"മനസ്സിലുണ്ടൊരു പെണ്ണ്......... ഒരു തൊട്ടാല്‍ വാടി പെണ്ണ് "..... ഉമ്മെറുട്ടി നല്ല ഒന്നാംതരം പാട്ടും പാടി ആണ് വരുന്നത് , അത് കണ്ടപ്പോള്‍ അനീസ് പറഞ്ഞു , ഇന്ന് നല്ല സന്തോഷത്തില്‍ ആണല്ലോ വരവ് , എന്തോ തടഞ്ഞ മട്ടുണ്ട്, ഹും ശരിയാ താളത്തില്‍ ചുമലും ആട്ടി പാട്ടും മൂളി ഉള്ള വരവ് കണ്ടാല്‍ അറിയാം കാര്യമായി എന്തോ സംഭവിച്ചു എന്ന് .
"എന്താടാ ഒരു പാട്ട് " ഞാന്‍ ചോദിച്ചു , "ഹേയ് ഒന്നുമില്ലടാ .. വെറുതെ ... ..."
അങ്ങനെ വെറുതെ നീ പാട്ടും പാടി നടക്കില്ല എന്തോ ഉണ്ട് . ഞങ്ങളെല്ലാവരും കൂടി നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ കാര്യം പറഞ്ഞു , മൊബൈല്‍ എടുത്ത് ഒരു ഫോട്ടോ അവന്‍ കാണിച്ചു തന്നു , അവന്റെ പെണ്ണിന്റെ ഫോട്ടോ ആണ് , നാലഞ്ചു മാസമായി പ്രണയം തുടങ്ങിയിട്ട് , ഇപ്പോ അവള്‍ ഫോട്ടോ കൊടുത്തു അതിന്റെ സന്തോഷമാണ് പുള്ളിക്കാരന് , നിന്റെ ഭാഗ്യം , നീ ആള് പുലിയാ , എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ അവനെ കളിയാക്കി ,
ഇനി ഇതൊന്നു കമ്പ്യൂട്ടറില്‍ ഒളിപ്പിക്കണം , എന്തെങ്കിലും വഴി ഉണ്ടോ മുനീരെ ? അവന്‍ ചോദിച്ചു , പിന്നെ പണി ഇല്ലാതെ .. ഒരു invisible folder ഉണ്ടാക്കി അതില്‍ ഒളിപ്പിക്കാം , ഞാന്‍ പറഞ്ഞു ,
അത് എങ്ങനെ ആണെടാ ?
അതിനൊക്കെ വഴി ഉണ്ട് , വാ നമുക്ക് നിന്റെ വീട്ടില്‍ പോകാം ..
കമ്പ്യൂട്ടറില്‍ എങ്ങനെ ഒരു invisible folder ഉണ്ടാക്കുക എന്ന് അവനു ഞാന്‍ കാണിച്ചു കൊടുത്തു .
ആദ്യം ഒരു new folder ഉണ്ടാക്കുക , എന്നിട്ട് അത് rename ചെയ്യുക , rename കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം , rename എന്ന് കൊടുത്ത് new folder എന്ന് ഉള്ളത് മായിച്ചു കളഞ്ഞതിന് ശേഷം [ bake space കൊടുത്താല്‍ മതി ] alt key press ചെയ്തു പിടിച്ചു കൊണ്ട് വേണം 0160 എന്ന് key പാഡില്‍ ടൈപ്പ് ചെയ്യാന്‍ ,
അങ്ങനെ ഒരു folder ഉണ്ടാക്കിയതിനു ശേഷം ആ folder ന്റെ right button ക്ലിക്ക് ചെയ്തു properties എടുകുക ....
അതില്‍ നിന്നും customize സെലക്ട് ചെയ്യുക ...
ഈ വിന്‍ഡോ യില്‍ നിന്നും change icon സെലക്ട് ചെയ്യുക ...
എന്നതിന് ശേഷം invisible folder icon സെലക്ട് ചെയ്യുക ok കൊടുക്കുക ...
ഇപ്പോള്‍ നിങ്ങള്‍കും ഒരു invisible folder കിട്ടിയില്ലേ ? ഇനി ഫോട്ടോയോ , ഇനി അതല്ല വേറെ എന്തൊക്കെ ഉണ്ടെങ്കിലും ഒളിപ്പിച്ചോ ആരും കാണില്ല...
മുനീര്‍ .. സംഗതി കൊള്ളാം
ReplyDelete"ഒരരിശത്തിനു കിണറ്റില്‍ ചാടി. ഏഴരിശത്തിനു കേറാന്‍ മേല" എന്ന് പറഞ്ഞ പോലെ ആകാതിരിക്കണമെങ്കില്‍ , ഇനി ആ ഫോള്‍ഡര്‍ പിന്നീട് കാണാനുള്ള വഴികൂടെ പറഞ്ഞു കൊടുക്കണ്ടേ .
(folder lock മുതലായ free soft wears ന്റെ ഉപയോഗം കൂടി ഇതിനോടൊപ്പം ചേര്‍ത്താല്‍ ഉപകാരമാവും എന്ന് തോന്നുന്നു)
ath kandethan valare simple...conrol A press cheyy ...
ReplyDeleteallenkil...mousinte left button clikk chaithu pidich kondu mukalil ninnum adiyilekk mouse move cheyyu,,, appol kaanum...
Click to see the code!
To insert emoticon you must added at least one space before the code.