Wednesday, January 2, 2013

8:24 AM


നിങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലെ മുഴുവന്‍ ആര്‍ക്കൈവും നിങ്ങള്‍ക്കിനി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന സൌകര്യം ട്വിറ്റര്‍ ഒരുക്കുന്നു. നിങ്ങള്‍ ട്വിറ്ററില്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ നിങ്ങളുടെ ആദ്യ ട്വീറ്റ് മുതല്‍ അവസാനം ചെയ്ത ട്വീറ്റ് വരെ ഓരോ ട്വീറ്റ് ചെയ്ത സമയമടക്കം നിങ്ങള്‍ക്കിനി ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം. ജൂലൈ 2006 മുതല്‍ നിങ്ങള്‍ എപ്പോള്‍ ബാത്ത്റൂമില്‍ പോയതെന്നും അല്ലെങ്കില്‍ എപ്പോഴാണ് എക്സാം പാസായതെന്നും അങ്ങിനെ നിങ്ങള്‍ ട്വീറ്റ് ചെയ്ത എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് വീണ്ടും വായിക്കാം.


ട്വിറ്റെര്‍ സി ഇ ഒ ഡിക്ക് കോസ്ടോലോ ആണ് ഇക്കാര്യം മാലോകരെ അറിയിച്ചത്. അതെ സമയം ഇപ്പോള്‍ കുറഞ്ഞ വിഭാഗം ട്വിറ്റെര്‍ ഉപഭോക്താക്കള്‍ക്ക് മാത്രമി ഈ സൗകര്യം ഉപയോഗിക്കുവാന്‍ സാധിക്കൂ. ടെസ്റ്റിംഗ് കഴിഞ്ഞ ശേഷം മാത്രമേ എല്ലാ ട്വിറ്റര്‍ ഉപഭോക്തക്കളിലെക്കും ഇതെത്തൂ. നിങ്ങളുടെ ട്വിറ്റര്‍ സെറ്റിംഗ്സ് പേജില്‍ യുവര്‍ ട്വിറ്റര്‍ ആര്‍ക്കൈവ്‌ എന്ന പേരില്‍ ഒരു മെനു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത് ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യാം.

ഓരോ മാസം അനുസരിച്ച് ക്രമീകരിക്കപ്പെട്ട നിലയില്‍ ഒരു എച്ച് ടി എം എല്‍ ഫയല്‍ ആയിട്ടായിരിക്കും നമുക്കിത് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. അപ്പോള്‍ ഇനി സമയം കളയേണ്ട, വേഗം പോയി ട്വിറ്റര്‍ സെറ്റിംഗ്സ് പേജ് തുറന്നു നോക്കൂ, നിങ്ങളില്‍ അത് ആക്ടീവ് ആയിട്ടുണ്ടോ എന്നറിയാന്‍....

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...