Thursday, June 27, 2013

12:08 AM
1




അന്ന് മൂന്നിലോ നാലിലോ പഠിക്കുന്ന കാലം.
പഠനം ഗംഭീരമാക്കാന്‍ എന്നെ നാട്ടില്‍ നിന്നും ഉമ്മാന്റെ വീട്ടിലേക്കു പൊന്മുണ്ടതേക്ക് പറിച്ചു നട്ടു.
ഒരു ദിവസം സ്കൂള്‍ ഒക്കെ വിട്ടു വന്നു അയലത്തെ പറമ്പിലെല്ലാം,  ഉമ്മാന്റെ വാക്കില്‍ പറഞ്ഞാല്‍ കാറോടി വന്നത് കൈ നിറയെ അണ്ടിയുമായി,  അണ്ടി എന്ന് കേട്ട് നെറ്റി ചുളിക്കേണ്ട,  കശുവണ്ടി ആണ് ഞാന്‍ ഉദ്ദേശിച്ചത്,  അപ്പോള്‍ കൈ നിറയെ അണ്ടിയുമായി ആണ് വന്നത്.
ഇനി അതൊന്നു കനലില്‍ ഇട്ടു ചുട്ടു എടുക്കണം.
അന്ന് ഉമ്മയുടെ വീടിന്റെ അടുക്കള  പുറത്തായിരുന്നു,  ഈ മഴക്കാലമൊക്കെ തീര്‍ന്നാല്‍ താല്‍കാലിക അടുപ്പ് കൂട്ടല്‍ ഉണ്ട് വീടിനു പുറത്ത്,  അത് പോലെ ഒരു അടുപ്പ് വീടിന്റെ മതിലിനോട് ചേര്‍ന്നു ഉണ്ടാക്കിയിട്ടുണ്ട്,  ഞാന്‍ അതില്‍ ചകിരി ഒക്കെ കുത്തി നിറച്ചു അണ്ടി ചുട്ടെടുത്തു.


അണ്ടി ചുടല്‍ കഴിഞ്ഞിട്ടും തീ നിന്നിട്ടില്ല, പിന്നെ ഒന്നും നോക്കിയില്ല, തീയുള്ള ചകിരി എടുത്തു മതിലിനു അപ്പുറത്തേക്ക് ഇട്ടു, പിന്നെ അമ്മിതിണ്ടിന്മേല്‍, അമ്മിതിണ്ട് എന്നാല്‍ അമ്മി വെക്കാന്‍ ഉണ്ടാക്കുന്ന ഒരു ഉയരം കെട്ടില്ലേ അതാണ്‌, ആ അത് തന്നെ , അതിന്മേല്‍ കയറി ഇരുന്നു അണ്ടി ഒരു കല്ല്‌ കൊണ്ട് കുത്തി പൊട്ടിച്ചു തീറ്റി തുടങ്ങി, ഒരു മൂന്നു നാല് അണ്ടി തിന്നു കാണും, പെട്ടെന്നാണ് വല്ല്യുമ്മന്റെ നിലവിളി കേട്ടത് ' ന്റെ പടച്ചോനെ ' എന്ന്, തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ആളിക്കത്തുന്ന താല്‍കാലിക അടുക്കള.
എന്റെ അണ്ടി ചുടലിന്റെ ആകെ മൊത്തം ടോട്ടല്‍ ആണ് ആ നിന്ന് കത്തുന്നത്, നാലുപാട് നിന്നും ആളുകള്‍ ഓടിക്കൂടി, വെള്ളം ഒഴിക്കലും മണ്ണ് വാരി എറിയലും, ഒക്കെ കൂടി ഒരു ഉത്സവമയം.
തീ കെടുന്നില്ല, അടുക്കളയില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്നു,  വന്നവര്‍ വന്നവര്‍ ബക്കറ്റും വെള്ളവുമായി ഓടിയടുക്കുന്നു.
എല്ലാവരുടെയും സമയോജിത ഇടപെടല്‍ മൂലം തീ നിയന്ത്രണത്തിലായി .
പിന്നെ ചര്‍ച്ചയായി ' എങ്ങനെ തീ പടര്‍ന്നു ' , സി ബി ഐ അന്വേഷണത്തിനൊടുവില്‍ തീ പടന്നത് അടുത്ത പറമ്പില്‍ നിന്നു ആണ് എന്ന് മനസ്സിലായി, പിന്നെ പറമ്പില്‍ എങ്ങനെ തീ വന്നു എന്നായി അന്വേഷണം, ഒടുവില്‍ ആ നഗ്ന സത്യം പുറത്തായി.
' muneer അണ്ടി ചുട്ടത്തിന്റെ പരിണിതഫലാമാണ് ഈ തീ ' എന്ന്.

അപ്പോയും ഞാന്‍ അമ്മിതിണ്ടിന്മേല്‍ ഇരുന്നു അണ്ടി മുട്ടി പൊളിക്കുന്ന തിരക്കിലായിരുന്നു.

1 comments:

  1. nghaa ,,,angine oru kaalam ...
    All the best...!!!



    Saleem.kakkad

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...