ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുക്കം ..
അതില്‍ തന്നെ അറിയാവുന്നവരും അറിയാത്തവരുമായി ഒരായിരം പേര്‍ ..
ഒരു ഫോട്ടോ ഷെയര്‍ ചെയ്താല്‍ എല്ലാവര്‍ക്കും ലഭിക്കും ..
അങ്ങനെ എല്ലാവര്ക്കും ഫോട്ടോ കിട്ടിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാദ്യത ഉണ്ട് ,അത് തടയാം..
നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായി എങ്ങനെ ഒരു ഫോട്ടോ അല്ലെങ്കില്‍ ആല്‍ബം ഷെയര്‍ ചെയ്യാം എന്ന് നമുക്ക് നോക്കാം ..
അതിനുള്ള മാര്‍ഗം ഫേസ് ബുക്ക് തന്നെ നമുക്ക് നല്‍കിയിട്ടുണ്ട് .
അറിയാവുന്നവര്‍ ക്ഷമികുമല്ലോ അല്ലെ ? ..
അപ്പോള്‍ എങ്ങനെ എന്ന് നോക്കാം അല്ലെ ...
ആദ്യം നമുക്ക് ഷെയര്‍ ചെയ്യേണ്ട ആല്‍ബം എടുക്കുക .
ശേഷം അതില്‍ എഡിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ താഴെ കാണുന്ന പോലത്തെ വിന്‍ഡോ ഓപ്പണ്‍ ആകും . ഫ്രണ്ട്സ് എന്നതിന്റെ അടുത്തുള്ള ഡൌണ്‍ ആരോയില്‍ ക്ലിക്ക് ചെയ്യണം. താഴെ കാണുന്ന custom select ചെയ്യുക
അപ്പോള്‍ അടുത്ത വിന്‍ഡോ ഓപ്പണ്‍ ആകും.
അതില്‍ ഫ്രണ്ട്സിന്റെ അടുത്തുള്ള ഡൌണ്‍ ആരോ ക്ലിക്ക് ചെയ്യണം. എന്നിട്ട് specific people or lists select ചെയ്യുക
അതിന്റെ താഴെയുള്ള ബോക്സില്‍, ആരോക്കെയാണോ ഈ ആല്‍ബം കാണേണ്ടത് അവരുടെ പേര് ടൈപ്പ് ചെയ്യുക. ആ ആളുകള്‍ക് മാത്രമേ ഈ ആല്‍ബത്തിലെ ഫോട്ടോകള്‍ കാണാന്‍ സാധിക്കൂ.
അതല്ല, ഒരു പാട് പേര്‍ക്ക് ഷെയര്‍ ചെയ്യണം എങ്കില്‍, അതിനു താഴെയുള്ള hide this from എന്നതിന്റെ താഴെയുള്ള ബോക്സില്‍, ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവരുടെ പേര് ടൈപ്പ് ചെയ്‌താല്‍ മതി. അപ്പോള്‍, ആ പേരുകാര്‍ ഒഴിച്ചുള്ളവര്‍ക്ക് ആല്‍ബം കാണാവുന്നതാണ്.
അവസാനം സെറ്റിംഗ്സ് എല്ലാം സേവ് ചെയ്തു മുകളില്‍ കാണുന്ന DONE ക്ലിക്ക് ചെയ്‌താല്‍ മതി.
ഓര്‍ക്കുക ! ഇങ്ങനെ ചെയ്യുമ്പോള്‍ ഫോട്ടോയില്‍ വേറെ ആരെയും ടാഗ് ചെയ്യരുത്. അങ്ങനെ ചെയ്‌താല്‍, അവരുടെ പേജിലും ആ ഫോട്ടോ ഷെയര്‍ ചെയ്യപ്പെടും.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ കമന്റുകളായി വരട്ടെ ...
അതാണ് എന്റെ ശക്തി ....
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..