Monday, June 10, 2013

9:00 AM
2


ഫേസ്ബുക്കിനെ പറ്റി ഞാൻ കുറെ പറയേണ്ട ആവശ്യമില്ല.ഇപ്പോൾ ഏതു പോലീസുകാരനും ഫേസ്ബുക്ക്‌ എന്താണ് എന്ന് അറിയും.

ഫേസ്ബുക്കിൽ നിന്നും വരുന്ന notification mail എങ്ങനെ ഒഴിവാക്കാം, അത് പോലെ ഈ ആവശ്യമില്ലാത്ത ഫോട്ടോയും മറ്റും പലരും tag ചെയ്തു ബുദ്ധിമുട്ടാക്കുന്നത്, ഫേസ്ബുക്കിൽ add  ചെയ്ത ഇമെയിൽ ID എങ്ങനെ ഹൈഡ് ചെയ്യാം എന്നൊക്കെ ചോദിച്ചു കുറെ കൂട്ടുകാർ വിളിക്കാറുണ്ട്.


അവർക്ക് വേണ്ടി അതൊക്കെ എങ്ങനെ ചെയ്യാം എന്നാണ് ഇന്ന് തരികിടയിൽ വിവരിക്കുന്നത്.

അറിയാവുന്നവർ ക്ഷമിക്കുക.



ആദ്യമായി ഇമെയിൽ ID ഹൈഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

നമ്മുടെ പ്രൊഫൈലിൽ About എന്നതിൽ പ്രസ്‌ ചെയ്യുക.


ശേഷം contact information എന്നതിന് മുകളിലെ edit എന്നതിൽ ക്ലിക്കുക.


ഇനി ഇമെയിൽ ID, ഫേസ്ബുക്ക്‌ ID, ഫോണ്‍ നമ്പർ, തുടങ്ങി എന്ത് വേണമെങ്കിലും ഹൈഡ് ചെയ്യാം, ഹൈഡ് ചെയ്യേണ്ടതിനു വലതു ഭാഗത്ത് ഉള്ള സെറ്റിങ്ങ്സിൽ only me എന്നത് സെലക്ട്‌ ചെയ്യുക. ശേഷം ലാസ്റ്റ് സേവ് ചെയ്യുക.


ഇനി ഇമെയിൽ notification എങ്ങനെ ഒഴിവാക്കും എന്ന് നോക്കാം.


Facebook പ്രൊഫൈലിന് മുകളിൽ ഉള്ള സെറ്റിങ്ങ്സിൽ account settings എന്നത് എടുക്കുക.



ശേഷം notification എന്നത് എടുക്കുക.

ഇമെയിൽ എന്നതിന് വലതു ഭാഗത്ത്  കാണുന്ന എഡിറ്റ്‌ എടുക്കുക.


ഇനി only notification about your account, security and privacy എന്നത് ടിക്ക് ഇടുക.

ശേഷം ഒഴിവാക്കേണ്ട notification മുഴുവൻ turn off ചെയ്യുക. save ചെയ്യുക.





ഇനി അനാവശ്യ tag ചെയ്യൽ ഒഴിവാക്കാൻ സെയിം അക്കൗണ്ട്‌ സെറ്റിങ്ങ്സിൽ തന്നെ Timeline and Tagging Settings എന്നത് എടുക്കുക.


ശേഷം How can I manage tags people add and tagging suggestions? എന്നതിൽ disable ആയി കിടക്കുന്ന settings enable ആക്കുക.

ഇനി നിങ്ങൾക്ക് ആര് എന്ത് tag ചെയ്താലും tag ചെയ്യണോ വേണ്ടേ എന്ന് ചോദിക്കും.



ഫേസ്ബൂക്കിലെ സെറ്റിങ്ങ്സിനെ പറ്റി പറയാൻ കുറെ ഉണ്ട്.  ഇന്നൊന്നും തീരില്ല, ആവശ്യമുള്ളതനുസരിച്ചു എല്ലാരും കമന്റ്‌ ചെയ്യു, അറിയുന്നത് പറഞ്ഞു തരാം.

അപ്പോൾ കമന്റ്‌ ചെയ്യാൻ മറക്കേണ്ട. കൂട്ടുകാർക്ക് ഷെയർ ചെയ്യാനും.

2 comments:

  1. Thanks for the valuable information

    Bindhu Benny

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...