ഇന്നലെ ഒരു കൂട്ടുകാരന്റെ റൂമില്‍ പോയി, വളരെ കാലത്തെ ആഗ്രഹമായിരുന്നു അവനെ ഒന്ന് കാണണം എന്നത്, വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ട്, പഠനം കഴിഞ്ഞു പിരിഞ്ഞതില്‍ പിന്നെ രണ്ടാളും ഇന്നലെയാണ് നേരിട്ട് കാണുന്നത്.
'എടാ പഹയാ നീ ആകെ തടിച്ചുവല്ലോ' കണ്ടപാടെ അവന്‍ ആദ്യമായി പറഞ്ഞത് അതാണ്.
ഹഹഹ, തടി ഒക്കെ കൂടി മോനെ, എന്താ ചെയ്യുക പടച്ചോന്‍ തന്നതല്ലേ, ഞാന്‍ വാങ്ങി വെച്ചു എന്ന് ഒരു തമാശ പറഞ്ഞു ഞാന്‍ തടി ഊരി.
പിന്നെ വിശേഷങ്ങളൊക്കെ പങ്കു വെച്ചു രണ്ടാളും, ഞാന്‍ വിവാഹിതന്‍ ആയി എന്ന് പറഞ്ഞപ്പോള്‍ അവനു കല്യാണം കാണണം, 'അതിനു എന്തിനാ പേടി, യുടുബില്‍ ഉണ്ടെടാ നികാഹു, നീ ലാപ് ഓണ്‍ ചെയ്യു' എന്ന് ഞാന്‍ പറഞ്ഞു , അവന്‍ ലാപ് എടുക്കാന്‍ റൂമിലേക്ക് പോയി.
അങ്ങനെ എന്റെ നികാഹു ഞങ്ങള്‍ രണ്ടു പേരും കൂടി കണ്ടു . ' ഇതൊന്നു ഡൌണ്‍ലോഡ് ചെയ്യണം' അവന്‍ പറഞ്ഞു , അതിനെന്താ ഇതില്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള തരികിട ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോള്‍ 'ഇല്ല' എന്ന് അവന്‍ തലയാട്ടി.
എന്നാല്‍ ഇനി മുതല്‍ അങ്ങനെ പലവിധ തരികിടകള്‍ കാണാന്‍ ഈ ലിങ്കില്‍ പോകണം എന്ന് പറഞ്ഞു ഞാന്‍ 'തരികിട' കാണിച്ചു കൊടുത്തു.
എന്നാല്‍ ഇനി നിനക്കായ് ഒരു തരികിട പറഞ്ഞു തരാം ഞാന്‍ അവനോടു പറഞ്ഞു , ഒരു സോഫ്റ്റ്‌വെയറിന്റെ സഹായവുമില്ലാതെ നമുക്ക് ഏതു ടൈപ്പ് വീഡിയോയും ഡൌണ്‍ലോഡ് ചെയ്യമെടാ. സിമ്പിള്‍ ആയിട്ട് തന്നെ.
'അതെങ്ങനെയാടാ പറഞ്ഞു താ' അവനു ആവേശമായി.
ആദ്യമായി ചെയ്യേണ്ടത് നാം ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വീഡിയോയുടെ url കോപ്പി ചെയ്യുക, ശേഷം ഇവിടെ ക്ലിക്ക് ചെയ്തു ഈ സൈറ്റില്‍ പോകുക.
ഇനി താഴെ ചിത്രത്തില്‍ കാണുന്ന പോലെയുള്ള url paste ചെയ്യാനുള്ള സ്ഥലത്ത് paste ചെയ്യുക.
ശേഷം Grab it എന്നതില്‍ പ്രസ് ചെയ്യുക.
ശേഷം loading 100% ആകും വരെ wait ചെയ്യുക. ചിലപ്പോള്‍ java install ചെയ്യേണ്ടി വരും.
loading കഴിഞ്ഞാല്‍ താഴെ ചിത്രത്തിലുള്ള പോലെ നമുക്ക് ഏതു ടൈപ്പ് വീഡിയോ ആണോ വേണ്ടത് അതിനു അടുത്തുള്ള download എന്നതില്‍ പ്രസ്സ് ചെയ്യുക.
ഇനി save ചെയ്യാം .
ഏതു ബ്രൌസര്‍ ആണോ ഉപയോഗിക്കുന്നത് അതിനനുസരിച്ച് save option മാറ്റം വരാം.
അങ്ങനെ അവനു എന്റെ നികാഹും ഇത് പോലെ ഡൌണ്‍ലോഡ് ചെയ്തു കൊടുത്തു.
അപ്പോള്‍ ഇന്നത്തെ തരികിട ഇഷ്ടമായല്ലോ ?
ഇഷ്ടമായാല്‍ കമ്മന്റ് ചെയ്യാന്‍ മറക്കേണ്ട, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായമാണ് എന്റെ മുന്നോട്ടുള്ള യാത്രയുടെ ശക്തി, കൂട്ടുകാര്‍ക്കെല്ലാം share ചെയ്യണം അവരും പഠിക്കട്ടെ പുതിയ പുതിയ തരികിടകള്‍.
കൊള്ളാം, നല്ല അറിവ്
ReplyDeleteതാങ്ക്സ് മച്ചു ...
Deleteഇനിയും വരിക ..അനുഗ്രഹം ചൊരിയുക
very good..
ReplyDeleteSaleem.kakkad
വളരെ നന്നായിട്ടുണ്ട് ,
ReplyDeleteഇനിയും ഒരുപാട് ഒരുപാട് വളരട്ടെയെന്ന് ആശംസിക്കുന്നു.......
Click to see the code!
To insert emoticon you must added at least one space before the code.