ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡോടെ ഫേസ്ബുക്ക് കുതിക്കുകയാണ്. 900മില്യണ്‍ എന്ന നിലയില്‍ എത്തിയിരിക്കുന്നു ആകെ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ എണ്ണം. നമ്മളില്‍ പലരും രാവിലെ തന്നെ ഒരുങ്ങി പുറപ്പെട്ട് ഓഫീസില്‍ എത്തുന്നത് തന്നെ ഫേസ്ബുക്ക് യൂസ് ചെയ്യാന്‍ ആണെന്ന പോലെയാണ് പലരുടെയും ഫേസ്ബുക്ക് യൂസേജ്. എങ്കിലും തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിനെ അതിന്‍റെ ആസ്വാദനത്തിന്റെ അടുത്ത ലെവലില്‍ എത്തിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള ട്രിക്കുകള്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അത്തരം ചില പൊടിക്കൈകള്‍ നമ്മളിവിടെ പരിചയപ്പെടുത്തുന്നത്.
താഴെ നിങ്ങള്‍ വായിക്കാന്‍ പോകുന്ന ഇരുപതോളം ട്രിക്കുകള്‍ നിങ്ങളെ ഫേസ്ബുക്ക് എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത ചില ചെറിയ ഫേസ്ബുക്ക് സെറ്റിംഗ്സ് മുതല്‍ ഫേസ്ബുക്കില്‍ നിന്നും നമുക്ക് കിട്ടാത്ത ചില ഉപകാരങ്ങള്‍ ലഭിക്കുവാന്‍ സഹായിക്കുന്ന ചില ബ്രൌസര്‍ പ്ലഗിന്‍സ് ഉള്‍പ്പടെ നമ്മളിവിടെ പ്രതിപാദിക്കുന്നു.
ചില ഫേസ്ബുക്ക് സെറ്റിംഗ്സ് ട്രിക്കുകള്‍
1. ചില ആളുകള്‍ക്ക് മുന്‍പില്‍ മാത്രം ഓഫ്‌ലൈന്‍ ആവാന്‍
നിങ്ങളുടെ ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്ത ശേഷം, താഴെ വലതു ഭാഗത്ത് (ചാറ്റ് വിന്‍ഡോയുടെ താഴെ) കാണുന്ന സ്റ്റാര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഒപ്ഷന്‍സ് ആണ് നിങ്ങളിപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്നത്. ശേഷം അഡ്വാന്‍സ്ഡ് സെറ്റിംഗ്സ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്ക്ക് ആരുടെ മുന്‍പില്‍ ഒക്കെ ഓണ്‍ലൈന്‍ ആവണം അല്ലങ്കില്‍ ആരുടെ ഒക്കെ മുന്‍പില്‍ ഓഫ്ലൈന്‍ ആവണം എന്നത് ചേഞ്ച് ചെയ്യാം. ഇത് കൂടുതല്‍ സഹായിക്കുക ഫേസ്ബുക്കില്‍ വളരെ ആക്റ്റീവ് ആയിരിക്കുന്ന ആളുകളെ ആണ്. കാരണം ചാറ്റ് ചെയ്യാന്‍ വരുന്നവരെ പേടിച്ചു ഫുള്‍ ആയി ഓഫ് ലൈന്‍ ആയിരിക്കുന്നവര്‍ ആകും ഇത്തരക്കാര്‍. അവര്‍ക്കിനി സന്തോഷത്തോടെ ഫേസ്ബുക്ക് ഉപയോഗിക്കാവുന്നതാണ്.
2. ടൈംലൈന്‍ ഫോട്ടോസ് റിപൊസിഷന്‍ ചെയ്യാം
നമ്മള്‍ അപ്‌ലോഡ് ചെയ്യുന്ന പല ചിത്രങ്ങളും ടൈംലൈനില്‍ കാണുമ്പോള്‍ തലയും വാലും നഷട്പ്പെട്ട രൂപത്തില്‍ ആവാം ചിലപ്പോള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ ആ ഫോട്ടോസ് നമുക്ക് റിപൊസിഷന്‍ ചെയ്യാവുന്നതാണ്. ഏതു ഭാഗത്താണോ ഫോക്കസ് വേണ്ടത്, അവിടേക്ക് റിപൊസിഷന്‍ ഫോട്ടോ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം റിപൊസിഷന്‍ ചെയ്യാവുന്നതാണ്. ചിത്രത്തില്‍ കാണുന്നത് ശ്രദ്ധിക്കുമല്ലോ
3. നിങ്ങളുടെ യാത്രകളെ ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാക്കാം
നിങ്ങള്‍ ഫേസ്ബുക്ക് പ്ലൈസസിന്‍റെ ആരാധകര്‍ ആണെങ്കില്‍ നിങ്ങള്‍ യാത്ര ചെയ്ത സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ പ്ലൈസസ് മാപ്പിനെ ആ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ആഡ് ചെയ്തു രസകരമാക്കാം. പ്രധാന പ്ലൈസസ് പേജില്‍ കയറിയാല്‍ Add Photos to Map എന്ന ഓപ്ഷന്‍ കാണാം. അവിടെ നിങ്ങള്‍ക്ക് ടാഗും ചെയ്യാം. ഇനി നിങ്ങള്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നത് ഐഫോണ്‍ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വഴി ആണെങ്കില്‍ അവയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
4. ആപ്പ് നോട്ടിഫിക്കേഷന്‍ ഹൈഡ് ചെയ്യാം
നിങ്ങളുടെ അക്കൗണ്ട് സെറ്റിങ്ങ്സില്‍ കയറിയാല്‍ നോട്ടിഫിക്കേഷന്‍ എന്ന ടാബ് കാണാം. അതിലൂടെ പോയാല്‍ നിങ്ങള്‍ക്ക് ഏതൊക്കെ നോട്ടിഫിക്കേഷനുകള്‍ ഹൈഡ് ചെയ്യണം, അല്ലെങ്കില്‍ ഏതൊക്കെ വേണം എന്നൊക്കെ തീരുമാനിക്കാം.
5. ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ഹൈ റെസലൂഷനില്‍ ചെയ്യാം.
നിങ്ങള്‍ക്ക് ചിലപ്പോള്‍ ഫേസ്ബുക്കിലെ ഒരു ഫോട്ടോ നിങ്ങളുടെ ഫ്രണ്ടുമായി ഷെയര്‍ ചെയ്യണം എന്ന് കരുതി ഷെയര്‍ ചെയ്യനിരിക്കുമ്പോള്‍ ആവും അതിന്റെ ക്ലാരിറ്റി കുറവ് നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. അത്തരം പോരായിമ പരിഹരിക്കാന്‍ ആണ് ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ ഹൈ ക്വാളിറ്റി എന്ന ഓപ്ഷന്‍ വേണമെങ്കില്‍ ടിക്ക് ചെയ്യാന്‍ നമുക്കവസരം ലഭിക്കുന്നത്.
6. വ്യൂ ആസ് എന്ന ടൈം ലൈന്‍ ഓപ്ഷന്‍
നമ്മുടെ ടൈം ലൈന്‍ പേജ് മറ്റുള്ളവര്‍ എങ്ങിനെ കാണുന്നു എന്നറിയാന്‍ നമുക്ക് താല്പര്യം കാണും. നമ്മുടെ മാന്യത കാത്തു സൂക്ഷിക്കാന്‍ അത് നല്ലതാണ്. അങ്ങിനെ ഉള്ള വ്യൂ കാണാന്‍ വേണ്ടിയാണ് വ്യൂ ആസ് എന്ന ഓപ്ഷന്‍. Activity Log നു അടുത്തുള്ള സെറ്റിംഗ്സ് ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ ആണ് ഈ ഓപ്ഷന്‍ ലഭിക്കുക.
7. നിങ്ങളുടെ മുഴുവന്‍ ഫേസ്ബുക്ക് ഹിസ്റ്ററി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം
നിങ്ങളുടെ മുഴുവന്‍ ഫേസ്ബുക്ക് ഹിസ്റ്ററി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് നിങ്ങള്ക്ക് ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ ഇത്ര കാലം അപ്ഡേറ്റ് ചെയ്ത എല്ലാ ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഒറ്റയടിക്ക് കാണണം എന്നൊരു ആഗ്രഹം ഏവര്‍ക്കും കാണുമല്ലോ. അങ്ങിനെ വേണ്ടവര്‍ക്ക് Account Settings ല്‍ കയറിയാല്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.
8. ഫേസ്ബുക്ക് ചാറ്റ് വേറൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാം
നിങ്ങള്‍ ഒരാളുമായി ചാറ്റിയത് വേണമെങ്കില്‍ വേറൊരു ആള്‍ക്ക് ഫോര്‍വേഡ് ചെയ്യാം. അത് കോപ്പി ചെയ്തു മറ്റേ ആളുടെ ചാറ്റ് വിന്‍ഡോയില്‍ പേസ്റ്റ് ചെയ്യുന്നതിന് പകരം Actions എന്ന ടാബ് എടുത്തു അതില്‍ Forward എന്ന ഓപ്ഷന്‍ ക്ലിക്കുക.
9. ചാറ്റ് സൈന്‍ ഓഫ് ചെയ്യാം
ചാറ്റ് നോട്ടിഫിക്കേഷന്‍ കാരണം നിങ്ങളുടെ വര്‍ക്ക് സുഖകരമായി നടക്കില്ലെന്നുണ്ടോ? എങ്കില്‍ നേരെ ചാറ്റ് സൈന്‍ ഓഫ് ചെയ്യൂ. മെയിന്‍ ചാറ്റ് വിന്‍ഡോ എടുത്തു അതില്‍ സെറ്റിംഗ്സ് എടുത്തു അതില്‍ സെറ്റിംഗ്സ് ഐക്കണ്‍ എടുത്താല്‍ Turn of chat എന്ന ഓപ്ഷന്‍ കാണാം. അത് കൊടുത്താല്‍ പിന്നീട് പോപ് അപ്പ് വിന്‍ഡോ പൊങ്ങി വന്ന് നമ്മളെ ശല്യം ചെയ്യില്ല.
10. നിങ്ങളുടെ ബിസിനസ് കാര്‍ഡ് ഡിസൈന്‍ ചെയ്യാനും ഫേസ്ബുക്ക്
നിങ്ങളുടെ ഫേസ്ബുക്ക് കോണ്ടാക്റ്റ് എല്ലാം കമ്പ്ലീറ്റ് ആയി ഫില്‍ ചെയ്തത് ആണെങ്കില്‍ ആ കാര്യങ്ങള്‍ ഉപയോഗിച്ചു തന്നെ നിങ്ങളുടെ ബിസിനസ് കാര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിക്കാം. Moo.com എന്ന സൈറ്റ് നിങ്ങളെ അതിനു സഹായിക്കും.
ഫേസ്ബുക്കിനെ ഒപ്ടിമൈസ് ചെയ്യാന്‍ സഹായകമായ വെബ് ടൂളുകള്‍
11. Wolfram Alpha അനാലിറ്റിക്ക്സ്
നിങ്ങളുടെ ഫേസ്ബുക്ക് അക്കൌന്റിനെ വോല്‍ഫ്രാം ആല്‍ഫാ ഉപയോഗിച്ച് അനാലിസിസ് ചെയ്യാം. നിങ്ങളുടെ കമ്പ്ലീറ്റ് ഹിസ്റ്ററി തന്നെ അവര്‍ ശേഖരിച്ചു നിങ്ങളുടെ കയ്യില്‍ തരും. ആരൊക്കെ ലൈക് ചെയ്തു, ഏതിനാണ് കൂടുതല്‍ ലൈക്ക് എന്നിത്യാതി കാര്യങ്ങള്‍.
12. Sendible ഉപയോഗിച്ച് ഫേസ്ബുക്ക് അപ്ഡേറ്റിനെ ഷെഡ്യൂള്‍ ചെയ്യാം.
Sendible ഉപയോഗിച്ച് ഫേസ്ബുക്ക് അപ്ഡേറ്റിനെ ഷെഡ്യൂള്‍ ചെയ്യാം. ഇത് നിങ്ങളുടെ കീഴില്‍ ജോലിക്ക് നില്‍ക്കുന്നവരെ വരെ പറ്റിക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍ ആണ്. കാരണം ബോസ്സ് ഓഫീസില്‍ ഉണ്ടെന്നു കരുതി അവര്‍ വര്‍ക്ക് ചെയ്യും.
13. ട്വിറ്റര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്യാം.
എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കും ഒരേ സമയം അപ്ഡേറ്റ് ചെയ്യാന്‍ ഒരു പക്ഷെ നിങ്ങള്ക്ക് സമയം ലഭിച്ചെന്നു വരില്ല. അത്തരക്കാര്‍ക്ക് വേണമെങ്കില്‍ ട്വിറ്റെര്‍ വഴി ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്യാം. നിങ്ങളുടെ എല്ലാ ട്വീറ്റും അതോടെ നിങ്ങളുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് ആയി അപ്ഡേറ്റ് ചെയ്യപ്പെടും.
14. ഫേസ്ബുക്ക് കലണ്ടര്‍ പിസിയിലോട്ടു എക്സ്പോര്‍ട്ട് ചെയ്യാം.
നിങ്ങളുടെ ഫേസ്ബുക്ക് ഈവന്റ്റ് കലണ്ടര്‍ വേണമെങ്കില്‍ പിസിയിലോട്ടു എക്സ്പോര്‍ട്ട് ചെയ്യാം. അത് തന്നെ പിന്നീട് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിലും അല്ലെങ്കില്‍ ആപ്പിളിലും ഉപയോഗിക്കാം.
ഫേസ്ബുക്കിന് വേണ്ട ക്രോം എക്സ്ടന്ഷനുകള്‍
15. ഫേസ്ബുക്ക് ഫോട്ടോ സൂം
ഈ ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്ക് ഫോട്ടോ സൂമിംഗ് കൂടുതല്‍ സിമ്പിള്‍ ആക്കാം
16. Revert Facebook Photo Viewer
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വേണമെങ്കില്‍ ആല്‍ബം അല്ലാതെ പഴയ മോഡലില്‍ നിങ്ങള്ക്ക് ഫോട്ടോ കാണാം.
17. ഫേസ്ബുക്ക് ചാറ്റ് നോട്ടിഫിക്കേഷന്‍
ഫേസ്ബുക്ക് ചാറ്റ് നോട്ടിഫിക്കേഷനു വേണ്ടി ക്രോം എക്സ്ടന്ഷന്‍ തന്നെ ഉണ്ട്. ഇതുണ്ടെങ്കില്‍ ഒരു ചാറ്റും നമ്മള്‍ മിസ്സ് ആകില്ല.
ഫേസ്ബുക്കിന് വേണ്ട ഫയര്‍ഫോക്സ് പ്ലഗിനുകള്‍
18. ഫേസ്ബുക്ക് ലൈക്ക് ബട്ടണ്‍
ചില സൈറ്റുകള്‍ ലൈക് ബട്ടണ്‍ ഇല്ലാതെ ഉണ്ടാവാം. അവയിലെ ഏതെന്കിലും പോസ്റ്റുകള്‍ ലൈക്ക് ചെയ്യണം എന്നുണ്ടെകില്‍ ഈ ഫയര്‍ഫോക്സ് പ്ലഗിന്‍ നിങ്ങളെ സഹായിക്കും.
19. എഫ് ബി പ്യൂരിറ്റി
ഇതുപയോഗിച്ച് നിങ്ങള്ക്ക് വേണ്ടാത്ത എന്തും ഹൈഡ് ചെയ്യാം. അതായത് ഫേസ്ബുക്കിനെ അതിന്റെ പ്യുവര്‍ ആയ രീതിയിലേക്ക് ഈ പ്ലഗിന്‍ മാറ്റി തരും.
20. ഫേസ്ബുക്ക് ഓട്ടോ ലോഗൌട്ട്
ഇതിന്റെ ഉപയോഗം പറയേണ്ടതില്ലല്ലോ. ആ പേരില്‍ തന്നെ അതുണ്ടല്ലോ.
ഇത് വരെ എഴുതിയതില്‍ നിന്നും കുറെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദം ആയിരിക്കുമെന്ന് കരുതുന്നു. ആണെങ്കില്‍ ഇത് നിങ്ങളുടെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃതുക്കളിലെക്കും എത്തിക്കൂ.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..