്കുക. എന്നിട്ട് താഴെ disable all എന്നത് ക്ലിക്കുക, ഇനി നമുക്ക് ആവശ്യമുള്ളത് മാത്രം സെലക്ട്‌ ചെയ്യാം [ടിക്ക് ഇടാം] ഗൂഗിൾ ടോക്ക്, Skype, ഒക്കെ ആഡ് ചെയ്യാം, ശേഷം ഓക്കേ കൊടുക്കുക.
 

ഒന്നുകിൽ restart ചെയ്യാം അല്ലെങ്കിൽ exit without restart എന്നത് കൊടുക്കാം.


ഇതെല്ലാം ചെയ്യുന്നതോട് കൂടി നമ്മുടെ കമ്പ്യൂട്ടർ സ്പീഡ് കൂടിയതായി അനുഭവപ്പെടാം.

അപ്പോൾ ഇന്നത്തെ തരികിട ഉപകാരപ്രദമല്ലേ ?
ആണെങ്കിൽ കൂട്ടുകാർക്ക് ഷെയർ ചെയ്യുകയും കൂടെ എനിക്ക് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം കമ്മന്റ് ആയി ഇടുകയും ചെയ്യുക.


0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...